പന്ത്രണ്ടിലൊന്ന് കാന്താരി 🔥🌶️ (ഭാഗം - 11)

 



മുറ്റത്ത് പൊടിപടലങ്ങൾ പതുക്കെ അടങ്ങിത്തുടങ്ങി. ജോസഫിന്റെ വണ്ടി മലയിറങ്ങിപ്പോകുന്ന ശബ്ദം ദൂരെ എവിടെയോ മാഞ്ഞുപോയി. കുര്യാച്ചൻ ആ വടിവാൾ പതുക്കെ താഴെയിട്ടു. അവന്റെ കൈകൾ ഇപ്പോഴും വിറയ്ക്കുന്നുണ്ട്—പേടികൊണ്ടല്ല, ഉള്ളിലെ ആ മൃഗം ഇനിയും അടങ്ങാത്തതുകൊണ്ട്!


“അഹ്ഹ....ഹമ്മ്മ്... ഹുമ്മ്മ്..." ഓരോ ശ്വാസവും പുറത്തേക്ക് വരുമ്പോൾ അവന്റെ നെഞ്ചിലെ ചോരപ്പാടുകൾ കൂടുതൽ ചുവന്നു.........


ഏലിക്കുട്ടി ഓടി അവന്റെ അടുത്തെത്തി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.


ഏലിക്കുട്ടി: (വിറയ്ക്കുന്ന ശബ്ദത്തിൽ) "കുര്യാച്ചാ... എന്റെ കർത്തവേ... നീ... നീ ഇതെന്താ ഈ ചെയ്തത്? നിന്റെ ദേഹം മുഴുവൻ ചോരയാണല്ലോടാ... ഒന്ന് ശ്വാസം വിട്... പതുക്കെ ശ്വാസം വിട്....." 😭💔


കുര്യാച്ചൻ പതുക്കെ തലയുയർത്തി അവളെ നോക്കി. അവന്റെ കണ്ണുകളിലെ ആ കനൽ പതുക്കെ അണയാൻ തുടങ്ങുന്നു. അവൻ കിതച്ചുകൊണ്ട് ഏലിക്കുട്ടിയുടെ തോളിലേക്ക് പതുക്കെ ചാഞ്ഞു.


കുര്യാച്ചൻ: "ഏലീ... ആഹ്... ഹൂ... ശ്വാസം... എനിക്ക്... എനിക്ക് ശ്വാസം കിട്ടുന്നില്ലടി.... ഇന്നിപ്പോ എല്ലാം തീർന്നു." 🐅


അവർ മുന്നുപേര്....... വിട്ടുമൂറ്റത്തേക്ക് നടന്നു......


കൃഷ്ണ: (അന്തംവിട്ടു നോക്കിനിൽക്കുന്നു) "കുര്യാച്ചാ... ഞാൻ... ഞാൻ വിചാരിച്ചില്ല നീ ഇത്രയും... പൈലിയെയും ജോസഫിനെയും നീ ഇങ്ങനെ..നേരിടും എന്ന്......" 😱


കുര്യാച്ചൻ പതുക്കെ മുറ്റത്തെ ആ തറയിൽ ഇരുന്നു. അവൻ പതുക്കെ തന്റെ ഷർട്ടിന്റെ ബട്ടണുകൾ ഓരോന്നായി അഴിച്ചു. നെഞ്ചിലെ ആഴത്തിലുള്ള മുറിവിൽ നിന്ന് ചോര വരുന്നുണ്ടായിരുന്നു.


കുര്യാച്ചൻ: (പല്ലുകടിച്ചുകൊണ്ട്) "ഗ്ർർർ... ആഹ്..... ഏലീ... ആ പച്ചില... പച്ചില അരച്ച് വേഗം എടുത്തോണ്ട് വാ. ഈ വേദന... ഇത് മാറണം. എനിക്ക് ഇനിയും പണിയുണ്ട്. ഈ മൂന്ന് വണ്ടികൾ... ഇത് നാളെ മുതൽ റോഡിൽ ഇറങ്ങണം ഇറക്കാൻ ഇണ്ട്....." 


ഏലിക്കുട്ടി വേഗം അകത്തേക്ക് ഓടി. അവൾ കാന്താരിയും പച്ചിലകളും മഞ്ഞളും ഒക്കെയായി തിരിച്ചെത്തി. കുര്യാച്ചന്റെ മുറിവിൽ അവൾ ആ മരുന്ന് വെച്ചപ്പോൾ അവൻ വേദനകൊണ്ട് പുളഞ്ഞു.


കുര്യാച്ചൻ: "ആഹ്ഹ്ഹ്ഹ്... ഹമ്മ്മ്...... പതുക്കെ... പതുക്കെ ഏലീ... ആഹ്...... ഇതിലും വലിയ വേദനകൾ ഞാൻ അനുഭവിച്ചതാ... പക്ഷേ ഈ കരിമരുന്ന്... ഇത് ഉള്ളിലേക്ക് തുളഞ്ഞു കയറുന്നു.........ഹമ്മ് കുറച്ച്കൂടെ പണി ഉണ്ട് അഹ്ഹ....." 😫🔥


ഏലിക്കുട്ടി: (മരുന്ന് വെച്ചുകെട്ടിക്കൊണ്ട്) "നീ മിണ്ടാതിരി കുര്യാച്ചാ. നിന്റെ ഈ പിടിവാശിയാണ് നിന്നെ ഈ കോലത്തിലാക്കിയത്...😅.... ഇനി ആരെങ്കിലും നിന്നെ തൊടാൻ വരുമോ? ഈ മലക്കോട്ടാം പാറ മുഴുവൻ ഇപ്പോൾ നിന്റെ കഥയല്ലേ പറയുന്നത്." 🌿🩹




മുറ്റത്ത് ചോരയുടെ മണം പടർന്നു കിടക്കുകയാണ്. പൈലിയുടെയും ജോസഫിന്റെയും സാമ്രാജ്യം തകർത്തെറിഞ്ഞ ആവേശത്തിൽ കുര്യാച്ചൻ ഇപ്പോഴും കിതയ്ക്കുന്നുണ്ട്. “അഹ്ഹാ..ഹമ്മ്." അവന്റെ ശ്വാസം ഒരു കാട്ടുപുലിയുടേതുപോലെ ആഴത്തിൽ പോയിക്കൊണ്ടിരുന്നു. 🐆


ഏലിക്കുട്ടി പതുക്കെ അവന്റെ മുറിവുകളിൽ മരുന്നിടാൻ തുടങ്ങിയപ്പോൾ കുര്യാച്ചൻ പതുക്കെ എഴുന്നേൽക്കാൻ നോക്കി. അവന്റെ കണ്ണുകൾ പടിഞ്ഞാറേ മൂലയിൽ കിടക്കുന്ന ആ ലോറികളിലായിരുന്നു. 


ഏലിക്കുട്ടി: (അവന്റെ തോളിൽ അമർത്തിപ്പിടിച്ചു കൊണ്ട്) "ഡാ... നീ എങ്ങോട്ടാ ഈ നോക്കുന്നത്? അടങ്ങി ഇരിക്ക്. നിനക്ക് ഇനിയും പണിയുണ്ട് എന്നല്ലേ നേരത്തെ പറഞ്ഞത്... ആ പണിയൊക്കെ പിന്നെ ചെയ്യാം കേട്ടോ.ഇപ്പോൾ നീ ഒരിടത്തേക്കും പോകണ്ട." ✋


കുര്യാച്ചൻ: (തളർന്ന സ്വരത്തിൽ ഏലിക്കുട്ടിയെ നോക്കി) "ഏലീ... ആഹ്..ഹാ ഹ.... ഏലീ... പണി ചെയ്താൽ എനിക്ക് കുറച്ച് ആശ്വാസം തോന്നും... എനിക്ക് ഇനിയും കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്....പക്ഷേ നീ ഇങ്ങനെ ചെയ്യുന്നത് കേണ്ട്....... (ശുശ്രൂഷിച്ചാൽ) എനിക്ക് കുറച്ച് ആശ്വാസം തോന്നുന്നുണ്ട്...." 😌


അതുകേട്ടപ്പോൾ ഏലിക്കുട്ടിയുടെ ഉള്ളിൽ ഒരു വാത്സല്യം നിറഞ്ഞു. അവൾ അവനെ ചേർത്തു പിടിച്ചു.


ഏലിക്കുട്ടി: (വാത്സല്യത്തോടെ) "അയ്യടാ... ഇനി പണിയൊന്നും ചെയ്യണ്ട. നീ എന്റെ ഈ മടിയിൽ അങ്ങ് പതുക്കെ കിടന്നോ. എന്റെ മുന്നിൽ നീ വെറുമൊരു കൊച്ചു കുട്ടിയാ." 🥰


കൃഷ്ണ: (അടുത്തു നിന്ന് പുഞ്ചിരിച്ചുകൊണ്ട്) "അല്ല കുര്യാച്ചാ... നിന്റെ ദേഹം ആകെ മുറിഞ്ഞു ഇരിക്കുകയല്ലേ ആഴം ഉള്ള മുറിവ്കാൾ ഇണ്ട് . ഇനി കുറച്ചു ദിവസം ജോലി ഒന്നും ചെയ്യണ്ട. ഈ ഏലിക്കുട്ടി പറയുന്നതാണ് ശരിയാ....."


ഏലിക്കുട്ടി: "അതെ അതേ... 😌 നീ എങ്ങും പോകണ്ട. പുറത്ത് കാട്ടിൽ നമ്മുടെ ആ പ്രിയപ്പെട്ട ഇടമുണ്ടല്ലോ, അവിടെ എന്റെ മടിയിൽ കിടന്നോടാ എന്റെ കുര്യാച്ചാ..." 🥰


കുര്യാച്ചൻ പതുക്കെ ഒന്ന് മുരണ്ടു. അവന്റെ ഉള്ളിലെ ആ പഴയ അവന് വിശ്രമിക്കാൻ താല്പര്യമില്ലായിരുന്നു.


കുര്യാച്ചൻ: "ഇല്ല ഇല്ല... എനിക്ക് പണിയുണ്ട്. നാളെ എനിക്ക് ഒരു സ്ഥലം വരെ പോകണം. ഈ വണ്ടികൾ വെറുതെ ഇടാനുള്ളതല്ല."


ഏലിക്കുട്ടി: (ഭാവം മാറി, അരയിൽ കൈകുത്തിക്കൊണ്ട്) "അത് നാളെ അല്ലേടാ...... ഇപ്പോൾ പണിയൊന്നുമില്ല. നീ ഒരിടത്തും പോകില്ല. ഇനി ഇങ്ങനെയൊക്കെയാണ് നിന്റെ പ്ലാൻ എങ്കിൽ ഞങ്ങൾ രണ്ടുപേരും കൂടി നിന്നെ കെട്ടി ഇടും...... കേട്ടല്ലോ?....Wait and see..." 😁


കുര്യാച്ചൻ: (ചിരിച്ചുകൊണ്ട്) ഇംഗ്ലീഷോ.....😁 "ഡീ... എനിക്ക് പോയിട്ട് കാര്യമുണ്ട് എന്ന്..." 😌


ഏലിക്കുട്ടി: (കണ്ണുരുട്ടിക്കൊണ്ട്) "അനങ്ങാതെ അവിടെ ഇരുന്നോ... അധികം മിണ്ടിയാൽ മൊന്തക്ക് ഞാൻ കുത്തും...... 😡 ശ്വാസം വിടാതെ ഇരിക്ക്....."


കുര്യാച്ചൻ:”ഓഒഒഒ ഇനി ശ്വാസം വിട്ടാൽ  തെക്കേ കുഴിമടത്തി കാണും "😁......


കുര്യാച്ചൻ: "ഇപ്പ.....!പന്നി.......പോഴത്താരം പറയുന്നോ ഇരണ്ണം കിട്ടവനെ......"കാത് പിടിച്ചും തിരിച്ചും കൊണ്ട്".....ഇനി പറയുമ....ഇഹെ......🤨....പറയുമോ എന്ന്.......


കുര്യാച്ചൻ: “ ഇല്ല....ഇല്ല...അഹ്ഹാ....ഹാ... ഇല്ല് വിടാ ഡീ"......


"കാതില് നിന്നു വിട്ടു.......ഹമ്മ്മ......നിന്നെ ഞാൻ. വെറുതെ വിട്ടിരിക്കുന്നു......"😌


അതുകണ്ട് കൃഷ്ണയ്ക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. അവൾ വാ പൊത്തി ചിരിക്കാൻ തുടങ്ങി. 😂🤭


കൃഷ്ണ: "എന്റെ ദേവിയേ... ചന്തയിൽ വച്ച് പുലിയായവൻ ഇപ്പോൾ വീട്ടിൽ വന്നപ്പോൾ പൂച്ചയായല്ലോ! ആഴമുള്ള മുറിവാണ് ശരീരത്തിലുള്ളത്, പക്ഷേ ഉള്ളിലെ സ്നേഹം അതിലും വലുതാണ്. നിങ്ങൾ രണ്ടുപേരും പറ്റിയ സാധനങ്ങൾ തന്നെ......"


ഏലിക്കുട്ടി: (ഗൗരവത്തിൽ) "ഡീ കൃഷ്ണാ... ചിരിക്കാതെ ആ കിണ്ടിയും വെള്ളവും ഇങ്ങെടുക്ക്. ഇവനെ ഒന്ന് കഴുകി വൃത്തിയാക്കട്ടെ. എഴുന്നേൽക്ക് ഡാ... ആ കട്ടിലിൽ ചെന്ന് ഇരിക്ക്."


കുര്യാച്ചൻ പതുക്കെ എഴുന്നേറ്റു. അവൾ അവനെ കട്ടിലിൽ കൊണ്ടിരുത്തി മുറിവുകൾ കഴുകാൻ തുടങ്ങി.


കുര്യാച്ചൻ: (ചിണുങ്ങിക്കൊണ്ട്) "മതി ടീ... മതി. നീ വിട് എന്നെ. ഞാൻ പോയിട്ട് വരാം." 😅


ഏലിക്കുട്ടി: “അനങ്ങരുത്..... ഒരൊറ്റ കീറ് വെച്ചു തരും ഞാൻ. അടങ്ങിയിരുന്നില്ലെങ്കിൽ ഞാൻ മുളക് പൊടി എടുത്ത് തേക്കും പറഞ്ഞേക്കാം......" 😡🔥


കൃഷ്ണ: 😂 "എന്റെ ദേവിയേ... ഇവളെ സമ്മതിക്കണം!"


കുര്യാച്ചൻ പതുക്കെ കൃഷ്ണയെ നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.


കുര്യാച്ചൻ: "കൃഷ്ണാ... നിനക്ക് അറിയാമോ? ഇവളുടെ ഒറിജിനൽ പേര് റോസി എന്നാണ്. 🤨 പക്ഷേ ഞാൻ ഇവളെ ഏലിക്കുട്ടി എന്ന് വിളിക്കുന്നത് എന്തിനാണെന്ന് അറിയാമോ? എന്റെ അമ്മയെപ്പോലെയാണ് ഇവൾ സംസാരിക്കുന്നത്. സ്വഭാവം ഇത് തന്നെ! 😆 എന്നെ ശല്യം ചെയ്യലാണ് എന്റെ അമ്മയുടെ മെയിൻ പരിപാടി, അത് തന്നെയാ ഇവൾക്കും...ഒരു മാറ്റവും ഇല്ല......."


കൃഷ്ണ: (അഭ്ഭുതത്തോടെ) "റോസിയോ? 😳 നല്ല പേരാണല്ലോടാ അത്. 😌 റോസി... അപ്പോൾ ഇനി മുതൽ റോസിക്കുട്ടി എന്ന് വിളിക്കാം!" 😁


ഏലിക്കുട്ടി (റോസി): (കൃഷ്ണയെ ഒന്ന് നോക്കി പുഞ്ചിരിച്ചു..😁..... എന്നിട്ട് കുര്യാച്ചന്റെ തലയ്ക്ക് ഒരു കൊട്ട് വെച്ചു കൊടുത്തു) "ഹമ്മ്... അമ്മയെപ്പോലെയാണോ? എന്നാൽ ആ സ്നേഹം നീ കുറച്ചുകൂടി അനുഭവിക്കും. മുളക് പൊടി എടുകാണ......ഡാ...


ഡാ... ഇവിടെ അടങ്ങി ഇരുന്നോണം കേട്ടോ. ഞാൻ പോയി നിനക്ക് കുടിക്കാൻ ഒരു ചായ ഉണ്ടാക്കാം." ☕🌶️


കുര്യാച്ചൻ പതുക്കെ കട്ടിലിൽ ചാരി കിടന്നുദേഹത്തെ മുറിവുകൾ നീറുന്നുണ്ട്, പക്ഷേ ആ നീറ്റലിനേക്കാൾ വലിയൊരു തണുപ്പ് ഇപ്പോൾ അവന്റെ ഉള്ളിലുണ്ട്. മുൻപ് ഇതേ മണ്ണിൽ വെച്ച് അപമാനിതനായി പടിയിറങ്ങിയപ്പോൾ ഉണ്ടായ ആ നെഞ്ചിലെ കനം ഇന്ന് അലിഞ്ഞുപോയിരിക്കുന്നു.


റോസി അകത്തേക്ക് നടക്കുമ്പോൾ കുര്യാച്ചന്റെ മുഖത്ത് ഒരു വലിയ സമാധാനം ഉണ്ടായിരുന്നു.  ആ ചായയുടെ മണത്തിലേക്കും റോസിയുടെ സ്നേഹത്തിലേക്കുമാണ്.........


കൃഷ്ണ കിണ്ടിയിലെ വെള്ളവുമായി അടുത്തു വന്നു. അവൾ പതുക്കെ കുര്യാച്ചന്റെ കാലിലെ ചെളിയും ചോരയും കഴുകിക്കളയാൻ സഹായിച്ചു.


കൃഷ്ണ: (പതുക്കെ) "കുര്യാച്ചാ... നീ എന്തിനാ റോസിയോട് അങ്ങനെയൊക്കെ പറഞ്ഞത്? നിന്റെ അമ്മയെപ്പോലെയാണെന്ന് പറഞ്ഞപ്പോൾ അവൾ പുറമെ ദേഷ്യം കാണിച്ചെങ്കിലും ഉള്ളിൽ അവൾക്ക് ഒരുപാട് സന്തോഷമായിട്ടുണ്ട്." 😊


കുര്യാച്ചൻ: (ആഴത്തിൽ ഒരു ശ്വാസം വിട്ടുകൊണ്ട്) "ഹമ്മ്... എനിക്കറിയാം കൃഷ്ണാ. ഈ പത്ത് കൊല്ലം ഞാൻ ജീവിച്ചത് തന്നെ അവൾക്ക് വേണ്ടിയാ. അവൾക്ക് ഒരു കുറവും വരരുത് എന്ന് എനിക്കുണ്ടായിരുന്നു. പക്ഷേ, ഇന്ന് ചന്തയിൽ വെച്ച് ഞാൻ ചെയ്തതൊക്കെ കണ്ടപ്പോൾ അവൾക്ക് എന്നോട് പേടി തോന്നിയോ എന്ന് എനിക്കൊരു സംശയം..." 😔


കൃഷ്ണ: "പേടിയല്ല കുര്യാച്ചാ... അത് നിന്റെ മേലുള്ള അവളുടെ അധികാരമാണ് സ്നേഹം💖. റോസിക്ക് നിന്നെ നന്നായി അറിയാം. നീ ഒരു രാക്ഷസനാകില്ലെന്ന് അവൾക്ക് ഉറപ്പാണ്........"


അപ്പോഴാണ് അടുക്കളയിൽ നിന്ന് ചായയുടെയും മണം ഉമ്മറത്തേക്ക് വന്നത്. ചോരയുടെ ഗന്ധം മാറ്റി ആ വീടിന് ഒരു ഐശ്വര്യം വന്നതുപോലെ. റോസി ഒരു ഗ്ലാസിൽ കടുപ്പമുള്ള ചായയും കുറച്ച് പലഹാരവുമായി ഉമ്മറത്തേക്ക് വന്നു. അവളുടെ മുഖത്ത് ആ പഴയ ഗൗരവം ഇപ്പോഴുമുണ്ട്.


റോസി (ഏലിക്കുട്ടി): "ദാ... ഇത് കുടിക്ക്. എന്നിട്ട് ആ മുറിവിൽ മരുന്ന് വെക്കാം. നീ എന്തിനാ അവിടെയിരുന്ന് വെറുതെ കഥ പറയുന്നത്? കൃഷ്ണാ, നീയും കുടിക്ക്." ☕


കുര്യാച്ചൻ ചായ ഗ്ലാസ് കയ്യിലെടുത്തു. റോസി അവന്റെ അടുത്തു വന്നിരുന്നു പതുക്കെ അവന്റെ നെഞ്ചിലെ മുറിവിലേക്ക് നോക്കി. അവളുടെ കണ്ണുകൾ വീണ്ടും നിറയുന്നത് കുര്യാച്ചൻ കണ്ടു............


കുര്യാച്ചൻ: "എന്താടി... നീ ഇപ്പോഴും ആ പഴയ കാന്താരി തന്നെയാണോ അതോ എന്റെ റോസിയാണോ?" 😉


റോസി: (അവന്റെ മുറിവിൽ പതുക്കെ തൊട്ടുകൊണ്ട്) "മിണ്ടാതിരിക്ക് കുര്യാച്ചാ. നിനക്ക് ഇതൊക്കെ ഒരു തമാശയായിരിക്കും. പക്ഷേ, ഈ മുറിവുകൾ കാണുമ്പോൾ എന്റെ നെഞ്ചിലാടാ വെട്ടുന്നത്. ആ പൈലിയും ജോസഫും ഇനി തിരിച്ചുവരില്ല എന്ന് എനിക്കുറപ്പാണ്........ പക്ഷേ, നീ... നീ പഴയ കുര്യാച്ചനായി തന്നെ ഇരിക്കണം. എനിക്ക് എന്റെ പഴയ കള്ളച്ചിരിയുള്ള കുര്യാച്ചനെ മതി." 🥺❤️


കുര്യാച്ചൻ: (അവളുടെ കൈ പതുക്കെ ചേർത്തുപിടിച്ചു) "ആഹ്... ഹമ്മ്... സാരമില്ലടി. ഇനി ഈ നാട്ടിൽ ഒരാളും നമ്മുടെ പടിവാതിൽ കടന്നു വില്ലത്തരത്തിന് വരില്ല. നാളെ ഞാൻ ടൗണിലേക്ക് പോകുന്നത് വെറുതെയല്ല. നമ്മുടെ ലോറികൾ ഓടിക്കാൻ ചങ്കൂറ്റമുള്ള പിള്ളേരെ എനിക്ക് വേണം. 🚜 പന്ത്രണ്ട് ഏക്കറിൽ പണിയെടുക്കാൻ പത്തുപേർ വരും. ഇനി ഈ മലക്കോട്ടാം പാറ നമ്മുടെ സാമ്രാജ്യമാണ് റോസി." 👑


റോസി: (കുര്യാച്ചന്റെ തലയിൽ പതുക്കെ തലോടിക്കൊണ്ട്) "ആ സാമ്രാജ്യം ഒക്കെ അവിടെ നിൽക്കട്ടെ. ഇന്ന് നീ എന്റെ മടിയിൽ കിടന്ന് ഉറങ്ങണം. നിന്റെ ശ്വാസം എനിക്ക് കേൾക്കണം. എങ്കിലേ എനിക്ക് സമാധാനം കിട്ടു." 🥰


കുര്യാച്ചൻ പതുക്കെ റോസിയുടെ മടിയിലേക്ക് തല ചായ്ച്ചു. ദൂരെ കാട്ടിൽ നിന്ന് ഒരു കാട്ടുപക്ഷിയുടെ കരച്ചിൽ കേൾക്കാം. ആകാശത്ത് നിലാവുണ്ട്. പടിഞ്ഞാറേ മൂലയിൽ കിടക്കുന്ന ആ വണ്ടികൾ ഈ വീടിന്റെ കാവൽക്കാരായി അവിടെത്തന്നെയുണ്ട്. കുര്യാച്ചൻ പതുക്കെ കണ്ണടച്ചു. പത്ത് കൊല്ലത്തിന് ശേഷം ആദ്യമായി അവൻ ശാന്തമായി ഒന്ന് ഉറങ്ങാൻ പോവുകയാണ്.......


കൃഷ്ണ: (പതിഞ്ഞ സ്വരത്തിൽ) "ഇതാണ് ശരിക്കുള്ള വിജയം. സ്നേഹം ആണ് ഇവിടെ...എന്റെ വീട്ടിൽ നരകം ആയിരുന്നു......"


"പക്ഷേ, മലയിറങ്ങിപ്പോയ ജോസഫിന്റെ കണ്ണുകളിലെ ആ പക അത്ര പെട്ടെന്ന് അടങ്ങുന്ന ഒന്നായിരുന്നില്ല....... കുര്യാച്ചൻ ഉറങ്ങുമ്പോഴും, താഴെ ടൗണിൽ പുതിയ ചില പ്ലാനുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ടായിരുന്നു....👿അങ്ങ് ദൂരെ.....പൈലിയുടെ....വീട്ടിൽ.....


തുടറുന്നു......


കുര്യാച്ചൻ റോസിയുടെ മടിയിൽ തല ചായ്ച്ചു കിടക്കുമ്പോൾ, കൃഷ്ണ പതുക്കെ ആ പ്ലേറ്റിലിരുന്ന മിക്ചർ കയ്യിലെടുത്തു. ഓരോന്ന് വായിലേക്ക് ഇടുമ്പോഴും അവളുടെ മുഖത്ത് ഒരു പ്രത്യേക തെളിച്ചം........ 😋


കൃഷ്ണ: (മിക്ചർ കഴിച്ചു കൊണ്ട്) "റോസി ചേച്ചി... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരമാ ഈ മിക്ചർ! അഹ്... ഹാ... കൊള്ളാം ഇട്ടോ..... ഈ വീട്ടിൽ ഒളിച്ചു വെച്ചിരിക്കുന്ന നിധികളാണോ ഇതൊക്കെ?" 😁


റോസി: അതേ.അതേ..നിധി....ഇണ്ട് .... ഓരോന്ന് പുറത്തുവരുന്നുണ്ടല്ലോ........😁


റോസി ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒരു പഴയ ഓർമ്മയുടെ തിളക്കമുണ്ടായിരുന്നു.


റോസി: "മ്മ്... നിനക്ക് ഇഷ്ടമാണെങ്കിൽ നീ നന്നായി കഴിച്ചോ കൃഷ്ണാ............... കുര്യാച്ചൻ വരുമ്പോൾ ഇങ്ങനെയൊക്കെ ചിലത് കരുതി വെക്കുന്നത് ആണ് അവൻ....അവന്റെ ഹോബി.....അതിരിക്കട്ടെ... അവൻ എന്തേ? കൃഷ്ണൻ രാവിലെ പോയതാല്ലോ ജോലിയുടെ കാര്യത്തിന്... അവനെ പിന്നെ കണ്ടില്ലല്ലോ?" 🤔


കുര്യാച്ചൻ പതുക്കെ കണ്ണുതുറന്ന് അവരെ നോക്കി. കൃഷ്ണൻ തന്റെ വിശ്വസ്തനാണെന്ന് അവന് അറിയാം.


കൃഷ്ണ: "അവൻ വരും ചേച്ചി... ചില ഏർപ്പാടുകൾ നോക്കാൻ പോയതാ..ജോലിയുടെ കാര്യം ഇണ്ട്."


റോസി: (കൃഷ്ണയോട് സ്നേഹത്തോടെ) "ഹ്ഹാ... അത് പോട്ടെ. നീ ഇന്നലെ വന്നപ്പോൾ ആടുകളയിൽ  ചെന്നിരുന്നില്ലേ... അവിടെ ആ വലിയ മരത്തിന്റെ പെട്ടി കണ്ടില്ലേ? അതിൽ നിറയെ ഈ മിക്ചർ ഇരിപ്പുണ്ട്. നീ പോയി നിനക്ക് വേണ്ടത് എടുത്തു കഴിച്ചോ. ഒന്നും ബാക്കി വെക്കണ്ട" 😁......


കൃഷ്ണ: “ഹേ 😍 അയ്യോ... സത്യമാണോ? എന്നാൽ പിന്നെ ഞാനിപ്പോ വരാം....😄.." 🏃‍♀️


കൃഷ്ണ ആവേശത്തോടെ അകത്തേക്ക് ഓടി. അവളുടെ ആ ഒരു സന്തോഷം കണ്ടപ്പോൾ കുര്യാച്ചനും റോസിയും പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു.😂🤭 


കുര്യാച്ചൻ: (പതുക്കെ റോസിയുടെ കൈ തടവിക്കൊണ്ട്) "കണ്ടോ റോസി... നമ്മൾ വിചാരിക്കുന്നതിനേക്കാൾ വലിയൊരു സന്തോഷം ഈ കൊച്ചു കാര്യങ്ങളിലുണ്ട്........ ആ മിക്ചർ പെട്ടി പോലും കൃഷ്ണയ്ക്ക് വലിയൊരു നിധിയാണ്. പത്തു കൊല്ലം മുൻപ് ഇതൊന്നും ആസ്വദിക്കാൻ നമുക്ക് പറ്റിയിട്ടില്ല." 🥺


റോസി: (അവന്റെ നെറ്റിയിൽ തലോടിക്കൊണ്ട്) "പഴയതൊന്നും ഇനി ഓർക്കണ്ട കുര്യാച്ചാ. നീ ഇത്രയും കാലം അനുഭവിച്ച കഷ്ടപ്പാടിനുള്ള ഫലം ദൈവമായിട്ട് തന്നതാ ഇതൊക്കെ. നീ ഇപ്പോൾ മിണ്ടാതെ കിടന്നു ഉറങ്ങാൻ നോക്ക്. നാളെ വെളുപ്പിന് എഴുന്നേൽക്കേണ്ടതല്ലേ?" 🥰


കുര്യാച്ചൻ പതുക്കെ കണ്ണടച്ചു. റോസിയുടെ വിരലുകൾ അവന്റെ തലമുടിയിലൂടെ ഇഴഞ്ഞു നടന്നു. ദൂരെ പടിഞ്ഞാറേ മൂലയിൽ കിടക്കുന്ന ലോറികളുടെ എഞ്ചിന്റെ മണം ഇപ്പോഴും വായുവിലുണ്ട്. പക്ഷേ, ആ ഉമ്മറത്ത് ഇപ്പോൾ പടർന്നു പന്തലിച്ചു നിൽക്കുന്നത് റോസിയുടെ കരുതലിന്റെയും സ്നേഹത്തിന്റെയും ഗന്ധമാണ്.


മലക്കോട്ടാം പാറയുടെ ശാന്തതയിൽ കുര്യാച്ചൻ റോസിയുടെ മടിയിൽ തലചായ്ച്ച് വിശ്രമിക്കുമ്പോൾ, അങ്ങ് ദൂരെ ടൗണിലെ തിരക്കേറിയ ജംഗ്ഷനിൽ മരണത്തിന്റെ നിഴൽ പരക്കുകയായിരുന്നു. ദൂരെ ടൗണിലെ ആൾക്കൂട്ടത്തിനിടയിൽ പുതിയൊരു കൊടുങ്കാറ്റ് രൂപപ്പെടുകയായിരുന്നു.


"ടൗണിൽ......ഒരിടത്ത് ഒരു കറുത്ത ജീപ്പ് വന്നു "


കറുത്ത ഗ്ലാസ് വെച്ച, ആരെയും ഭയപ്പെടുത്തുന്ന രൂപമുള്ള രണ്ട് അപരിചിതർ അവിടേക്ക് വന്നത്. അവരുടെ കയ്യിൽ ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഉണ്ടായിരുന്നു.


ചായക്കടയുടെ മുന്നിൽ ഒരു കറുത്ത ജീപ്പ് വന്നു നിന്നു. അതിൽ നിന്നിറങ്ങിയ രൂപങ്ങൾ കണ്ടപ്പോൾ തന്നെ നാട്ടുകാർക്ക് എന്തോ പന്തികേട് തോന്നി. ഗൗരവക്കാരനായ ഒരുത്തൻ തന്റെ കയ്യിലിരുന്ന ഫോട്ടോ കടക്കാരന്റെ മുന്നിലേക്ക് നീട്ടി.....


അജ്ഞാതൻ: "നോക്ക്... ഈ ഫോട്ടോയിൽ കാണുന്ന ഇവരെ കണ്ടിട്ടുണ്ടോ?" 🤨


കടക്കാരൻ ആ ഫോട്ടോ കയ്യിലെടുത്തു. അതിൽ കൃഷ്ണാ.കൃഷ്ണൻ അല്പം ചെറുപ്പത്തിലുള്ള രൂപമായിരുന്നു. കടക്കാരൻ വിക്കി വിക്കി പറഞ്ഞു.


കടക്കാരൻ: "ഇല്ല... ഇങ്ങനെയുള്ളവരെ... ഇവിടെ എങ്ങും കണ്ടിട്ടില്ല..."


അതുകേട്ടതും കൂടെയുണ്ടായിരുന്ന ഗുണ്ട കടക്കാരന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു. അവന്റെ ആവേശവും ദേഷ്യവും ആ ജംഗ്ഷനെ വിറപ്പിച്ചു.......


ഗുണ്ട: "കളിപ്പിക്കല്ലേടാ! ഇവർ ഈ നാട് വിട്ടു വന്നവരാ... എങ്ങോട്ട് വന്നു എന്നതിനെക്കുറിച്ച് ചെറിയൊരു സൂചന കിട്ടിയിട്ടുണ്ട്. സത്യം പറഞ്ഞില്ലെങ്കിൽ ഈ കട ഇന്നുണ്ടാകില്ല......" 🤬🔥


കടക്കാരൻ പേടിച്ച് വിറച്ചു. അപ്പോഴാണ് ആ സംഘത്തിന്റെ തലവൻ....... ആ ജീപ്പിന്റെ ബോണറ്റിൽ ചാരി നിന്നിരുന്നവൻ പതുക്കെ ഗ്ലാസ് മാറ്റിയത്. അവന്റെ ആ നോട്ടം തന്നെ ഒരു വലിയൊരു യുദ്ധം തുടങ്ങാൻ പോകുന്നു എന്നതിന്റെ സൂചനയായിരുന്നു.


അവൻ പതുക്കെ കടക്കാരന്റെ അടുത്തേക്ക് വന്നു.


അവൻ: "അഹ്.ഹഹ്... അവർ നാടുവിട്ടത് ഒരു വലിയൊരു കാര്യം ബാക്കി വെച്ചിട്ടാണ്. എങ്ങോട്ട് ഒളിച്ചാലും അവരെ തേടി ഞാൻ വരുമെന്ന് അവർക്ക് രണ്ടും. പെരുകും അറിയാം." 😏


കടക്കാരൻ വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു: "അല്ല... നിങ്ങളുടെ പേര്...?"


അവൻ തന്റെ ഷർട്ടിന്റെ കൈ മടക്കിക്കേറ്റി...... ആകാശത്തേക്ക് ഒന്ന് നോക്കി. എന്നിട്ട് വളരെ ഗൗരവത്തിൽ കടക്കാരന്റെ നോക്കി..... എന്നപോലെ പറഞ്ഞു:


സേതു: "എന്റെ പേര്... സേതു. പുലിക്കാട്ടിൽ സേതു.....😎🔥"


സേതുവിന്റെ പേര് കേട്ടതും കടയിലുണ്ടായിരുന്നവർ പോലും പതുക്കെ തടിതപ്പി.  ആ കറുത്ത ഭൂതകാലം കൃഷ്ണാ.കൃഷ്ണൻ തേടി..... ഒരു സേതുവിന്റെ രൂപത്തിൽ വീണ്ടും അവതരിച്ചിരിക്കുകയാണ്...........


സേതു: (തന്റെ കൂടെയുള്ളവരോട്) "വണ്ടി എടുക്കടാ.....അവരെ  ഇന്നുതന്നെ എനിക്ക് കാണണം"


ജീപ്പ് ചക്രങ്ങൾ ടാറിട്ട റോഡിൽ ഉരസി വലിയ ശബ്ദത്തോടെ കുതിച്ചു പാഞ്ഞു. 


മലക്കോട്ടാം പാറയുടെ മുകളിൽ കുര്യാച്ചൻ അറിയുന്നുണ്ടായിരുന്നില്ല.......പുതിയ ഒരു കൊടുങ്കാറ്റ് രൂപപ്പെട്ടിരിക്കുന്നു......


തന്റെ പടിവാതിൽ വരുമോ?👹


തുടരും...


അഭിപ്രായങ്ങൾ ഒക്കെ പറയണേഇട്ടോ ................


ഇനിയും വരാം ഇട്ടോ 😉 🤙



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ചരിത്രത്തിലെ 'Dark Mode': മനുഷ്യത്വം മറന്നവർക്ക് കാലം നൽകിയ തകർന്നുപോയ സാമ്രാജ്യവും." 🏺⚡🌑💀 "അന്ന് എറിഞ്ഞു കൊടുത്തത് നാണയങ്ങൾ, കാലം തിരിച്ചെടുത്തത് സ്വന്തം മക്കളെ!"