പത്തു ഉണ്ടായകഥാ 🥰

ഈ കടുത്ത രാത്രിക്ക് ശേഷം ഒരു പുലരിയുണ്ട്............
നമ്മുടെ പത്തുകുട്ടിയുടെ കഥയുണ്ടാകാൻ കാരണമായത് ഒരു ചേച്ചിയാണ്. അത് വെറുമൊരു കഥയല്ല, ആ ചേച്ചി എന്നോട് പറഞ്ഞ ജീവിതത്തിലെ പച്ചയായ യാഥാർത്ഥ്യമാണ്....ഒരുപാട് പേര് പറഞ്ഞിട്ട് ഇണ്ട് എങ്കിലും..... ഇത് വളരെ painfully.... ആയിതോന്നി.......🦋
ഒരു ഓപ്പറേഷന് വേണ്ടി.....(personal).....ഹോസ്പിറ്റലിൽ ചികിൽസിച്ചത് ആയിരുന്നു...(Vocal cords)......ആ ചേച്ചി. പക്ഷേ ഡോക്ടറുടെ ആ ഒരു നിമിഷത്തെ അശ്രദ്ധ അത് തകർത്തത് ആ ചേച്ചിയുടെ ജീവിതമായിരുന്നു. നമ്മൾ ശ്വാസമെടുക്കുന്ന ആ ഭാഗത്തെ എണ്ണമറ്റ ചലനങ്ങൾ ആ ചേച്ചിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു...... "അത് ഉള്ളത് കൊണ്ട് ആണ് നമ്മൾ സംസാരിക്കുന്നത്"....."ഇതിനെ കുറിച്ച് പഠിച്ചാൽ മനസ്സിലാക്കും"......ശ്വാസം മുട്ടി പിടഞ്ഞ ആ നാളുകൾ... പിന്നീട് നടന്നത് നാലഞ്ച് വർഷത്തെ നരകയാതനയായിരുന്നു..... കഴുത്തിൽ ട്യൂബും ഇട്ട്, തല പോലും അനക്കാൻ കഴിയാതെ ആ ചേച്ചി മരണത്തെ നോക്കി കിടന്നു.......ഇത് അനുഭവിച്ചവർക്ക് അറിയാൻ പറ്റും......
അന്ന് ചെച്ചിക്ക്.....തന്റെ ശബ്ദം നഷ്ടമായി......... പഴയ വീഡിയോകൾ കാണുമ്പോൾ ആ മനോഹരമായ ശബ്ദം ഇനി ഒരിക്കലും തിരികെ കിട്ടില്ല എന്ന സത്യം ചെച്ചി യെ.....തളർത്തി. സഹിക്കാൻ വയ്യാതെ ആ പഴയ ഓർമ്മകളെല്ലാം ചെച്ചി...........ഡിലീറ്റ് ചെയ്യേണ്ടി വന്നു..........💔 ആ വേദനയുടെ ആഴം അളക്കാൻ ആർക്കും കഴിയില്ല..........പക്ഷേ, ആ ചേച്ചി...... മരണത്തെ മുന്നിൽ കണ്ടത് ആണ്....... എന്നെപോലെ തന്നെ...... ഇന്ന് ആ ട്യൂബ് മാറ്റിയ പാടുകൾ (Hole) കഴുത്തിലുണ്ടെങ്കിലും ചേച്ചി പഴയതിനേക്കാൾ ഹാപ്പി ആണ്.........
ആ ശബ്ദം ഇങ്ങനെ ആണ്.......ചേച്ചി വീട്ടിൽ സംസാരിക്കുകയാണെങ്കിൽ കുറേ വീടുകൾ താണ്ടി ആ ശബ്ദം കേൾക്കാം....കൈ അടിച്ചു ആണ് എന്നോട് പറയുന്നത്.......fun ആയിട്ട്.... പറഞ്ഞത്......ഞാൻ പറഞ്ഞു..... ഹോ അത് ചെച്ചി സംസാരിക്കുബോൾ അറിയാൻ..... പറ്റുന്നുണ്ട്......പറഞ്ഞപ്പോൾ എന്നെ തല്ലാൻ വന്നു.......തമാശ ക്ക്........ആ ചേച്ചിയുടെ ആ 'Attitude' ഉണ്ടല്ലോ... അത് ആ ലൗഡ് വോയ്‌സിലുണ്ട്.......
ചേച്ചിയുടെ കൊച്ചും കുടുംബം ആണ്....... 🧕🏻🧔🏻🧕🏻👦🏻
"പത്തു ഒരു കായലാണെങ്കിൽ, ആ ചേച്ചി ഒരു കടലാണ്. കായലും കടലും പോലെ രണ്ടും രണ്ട് വലിയ കഥകൾ".....
അതുപോലെ തന്നെയാണ് "പന്ത്രണ്ടിലൊന്ന് കാന്താരി"യിലെ റോസി. ആ പേരിന് പിന്നിൽ ഒരു അമ്മയുടെ ഒറിജിനൽ കഥ ആണ്......പറയുന്നത്....... റോസി വെറും 'Fire' അല്ല, അത് കത്തിയെരിയുന്ന ഒരു അഗ്നിപർവ്വതമാണ്........ ആ അമ്മ ഇന്ന് ഈ ലോകത്തില്ല......പക്ഷേ ആ അമ്മയുടെ ഉള്ളിലെ ആ ഒറിജിനൽ പവർ മുഴുവൻ ഞാൻ റോസിക്ക് നൽകിയിട്ടുണ്ട്. പത്തുവിന്റെ കഥയേക്കാൾ വലിയ വേദനകളും ചങ്കൂറ്റവും നിറഞ്ഞതായിരുന്നു ആ അമ്മയുടെ ജീവിതം...... നരകിച്ചു മരിച്ചും...... 🌹
ഇതൊന്നും വെറും ഭാവനയല്ല. ഇതിൽ എന്റെ ജീവിതമുണ്ട് നടന്നത് ആയ... കാര്യം ങ്ങൾ....ഇണ്ട്.......ഞാൻ കണ്ടവരുണ്ട്........ മിച്ചർ പാത്രത്തിന് ചുറ്റുമിരുന്ന് കുസൃതികൾ പറഞ്ഞിരുന്ന എന്റെ അനിയത്തിമാരും....അനിയന്മാരും.ചേട്ടൻ...... മാരും....ഇണ്ട്......ഒരുത്തി..ഉണ്ടായിരുന്നു....കിളി പോയത്......🤣..... ഇത് കഥയിലുടെ....പരിചയപെടാം......ഇപ്പോൾ അവൾക് കുട്ടികൾ ഇണ്ട്.....പക്ഷെ അവളുടെ സ്വഭാവം മാറീട്ട് ഇല്ല.......ഒരു മാറ്റവും ഇല്ല......
ഞാനും അവരും ആയിട്ട് ഒരു പാട്..... ആ മാച്ച് പോലും ഈ കഥയിലുണ്ട്. 😂 മിച്ചർ തിന്നുന്ന ആ ഒരു ഫൺ സീൻ പോലും ജീവിതത്തിൽ നിന്ന് വന്നതാണ്. പക്ഷേ, അവസാനം എല്ലാവരും കല്യാണം കഴിഞ്ഞ് ഓരോ വഴിക്ക് പിരിഞ്ഞു പോകുമ്പോൾ ബാക്കിയാകുന്ന ആ ഒരു ശൂന്യത... ആ കണ്ണുനീർ... അത് ഈ കഥകളുടെയും അവസാനം നിങ്ങളെ കാത്തിരിക്കുന്നുണ്ട്.....🥲........
അമ്മമാരും, അനിയന്മാരും, മാമന്മാരും അണ്ണൻ മാരും.. അനിയത്തി,അനിയൻ...അക്കച്ചി മാരും.......എല്ലാം നിറഞ്ഞ ഈ ലോകം ഓരോ ജീവിതങ്ങളാണ്. ആ ജീവിതങ്ങളെയാണ് ഞാൻ പത്തുവായും റോസിയായും പലരും ആയിട്ട് എഴുതുന്നത്......
ഓരോ വരിയിലും ഒരു ജീവിതമുണ്ട്... വായിച്ചതിന് ഒരുപാട് നന്ദി! 🤌🏻🙏🏻✨





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ