പന്ത്രണ്ടിലൊന്ന് കാന്താരി 🔥🌶️ (ഭാഗം - 9)


\


ചന്തയിലെ ചോരപ്പുഴ നീന്തിക്കയറി കുര്യാച്ചൻ റോഡിൽ നിന്നവർ അന്തംവിട്ടു നിന്നു! 😨 വഴിയിലുള്ള ഡ്രൈവർമാരൊക്കെ ആ ലോറിയുടെ ഇരമ്പൽ കേട്ട് ഭയന്ന് വണ്ടി സൈഡിലേക്ക് ഒതുക്കി. അവർ കണ്ടത് സ്റ്റിയറിംഗ് പിടിച്ച് Willys Jeep ഇരിക്കുന്ന ഒരു യമധർമ്മനെയാണ്! 👹🔥
മലക്കോട്ടാം പാറയിലേക്കുള്ള ആ വലിയ കയറ്റങ്ങൾ ബെഡ്‌ഫോർഡ് അനായാസം കീഴടക്കി. വണ്ടി ഓരോ വളവ് തിരിയുമ്പോഴും കുര്യാച്ചന്റെ ഉള്ളിലെ പകയുടെ തീ ആളിപ്പടർന്നു....... കാട്ടുതീപോലെ ഈ വാർത്ത പരന്നു.....

ഇനി റോഡ് എന്റേതാണ്!" 😎 കുര്യാച്ചൻ ഹോണിൽ കൈ അമർത്തിപ്പിടിച്ചു. പാം... പാം... പാം...

വഴിമാറ്........ പട്ടിവിലനൽകിയ നാട്ടുകാർ ഇപ്പോൾ സൈഡ് ആയി.....

പത്തു കൊല്ലം തന്നെ ചവിട്ടി മെതിച്ചവരുടെ നെഞ്ചിലേക്ക് ആ ടയറുകൾ ഓടിച്ചു കയറ്റുന്ന വേഗതയിൽ അവൻ പാഞ്ഞു

മലക്കോട്ടാം പാറയുടെ ആ പഴയ മൺറോഡിലൂടെ പൊടിപടലം ഉയർത്തിക്കൊണ്ട് ആ വണ്ടികൾ ഇരച്ചു കയറി വന്നു. വീടിന്റെ ഉമ്മറത്ത് ഏലിക്കുട്ടി കൃഷ്ണയോട് എന്തോ കാര്യമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. 👩‍❤️‍👩 അപ്പോഴാണ് ദൂരെ നിന്ന് ആ പരിചിതമായ എഞ്ചിന്റെ ഇരമ്പൽ അവൾ കേട്ടത്. 👂

ആദ്യം കണ്ടത് ഒരു കറുത്ത പുകമറയാണ്... പിന്നാലെ ഇരച്ചു വരുന്ന ആ Willys Jeep! അതിനു പിന്നാലെ രണ്ട് കൂറ്റൻ ലോറികൾ കൂടി കണ്ടപ്പോൾ ഏലിക്കുട്ടിയുടെ ഉള്ളിൽ സന്തോഷത്തിന്റെ മാലപ്പടക്കം പൊട്ടി. "എന്റെ കുര്യാച്ചൻ ജയിച്ചു വരികയാണ്" എന്ന അഭിമാനത്തോടെ അവൾ കൃഷ്ണയുടെ കൈ തട്ടിമാറ്റി റോഡിലേക്ക് ഓടിയിറങ്ങി. 🏃‍♀️💨

പക്ഷേ... ജീപ്പ് അവളുടെ തൊട്ടുമുന്നിൽ ബ്രേക്കിട്ടു നിന്നപ്പോൾ ഏലിക്കുട്ടിയുടെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി. 😱

ജീപ്പിന്റെ ഡോർ തുറന്ന് പുറത്തേക്ക് കാലെടുത്തുവെച്ച കുര്യാച്ചൻ... അവൾ പ്രതീക്ഷിച്ച ആ പഴയ പാവം കുര്യാച്ചനായിരുന്നില്ല....... അവന്റെ കണ്ണുകളിൽ നോക്കാൻ ഭയം തോന്നും വിധം ഒരു ക്രൂരത ജ്വലിക്കുന്നുണ്ടായിരുന്നു......... ദേഹമാകെ മണ്ണും ചെളിയും... അതിനേക്കാൾ ഉപരി..... അവന്റെ നെഞ്ചിലും കൈകളിലും ചോര പറ്റിപ്പിടിച്ചിരിക്കുന്നു! 🩸

💔 അവൾ വിറച്ചുകൊണ്ട് അവനെ നോക്കി അടുത്ത വന്നു.....

കുര്യാച്ചൻ ഒരനക്കവുമില്ലാതെ നിന്നു. ഏലിക്കുട്ടിയുടെ കണ്ണീർ അവന്റെ നെഞ്ചിലെ ഉണങ്ങാത്ത ചോരപ്പാടുകളിൽ വീണ് അലിഞ്ഞു ചേർന്നു. പത്തു കൊല്ലം അവൻ അവളിൽ നിന്ന് ഒളിപ്പിച്ചു വെച്ച ആ 'മൃഗം' ഇന്ന് പുറത്തു വന്നിരിക്കുന്നു. 🐆

കുര്യാച്ചൻ ഡോറിൽ ആ ജീപ്പിന്റെ മുന്നിൽ വന്നു നിന്ന് കിതയ്ക്കുകയാണ്.......

ഏലിക്കുട്ടി അവന്റെ നെഞ്ചിൽ പറ്റിപ്പിടിച്ചു കിടന്ന് പൊട്ടിക്കരയുന്നു. കുര്യാച്ചന്റെ ശ്വാസം വല്ലാതെ മുട്ടുന്നുണ്ട്.

ഏലിക്കുട്ടി: നെഞ്ചിൽ മുഖമമർത്തി തേങ്ങിക്കൊണ്ട് "കുര്യാച്ചാ... എന്റെ പൊന്നേ... നിനക്ക്... നിനക്ക് എന്ത് പറ്റി? നോക്കിയേ... ദേഹം മുഴുവൻ ചോര... എന്തിനാടാ നീ ഇങ്ങനെ? " 😭

കുര്യാച്ചൻ: ആഴത്തിൽ ശ്വാസം വിട്ടുകൊണ്ട്..... തളർന്ന ശബ്ദത്തിൽ "ഏലീ... നീ... നീ കരയല്ലേ. നീ ഇങ്ങനെ കരഞ്ഞാൽ എനിക്ക്... എനിക്ക് ശ്വാസം കിട്ടുന്നില്ലടി..."

ഏലിക്കുട്ടി: മുഖമുയർത്തി..... അവന്റെ കണ്ണുകളിലേക്ക് നോക്കി "ഞാൻ എങ്ങനെ കരയാതിരിക്കും?

നീ പോയത് പൈലിയെ കാണാനല്ലേ കടം തീറൂക്കാൻ ? എന്നിട്ട്... എന്നിട്ട് ഇതെന്താ? ഈ കൈ നോക്കിയേ... ഈ കയ്യിൽ ആരുടെ ചോരയാടാ?" 🥺

കുര്യാച്ചൻ: അവളുടെ മുഖം കയ്യിലെടുത്തു വിരലുകൾ വിറയ്ക്കുന്നുണ്ട് "അതൊക്കെ... അത് പൈലിയുടെയും അവന്റെ ഗുണ്ടകളുടെയും ആണ്. അവർ എന്നെ തീർക്കാൻ നോക്കി ഏലീ. വർഷങ്ങൾ ഞാൻ അനുഭവിച്ച നന്ദികേട്... അത് ഓരോ അടിയായി ഞാൻ തിരിച്ചു കൊടുത്തു. നിന്നെയും ഈ ഏക്കറിനെയും ഓർത്ത് ഞാൻ കൈ കെട്ടി നിന്നത് അല്ലാരുന്നേൽ........ ദിർക്ക ശ്വാസം എടുത്ത് കുര്യാച്ചൻ പതുക്കെ കണ്ണടച്ചു

ഏലിക്കുട്ടി: അവനെ മുറുക്കെ പിടിച്ചു "എടാ... നിനക്ക് വല്ലതും പറ്റിയോ? നീ ഇങ്ങനെ കണ്ണടയ്ക്കല്ലേ... എനിക്ക് പേടിയാകുന്നു. നിന്റെ ഈ രൂപം........... ഈ കണ്ണുകളിലെ ഈ ക്രൂരത... ഇത് എന്റെ കുര്യാച്ചനല്ല!"

കുര്യാച്ചൻ: കണ്ണുതുറന്ന് അവളെ നോക്കി....... ശബ്ദം ഇടറുന്നു "ഇത് ഞാൻ തന്നെയാണ് ഏലീ... നിന്റെ കുര്യാച്ചൻ. പക്ഷേ ഇന്ന് ചന്തയിൽ വെച്ച്... ഞാൻ എല്ലാം മറന്നു പോയി. എന്റെ കൈകൾ എന്തിനോ വേണ്ടി ദാഹിക്കുന്നത് പോലെ... എനിക്ക്... എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റിയില്ലടി. പൈലിയുടെ കൈ അറുത്തെടുത്തപ്പോൾ... അവന്റെ കാൽ ഒടിച്ചപ്പോൾ... എന്റെ ഉള്ളിലെ ആ പഴയ ഡ്രൈവർ മരിച്ചു. പകരം... പകരം വേറെ ആരോ ആണ് അവിടെ നിന്നത്." 👹💔

ഏലിക്കുട്ടി: അവന്റെ ഷർട്ടിൽ ചുറ്റിപ്പിടിച്ച്...... വിതുമ്പിക്കൊണ്ട് "പോട്ടെ... സാരമില്ല... നീ ഇത് ചെയ്തത് നമുക്ക് വേണ്ടിയല്ലേ? എന്റെ കുര്യാച്ചൻ പാപിയല്ല. നീ എന്നെ നോക്ക്... ദാ എന്റെ കണ്ണുകളിലേക്ക് നോക്ക്. ഞാൻ പേടിച്ചിട്ടില്ല... നിന്റെ ഈ ചോര പുരണ്ട കൈകൾ പിടിക്കാൻ എനിക്ക് പേടിയില്ല."

അവൾ അവന്റെ കൈകൾ എടുത്ത് തന്റെ കവിളോട് ചേർത്തു 🫂🩸

കുര്യാച്ചൻ: നെടുവീർപ്പോടെ "ഏലീ... ആ പെട്ടിയിലെ കാശ്... അത് കറപുരണ്ടതല്ല. എന്റെ വിയർപ്പാണ്. ഈ മൂന്ന് വണ്ടികളും നമ്മുടെ മുറ്റത്ത് നിൽക്കുമ്പോൾ... നാട്ടുകാർ നമ്മളെ നോക്കി വിറയ്ക്കും. നിനക്ക്... നിനക്ക് ഇനി പണിക്കാരിയായി നടക്കേണ്ടി വരില്ല. നീ ഈ മലക്കോട്ടാം പാറയിലെ റാണി ആയിരിക്കും... 😏" 👑

ഏലിക്കുട്ടി: അവനെ തടഞ്ഞു കൊണ്ട് "എനിക്ക് റാണിയൊന്നും ആകണ്ട കുര്യാച്ചാ... എനിക്ക് എന്റെ ഈ പഴയ കുര്യാച്ചനെ മതി. നിന്റെ നെഞ്ചിലെ ഈ മുറിവ്... ഇതിന് മരുന്നിടാൻ ഞാൻ മാത്രമേ ഉള്ളൂ. നീ ശ്വാസം വിട്... പതുക്കെ ശ്വാസം വിട്... ഞാൻ നിന്റെ കൂടെയില്ലേ?" 🥰

കുര്യാച്ചൻ: അവളെ വലിച്ചടുപ്പിച്ച് നെറ്റിയിൽ ചുംബിച്ചു...... ദീർഘശ്വാസം വിട്ടു "നീ കൂടെയുള്ളപ്പോൾ... എനിക്ക് ആരെയും പേടിയില്ലടി കാന്താരി. ഇനി ഈ റോഡുകൾ നമുക്കുള്ളതാണ്. കുര്യാച്ചന്റെയും ഏലിക്കുട്ടിയുടെയും ലോകം... അവിടെ നമ്മൾ മാത്രമേ ഉണ്ടാവൂ." 🐆🔥🌸

കുര്യാച്ചന്റെ ആ തളർച്ചയ്ക്കിടയിലും തന്റെ സാമ്രാജ്യത്തെക്കുറിച്ചുള്ള കൃത്യമായ പ്ലാൻ അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു. അവൻ പതുക്കെ ഏലിക്കുട്ടിയെ വിടുവിച്ച്... കിതച്ചുകൊണ്ട് കൃഷ്ണയെ നോക്കി.

"അവൾ ദൂരെ നിപുണ്ടായിരുന്നു ഏലിക്കുട്ടി യുടെ വീടിനു മുന്നിൽ ആയി......."

ദൂരെ പടിഞ്ഞാറ് ഭാഗത്ത് ആ വലിയ പറമ്പിലേക്ക് നോക്കി കുര്യാച്ചൻ നിന്നു. കൂടെ വന്ന ആ രണ്ട് ഡ്രൈവർമാരും കുര്യാച്ചന്റെ വാക്കിനായി കാത്തുനിൽക്കുകയാണ്. കുര്യാച്ചൻ കൈ ചൂണ്ടി അവരോട് പറഞ്ഞു.

കുര്യാച്ചൻ: "ഡാ... ആ കാണുന്ന സ്ഥലം കണ്ടോ? പടിഞ്ഞാറെ മൂലയിൽ... ആ വലിയ പ്ലാവിൻ ചുവട്ടിൽ കൊണ്ട് പോയി ഇട്ടേക്ക് ആ രണ്ട് വണ്ടികളും. Bedford അവിടെ കിടക്കട്ടെ, Tata Mercedes അതിന്റെ സൈഡിലും. ഇനി അത് അവിടെ മതി."

കുര്യാച്ചൻ: തളർന്ന സ്വരത്തിൽ "ഏലീ... നീ വണ്ടിയിൽ കേറ്. ഇത് നമ്മുടെ വണ്ടിയാണ്... Willys Jeep! നമ്മുടെ വീടിന്റെ ഉമ്മറപ്പടി വരെ ഈ വണ്ടി ചെല്ലും. നീ കയറടി..."

ഏലിക്കുട്ടി: വിതുമ്പിക്കൊണ്ട് "കുര്യാച്ചാ... നീ ആകെ തളർന്നിരിക്കുവാ. വണ്ടി ഓടിക്കാൻ നിനക്ക് വയ്യ..."

കുര്യാച്ചൻ: അവളുടെ കൈ വലിച്ചു ജീപ്പിനുള്ളിലേക്ക് വെച്ചുകൊണ്ട് "പത്തു കൊല്ലം ഞാൻ കാത്തിരുന്നതാ ഈ നിമിഷത്തിന് ഏലീ. എന്റെ കയ്യിലെ ചോരയല്ല നീ നോക്കേണ്ടത്........ നമ്മുടെ ഉമ്മറത്ത് ഈ വണ്ടി ചെന്ന് നിൽക്കുന്ന ആ ഗമയാണ്. നീ കേറ്... നിന്നെയും കൊണ്ട് എന്റെ വണ്ടിയിൽ എനിക്ക് വീട്ടിലേക്ക് പോകണം. കേറാൻ!" 🐆🔥

ഏലിക്കുട്ടി പതുക്കെ ആ സീറ്റിലേക്ക് കയറി ഇരുന്നു. കുര്യാച്ചൻ ഡ്രൈവിംഗ് സീറ്റിലിരുന്ന് സ്റ്റിയറിംഗിൽ മുറുക്കെ പിടിച്ചു. അവൻ പതുക്കെ ഗിയർ മാറ്റി.

കുര്യാച്ചൻ: നെടുവീർപ്പോടെ "കണ്ടോ ഏലീ... ഇതാണ് നമ്മുടെ സാമ്രാജ്യം. ഇനി ആരും നമ്മളെ തടയാൻ വരില്ല. നീ ശ്വാസം വിട്... നമ്മൾ എത്തിക്കഴിഞ്ഞു." 🥰

ജീപ്പ് പതുക്കെ ആ മൺപാതയിലൂടെ വീടിന്റെ ഉമ്മറം ലക്ഷ്യമാക്കി നീങ്ങി. ഡ്രൈവർമാർ വണ്ടികൾ പടിഞ്ഞാറേ മൂലയിലേക്ക് മാറ്റിയിടുന്നത് അവർ കണ്ടു. ഏലിക്കുട്ടി കുര്യാച്ചന്റെ ആ തോളിലേക്ക് പതുക്കെ ചാഞ്ഞു കിടന്നു. ആ ജീപ്പിന്റെ ഇരമ്പലിനിടയിലും അവരുടെ ശ്വാസം ഒന്നായി മാറുകയായിരുന്നു.

മുറ്റത്ത് ജീപ്പ് വന്നു നിന്നതും കൃഷ്ണ ഓടി അടുത്തു വന്നു. ചോരയിൽ കുളിച്ചു നിൽക്കുന്ന കുര്യാച്ചനെ കണ്ടപ്പോൾ അവൾ ഞെട്ടിപ്പോയി. 😱

കൃഷ്ണ: വിറയലോടെ "അല്ല... അല്ല കുര്യാച്ചാ... ഇതെന്ത് പറ്റി? എന്താ ഈ ചോര? നീ... നീ ആകെ...

കുര്യാച്ചൻ ഒന്നും മിണ്ടിയില്ല. അവന്റെ ശ്വാസം ആഴത്തിൽ പോയിക്കൊണ്ടിരുന്നു. അവൻ പതുക്കെ ജീപ്പിന്റെ ബോണറ്റിൽ ചാരി നിന്നു. ഏലിക്കുട്ടി ഒട്ടും താമസിച്ചില്ല, അവൾ അകത്തേക്ക് ഓടിപ്പോയി മരുന്നും പച്ചിലകളും എടുത്തു കൊണ്ട് വന്നു.

ഏലിക്കുട്ടി: കൃഷ്ണയോട് ഗൗരവത്തിൽ "കൃഷ്ണാ... കഥ ഞാൻ പിന്നെ പറഞ്ഞു തരാം. ഇപ്പോൾ നീ വേഗം ആ കിണ്ടിയിലെ വെള്ളം ഇങ്ങെടുക്ക്. ഇവന്റെ ഈ മുറിവൊക്കെ ഒന്ന് കഴുകണം." 💧

അവർ കുര്യാച്ചനെ ശുശ്രൂഷിക്കാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് റോഡിൽ നിന്ന് ആ കർണ്ണകഠോരമായ ഹോൺ ശബ്ദം കേട്ടത് "പാം... പാം... പാം...!"

നാണം കെട്ട ജോസഫ് തന്റെ വണ്ടിയിൽ തിരിച്ചെത്തിയിരിക്കുന്നു. അവൻ വണ്ടിയിൽ നിന്ന് ഇറങ്ങി ആ പറമ്പിലേക്ക് നോക്കി അലറി വിളിച്ചു.

ജോസഫ്: ക്രോധത്തോടെ "ഡാ... കുര്യാച്ചാ..... 😡 നീ വിചാരിച്ചോ പത്തു പൈസ കിട്ടിയാൽ നീ വലിയ ആളായെന്ന്? നിന്റെ ഈ അഹങ്കാരം ഉണ്ടല്ലോ... അത് ഞാൻ തീർക്കുംടാ!

നിന്റെ ഈ കുടുംബം ഞാൻ തീയിടും. ആ ഏലിക്കുട്ടിയെ വെട്ടി ഞാൻ കഷ്ണങ്ങളാക്കും. നിന്നെ കൊന്നു ഞാൻ പട്ടിക്ക് തീറ്റയായി ഇട്ടുകൊടുക്കുംടാ!" 🤬🔥

ജോസഫ് അലറുന്നത് കേട്ട് കൃഷ്ണയും ഏലിക്കുട്ടിയും കുര്യാച്ചനെ നോക്കി. കുര്യാച്ചൻ പതുക്കെ തല തിരിച്ചു. അവന്റെ മുഖത്ത് ഇപ്പോൾ ഒരു ഭാവവുമില്ല......കണ്ണുകൾ മാത്രം കനൽ പോലെ ജ്വലിക്കുന്നു. അവൻ കൈകൾ മുറുക്കി ചുരുട്ടി നുന്നു. 👊_

"ജോസഫ് അവിടുന്ന് ജീപ്പ് എടുത്തു പാഞ്ഞു പോയത് വെറുതെയല്ല ചന്തിയിൽ നിന്നും. പത്തു കൊല്ലം മുമ്പ് കുര്യാച്ചനെ നാട്ടുകാരുടെ മുന്നിൽ വെച്ച് അപമാനിച്ചപ്പോൾ കിട്ടിയ ആ ഒരു 'വിജയം' എന്നു കൊണ്ടു നടക്കുകയായിരുന്നു ജോസഫ്. പക്ഷേ, ഇന്ന് ചന്തയിൽ വെച്ച് കുര്യാച്ചൻ അവന്റെ കൊങ്ങയ്ക്ക് പിടിച്ചുയർത്തിയപ്പോൾ ജോസഫ് ശരിക്കും മരണം മുന്നിൽ കണ്ടു.

താൻ പുച്ഛിച്ചിരുന്ന 'മണ്ണുണ്ണി' എന്ന് വിളിച്ചിരുന്ന ആ പഴയ സുഹൃത്ത് ഒരു രാക്ഷസനായി മാറിയത് ജോസഫിന് താങ്ങാനായില്ല. ചന്തയിൽ കൂടി നിന്ന നൂറുകണക്കിന് ഡ്രൈവർമാരുടെ മുന്നിൽ വെച്ച് കുര്യാച്ചൻ അവനെ വലിച്ചെറിഞ്ഞപ്പോൾ...... ജോസഫിന്റെ വർഷങ്ങളായുള്ള ആ 'മുതലാളി' ഗമ അവിടെ തകർന്നു തരിപ്പണമായി. ഒരു വാക്ക് പോലും തിരിച്ചു പറയാൻ കഴിയാതെ...... നട്ടെല്ല് വളഞ്ഞുപോയ ആ നാണക്കേടിൽ നിന്നാണ് അവൻ വണ്ടി വിട്ടു ഓടിയത്.

അത്രയും വലിയൊരു അപമാനത്തിന്റെ ഭാരവും പേറിയാണ് അവൻ കുര്യാച്ചന്റെ മുറ്റത്ത് വന്ന് ഇപ്പോൾ അലറുന്നത്. പക്ഷേ പാവം ജോസഫിന് അറിയില്ലല്ലോ... താൻ ചന്തയിൽ കണ്ടത് കുര്യാച്ചന്റെ വെറുമൊരു സാമ്പിൾ മാത്രമായിരുന്നു എന്ന്! പൈലിയുടെ കൈകാലുകൾ തല്ലിയൊടിച്ച്, ചോരയിൽ കുളിച്ച് നിൽക്കുന്ന ആ പുലിയെ കാണുമ്പോൾ ഇവന്റെ ബോധം പോകുമെന്ന് ഉറപ്പാണ് "..................

_ആ ഒരൊറ്റ ആംഗ്യത്തിൽ ഒരു വലിയ കൊടുങ്കാറ്റ് ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു. തന്റെ കുടുംബത്തെ തൊടുമെന്ന് പറഞ്ഞ ജോസഫിന്റെ അന്ത്യം കുറിക്കാനുള്ള ആ വരവേൽപ്പായിരുന്നു അത്!

ജോസഫ് പതുക്കെ മുറ്റത്തേക്ക് കയറി വരാൻ തുടങ്ങി. അവന് അറിയില്ലായിരുന്നു, താൻ ഒരു പുലിയുടെ മടയിലേക്കാണ് നടന്നു കയറുന്നതെന്ന്. 🐆

കുര്യാച്ചൻ പതുക്കെ ഏലിക്കുട്ടിയുടെയും കൃഷ്ണയുടെയും അടുത്തു നിന്ന് മാറി നിന്നു. അവൻ തന്റെ ആ ചോര പുരണ്ട കൈകൾ കൊണ്ട് ജോസഫിന് നേരെ ഒരു ആംഗ്യം കാണിച്ചു... "വാ...!" 👋😏

തുടരും............

Comments