റോസി 😌💅 കുര്യാച്ചൻ😏
റോസി യുടെ ചുറ്റും നിന്ന പത്തുപേരുടെ ഇടയിൽ നിന്ന് ഒരുത്തൻ പുച്ഛത്തോടെ ചോദിച്ചു:
"എന്താടി... നിനക്കൊക്കെ വണ്ടി ഓടിക്കാൻ പറ്റുമോ? അതോ തള്ളി നീക്കാനാണോ പ്ലാൻ?" 😏
റോസി ഒന്നും മിണ്ടിയില്ല. കൂളിംഗ് ഗ്ലാസ് പതുക്കെ താഴ്ത്തി........ സൈഡിൽ ചായകുടിച്ചു കൊണ്ട് ഇരുന്ന....കുര്യച്ഛന്റ്റെ കൈയിൽ എല്പിച്ചും......പറഞ്ഞവനെ ..അവനെ ഒന്ന് തുറിച്ചു നോക്കി. അവളുടെ ആ നോട്ടത്തിൽ തന്നെ പകുതി തീ ഉണ്ടായിരുന്നു....Ghrrrr.... 🤨🔥
കുര്യാച്ചൻ തന്റെ ബൈക്കിന്റെ കീ വായുവിലേക്ക് എറിഞ്ഞു കൊടുത്തത്. 🗝️
കുര്യാച്ചൻ: "ചോദിച്ചവന് കാണിച്ചു കൊടുക്ക് റോസീ... വണ്ടി എടുക്ക്!" 😎
റോസി.... ബൈക്കിന് അടുത്തേക്ക് നടന്നു. കാല് കവച്ചു വെച്ച് ആ പഴയ ബൈക്കിൽ അവൾ ഇരുന്നു.
'ഡും... ഡും......' ഒറ്റ കിക്കിൽ വണ്ടി സ്റ്റാർട്ടായി! 💥
ചോദിച്ചവന്റെ മുഖം അപ്പോഴേക്കും ആകെ ചമ്മി നാറി......നാണംകെട്ട് പണ്ടാരമടങ്ങിയിരുന്നു. 🤣
റോസി: "മോനേ...റോസിക്ക്...😏🫵🏻..വണ്ടി ഓടിക്കാൻ മാത്രമല്ല, നിന്നെപ്പോലെയുള്ളവരെ വെട്ടിച്ചു പോകാനും അറിയാം...തേടൻ നിക്കണ്ട...നിക്കറും കിറുമോ......ഹമ്മ്മ്മ്....പോട്ടെ ഡാ...നാറി......" 😌💅
കുര്യാച്ചൻ ചിരിച്ചുകൊണ്ട് തന്റെ ജീപ്പിലേക്ക് കയറി. ജീപ്പ് മുന്നിലും, പിന്നാലെ റോസി ബൈക്കിൽ ആഞ്ഞു ചവിട്ടി പറപ്പിച്ചും കൊണ്ട് ആ കവലയിലൂടെ ഒരു പോക്ക്! 🛻 വായ നോക്കി നിന്നവർ അപ്പോഴും വായും പൊളിച്ചു നിൽക്കുകയായിരുന്നു.😂.....
മലയിറങ്ങി, തട്ടുകടയിൽ നിന്ന് വയറുനിറയെ ഭക്ഷണവും കഴിച്ച്,
അവർ വീട്ടിലെത്തിയപ്പോൾ നേരം വൈകിയിരുന്നു. മല കയറിയ ക്ഷീണം ഉണ്ടെങ്കിലും റോസിയുടെ വാമൊഴിക്ക് മാത്രം ഒരു കുറവുമില്ല......😌💅
..... വീട്ടിലെത്തിയപ്പോഴാണ് റോസി ആ സത്യം ഓർത്തത്. ആവേശത്തിൽ ബാഗും തൂക്കി ഇറങ്ങിയപ്പോൾ കടയിൽ നിന്ന് വാങ്ങിയ ആ പൊറോട്ടയും ബീഫും പാഴ്സൽ അവിടെത്തന്നെ മറന്നുവെച്ചു....🤦♀️
റോസി: "അയ്യോ കുര്യാച്ചാ... നമ്മുടെ പൊറോട്ടയും ബീഫും.... അത് അവിടെ ഇരുന്നു പോയല്ലോടാ. എനിക്ക് നല്ല വിശക്കുന്നു..." 🥺
കുര്യാച്ചൻ അപ്പോഴേക്കും വേഷമെല്ലാം മാറ്റിയിരുന്നു. നല്ല വെള്ള മുണ്ടും വെള്ള ഷർട്ടും ഇട്ട് ഫ്രഷ് ആയി വന്ന അവൻ റോസിയുടെ ആ വിഷമം കണ്ടപ്പോൾ ഒന്നും നോക്കിയില്ല. ക്ഷീണം വകവെക്കാതെ അവൻ വീണ്ടും കവലയിലേക്ക് പോയി. റോസി അവിടെ അവനെയും കാത്ത്, വിശപ്പും സഹിച്ചു ഇരുന്നു. അവൾക്ക് അവൻ വന്നിട്ട് തന്നെ കഴിക്കണം എന്ന വാശിയായിരുന്നു. 😌💅
കുറേ കഴിഞ്ഞ് കുര്യാച്ചൻ ആ പാഴ്സലുമായി തിരിച്ചെത്തി. റോസിക്ക് കൈ കഴുകാൻ പോലും വയ്യാത്ത അത്ര ക്ഷീണമായിരുന്നു അപ്പോഴേക്കും. അത് കണ്ടപ്പോൾ കുര്യാച്ചൻ പതുക്കെ ആ പൊറോട്ടയും ബീഫും കുഴച്ച് ഓരോ ഉരുളയായി അവൾക്ക് വാരിക്കൊടുത്തു...... റോസിയും അവനും ഉരുളയായി വയിൽവെച്ചും കൊടുത്തും.........റോസി....അത് ആസ്വദിച്ചു കഴിച്ചു. കുര്യാച്ചൻ വാരിക്കൊടുക്കുമ്പോൾ കിട്ടുന്ന ആ ഒരു രുചി വേറെ ഒന്നിനും ഇല്ലല്ലോ! 😌💕
വയറു നിറഞ്ഞതോടെ റോസി ഓരോന്ന് പറഞ്ഞു പറഞ്ഞു...അവസാനം കൈ കഴുകാൻ പോയിതിരിച്ചും വന്നു........പതുക്കെ കണ്ണുകൾ അടഞ്ഞു തുടങ്ങി........ മലകയറിയ വിശേഷങ്ങളും ഫോട്ടോയുടെ കാര്യവുമൊക്കെ പറഞ്ഞു പറഞ്ഞ് അവൾ നല്ല ഗാഢനിദ്രയിലേക്ക് വീണു.......😴
കുര്യാച്ചൻ അപ്പോൾ അധികമൊന്നും കഴിച്ചിരുന്നില്ല.റോസി കൊടുത്ത മാത്രം ആണ് കഴിച്ചത്........റോസിയെ ഊട്ടുന്നതിനിടയിൽ അവൻ കൊറച്ചേ കഴിച്ചുള്ളൂ. ബാക്കി വന്ന ഭക്ഷണം അവിടെ തറയിൽ ഇരിപ്പുണ്ട്. റോസി ഉറങ്ങിയെന്ന് ഉറപ്പായപ്പോൾ അവൻ പതുക്കെ താഴെ ഇരുന്നു.........
അവൻ ഗ്ലാസ്സിൽ ഇത്തിരി വെള്ളം എടുത്തു....കുടിച്ച് അവിടെത്തന്നെ ഇരുന്നു. ഉറങ്ങിക്കിടക്കുന്ന റോസിയെ അവൻ നോക്കി. താൻ വരാതെ വിശന്നിരുന്നിട്ടും കഴിക്കാത്ത അവളുടെ ആ സ്നേഹവും, തള്ളലുമൊക്കെ അവന്റെ മനസ്സിൽ തെളിഞ്ഞു. ❤️
കുര്യാച്ചൻ: (മനസ്സിൽ ചിരിച്ചുകൊണ്ട്) "ഇത്രയും തള്ളുമെങ്കിലും ഈ പാവത്തിന് ഞാൻ തന്നെ വേണം..." 😌🥛
ബാക്കി വന്ന ആ ഭക്ഷണവും നോക്കി, തണുത്ത കാറ്റേറ്റ് കുര്യാച്ചൻ അവിടെ കുറച്ചുനേരം കൂടി ശാന്തമായി ചിന്തായിൽ അണ്ടും........ മലമുകളിലെ ആ മഞ്ഞും റോസിയുടെ മിച്ചർ മണമുള്ള സ്നേഹവും നിറഞ്ഞ ആ മനോഹരമായ രാത്രിക്ക് അവിടെ ശുഭപര്യവസാനം. 🌙🦋
"റോസിയുടെ തള്ളും കുര്യാച്ചന്റെ കരുതലും നിറഞ്ഞ ഈ കുഞ്ഞു കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ? ഇങ്ങനെയൊക്കെയല്ലേ ശരിക്കുള്ള സ്നേഹം....🦋.......
നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ പറയണേ..ഇട്ടോ......" 😊........മെയിൻ കഥ വരും...പന്ത്രണ്ടിലൊന്ന് കാന്താരി 🔥🌶️...✨
നല്ല മഞ്ഞുള്ള ഒരു പുലർച്ചെ. കുര്യാച്ചനും റോസിയും കൂടി ആ മല കാണാൻ ഇറങ്ങിയതാണ്. റോസി ഫുൾ സെറ്റപ്പിലാണ്; കറുത്ത ചുരിദാറും, അതിനൊത്ത കറുത്ത കൂളിംഗ് ഗ്ലാസ്സും......😎💅 ചെറുപ്പം മുതലേ അമ്പലങ്ങളിലും പള്ളികളിലും കയറി ശീലിച്ച റോസിക്ക് ഇതൊന്നും പുത്തരിയല്ല. അവൾ മുന്നേറുകയാണ്.
പക്ഷേ കുര്യാച്ചനും മോശക്കാരനല്ല......വണ്ടി ഓടിച്ച് ഒരുപാട് നാടുകൾ കണ്ടവനാണ് അവൻ. തന്റെ കയ്യിലുള്ള ആ പഴയ 1970 മോഡൽ ക്യാമറയും നെഞ്ചോട് ചേർത്ത് പിടിച്ച് അവൻ റോസിക്ക് പിന്നാലെ തന്നെയുണ്ട്......
റോസി മുന്നിൽ കയറുന്നു, വിട്ടു കൊടുക്കാതെ കുര്യാച്ചനും പിന്നാലെ. ഒടുവിൽ രണ്ടുപേരും ഒപ്പത്തിനൊപ്പം മലയുടെ നെറുകയിൽ എത്തി.... ശരിക്കും ഒരു 'സമ-സമം' പോരാട്ടം. 😌
കുര്യച്ഛൻ,റോസി: ഹമ്മ്മ് 🤨😎
മലയുടെ താഴെ നിന്ന് വാങ്ങിയ ആ വലിയ മിച്ചർ പൊതി കയ്യിൽ മുറുക്കെ പിടിച്ചിട്ടുണ്ട് റോസി........ഇടയ്ക്കിടെ ഓരോ പിടി വായയിലിട്ടു നൊണഞ്ഞും അതിന്റെ മണം ആസ്വദിച്ചും അവൾ മുന്നേറുന്നു. 🥨😋
കുര്യാച്ചൻ: "ഇവള് ഇങ്ങനെ ഇത് കഴിച്ചുകൊണ്ട് പോകുന്നു....ഹമ്മ് ".ഡീ സൂക്ഷിച്ചു........
റോസി: (റോസി അവനെ നോക്കി കൊണ്ട്)"ഹമ്മ് ആഹ്ഹ് ഡാ.... താറാവ് നടക്കുന്നത് പോലെ നടക്കാതെ വേഗം നടക്ക് എന്നേ..😏....
മല കയറുമ്പോഴും അതിന്റെ ഇടയ്ക്കിടെ ഓരോ പിടി വായയിലിട്ടു അവനെ നോക്കി മിച്ചർ കടിച്ചു കൊണ്ട്......🥨..ഇടുപ്പിൽ... കൈകുത്തി വെച്ചും...നിന്നും
കുര്യാച്ചൻ: (വേഗം നടന്നു കൊണ്ട്....) "🫵🏻...ഹോ വലിയ....പുണ്യം യാളത്തി... വരുവാടി...😤...."
റോസി: (മിച്ചർ പൊതി കറക്കി കാണിച്ചും കൊണ്ട് ) " വാ ഡാ. വാ വായോ........ 😁... ചേച്ചിയുടെ അടുത്ത് വാ..... പറ്റുമോഡാ..കുഞ്ഞേ......അതോ... വാവോ കൊച്ചിനെ ഉറക്കണോ........"
അതുകേട്ടതും കുര്യാച്ചൻ ഒന്ന് 'Fire' ആയി! 🔥 വലിഞ്ഞു കേറി അവൻ പെട്ടെന്ന് അവളുടെ മുന്നിലെത്തി. മുഖത്തേക്ക് തന്നെ തുറിച്ചു നോക്കി.
കുര്യാച്ചൻ: "എന്നതാ ആ പറഞ്ഞേ...?" 😎
റോസി: (ഒന്ന് വിരണ്ടു, പതുക്കെ തല ചരിച്ച്.) "അത്... അത് പിന്നെ ഞാൻ... നീ കേറില്ല എന്നാ വിചാരിച്ചത്......" 🙂↔️
കുര്യാച്ചൻ ഒന്നും പറഞ്ഞില്ല, അവളുടെ കവിളിൽ ഒന്ന് തൊട്ട്, ആ മിച്ചർ പൊതിയിൽ നിന്ന് ഇത്തിരി എടുത്തു അവളുടെ വായിൽ തന്നെ വെച്ച് കൊടുത്തു! എന്നിട്ട് രണ്ടുപേരും കൂടി മലമുകളിലെ ആ കല്ലിൽ പോയി അങ്ങ് ഇരുന്നു. 😌💕......
ഒരുപാട് സമയം കഴിഞ്ഞു.......
മുകളിൽ എത്തിയതും ആ മനോഹരമായ കാഴ്ച കണ്ട് റോസി ഒന്ന് മയങ്ങി നിന്നു. അപ്പോഴാണ് കുര്യാച്ചൻ തന്റെ ക്യാമറ സെറ്റ് ചെയ്തത്.
കുര്യാച്ചൻ: "ഡീ... ദാ ഇങ്ങോട്ട് നോക്കി നിന്നേ.......മിച്ചർ പൊതിയിൽ നോക്കി ഇരുന്നാൽ ഈ ക്യാമറയിൽ നിന്റെ ലുക്ക് കിട്ടില്ല. ദാ ആ മലഞ്ചെരിവിലേക്ക് നോക്കി നിൽക്ക്......." 📸🤨
റോസി: (കൂളിംഗ് ഗ്ലാസ്സ് വിരലുകൊണ്ട് ഒന്ന് താഴ്ത്തി😎, മിച്ചർ കടിച്ചുകൊണ്ട്) "എടാ കുര്യാച്ചാ... ഈ കാഴ്ചയേക്കാൾ വലുതാണ് എനിക്ക് ഈ മിച്ചറിന്റെ രുചി...... നീ നിന്റെ ആ പഴയ ക്യാമറയിൽ എന്നെ ഒരു സുന്ദരിയായിട്ട് എടുത്തോ. ഈ കൂളിംഗ് ഗ്ലാസ്സ് വെച്ച ലുക്ക് വരണം കേട്ടോ...ഹമ്മ്മ്മ്...... അക്കച്ചിയുടെ....മുഖം വ്യക്തമായി കാണണം..ആഹ്ഹ്ഹ്... പറഞ്ഞേക്കാം..... " 💅
കുര്യാച്ചൻ:🫵🏻🤣.....ഹോഓഓഓഓ അത് ഓക്കേവരുമേടി......നിന്റെ ഒരു കാര്യം.....മല കയറുമ്പോഴും ഈ മിച്ചർ വേണം.. അവൾക്....... ഇതിപ്പോ നമ്മളുടെ ആൽബം നോക്കുബോൾ ആളുകൾ വിചാരിക്കും നീ മല കയറാൻ വന്നതല്ല, മിച്ചർ തിന്നാൻ വന്നതാണെന്ന്...."ഡീ..... അങ്ങനത്തെ നിക്ക്.. റെഡി...📸"....
റോസി: 😎
കുര്യാച്ചൻ ആ പഴയ ക്യാമറയിൽ ഒരു കിടിലൻ ക്ലിക്ക് എടുത്തു. റോസി അപ്പോൾ ശരിക്കും ഒരു മോഡലിനെപ്പോലെ കൂളിംഗ് ഗ്ലാസ്സും വെച്ച് മലഞ്ചെരിവിലേക്ക് നോക്കി നിൽക്കുകയായിരുന്നു. 📸✨
കുര്യാച്ചൻ: "കഴിഞ്ഞു! എന്റെ പഴയ ക്യാമറയാണെങ്കിലും നിന്റെ ഈ 'മിച്ചർ ആറ്റിറ്റ്യൂഡ്' അതിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. നോക്കിക്കേ..." 🎞️
റോസി: (കൂളിംഗ് ഗ്ലാസ്സ് മാറ്റി ക്യാമറയിലേക്ക് ഒന്ന് നോക്കി) "ആഹാ... കൊള്ളാമല്ലോടാ കുര്യാച്ചാ..... ഇത് കഴുകി വരുമ്പോൾ എന്റെ ആ മിച്ചർ പൊതിയും ഈ കൂളിംഗ് ഗ്ലാസ്സും ഒക്കെ തെളിഞ്ഞു കാണണം. എന്നിട്ട് വേണം എനിക്ക് ഇത് നമ്മുടെ ആൽബത്തിൽ ഫ്രണ്ട് പേജിൽ തന്നെ വെക്കാൻ!" 😌💅
കുര്യാച്ചൻ: (ചിരിച്ചുകൊണ്ട് എഴുന്നേറ്റ്.......) "വെക്കാം... ആൽബത്തിൽ ഒന്നല്ല പത്തു ഫോട്ടോ വെക്കാം..... ഇനി ആ പൊതിയിലെ ബാക്കി കൂടി തീർത്തെങ്കിൽ നമുക്ക് പതുക്കെ താഴേക്ക് ഇറങ്ങാം. മഞ്ഞ് കൂടി വരുന്നുണ്ട്." 🌫️
റോസി: (മിച്ചർ പൊതിയിലെ അവസാനത്തെ തരിയും തപ്പി എടുത്ത് വായിലേക്കിട്ട്) "ഇറങ്ങാം... പക്ഷേ ഒരു കണ്ടീഷൻ....താഴെ എത്തുമ്പോൾ ആ കവലയിലെ കടയിൽ നിന്ന് എനിക്ക് നല്ലൊരു പൊറോട്ടയും ചിക്കൻ കറിയും വാങ്ങിത്തരണം. മല കയറി എന്റെ ആവതൊക്കെ പോയി.... 😜" 🍗☕
കുര്യാച്ചൻ: "മല കയറിയത് കൊണ്ടാണോ അതോ സംസാരിച്ചു തീർത്തത് കൊണ്ടാണോ ആവത് പോയത്? എന്തായാലും വാ... എന്റെ കാന്താരിക്ക് ഇന്ന് ഞാൻ വിരുന്നൂട്ടാം." 🤣🫵🏻
റോസി: (കുര്യാച്ചന്റെ കയ്യിൽ തൂങ്ങി പതുക്കെ മലയിറങ്ങി തുടങ്ങുന്നു) "അതാണ് എന്റെ കുര്യാച്ചൻ! പക്ഷേ ഒന്ന് ഓർത്തോ... വരുമ്പോൾ ഒരു കിലോ മിച്ചർ കൂടി വാങ്ങണം. വീട്ടിൽ ചെന്നിട്ട് വേണം എനിക്ക് സമാധാനമായി ഒന്ന് ചായ കുടിക്കാൻ." 🥨😎
കുര്യാച്ചൻ: "ഒരു കിലോയോ.... എന്റെ മാതാവേ....🤌🏻😂"
റോസി: 😁..... വാങ്ങാഡാ..... സാധനം....
മലയിറങ്ങുമ്പോഴും റോസിയുടെ കൊഞ്ചലും കുര്യാച്ചന്റെ ചിരിയും ആ മഞ്ഞിൽ അലിഞ്ഞു ചേർന്നു. മല കയറുമ്പോൾ പൊരുതിയെങ്കിലും, ഇറങ്ങുമ്പോൾ അവർ വീണ്ടും പഴയ ആ സ്നേഹമുള്ള റോസിയും കുര്യാച്ചനുമായി മാറി. 🏔️💕🦋
പെരുന്നാൾ കഴിഞ്ഞ പിറ്റേന്ന്.......
പള്ളിപ്പെരുന്നാൾ കഴിഞ്ഞതിന്റെ ക്ഷീണത്തിലാണ് നാട്. പക്ഷേ റോസിക്ക് എന്ത് ക്ഷീണം.....രാവിലെ തന്നെ അടുക്കളയിൽ കയറി അവൾ കുര്യാച്ചന് ടൗണിൽ പോകാൻ വേണ്ടിയുള്ള കഞ്ഞിയും കറിയും ഒക്കെ ഉണ്ടാക്കി അടുപ്പത്ത് വെച്ചു.......
പക്ഷേ പണി തുടങ്ങുന്നത് മുതൽ കുര്യാച്ചൻ ഒരു കാര്യം ശ്രദ്ധിക്കുന്നുണ്ട്... റോസിയുടെ വായ ഒരു നിമിഷം പോലും വിശ്രമിക്കുന്നില്ല! മിച്ചർ പാത്രത്തിൽ നിന്ന് അവൾ ഓരോ പിടി വാരി വായിലേക്കിട്ടു കറുമുറെ കഴിച്ചുകൊണ്ടേയിരിക്കുന്നു......😁..
പണിയെല്ലാം ഒതുക്കി അവൾ ഒരു വലിയ ഗ്ലാസ് ചായയും ബാക്കിയുള്ള മിച്ചറും കൂട്ടി പുറത്തെ കട്ടിലിൽ ചമ്രം പടഞ്ഞിരുന്നു. അപ്പോഴാണ് ടൗണിൽ പോകാൻ റെഡിയായി കുര്യാച്ചൻ അങ്ങോട്ട് വന്നത്. രാവിലെ മുതൽ ഇത് കണ്ട് കണ്ട് കുര്യാച്ചന്റെ ക്ഷമ നശിച്ചിരുന്നു.......
കുര്യാച്ചൻ: (ബാഗും തോളിലിട്ട് റോസിയുടെ മുന്നിൽ വന്ന് ദേഷ്യത്തോടെ) "ഡീ... നിനക്ക് ഇത് എന്തിന്റെ കേടാണ്? രാവിലെ കണ്ണ് തുറന്നത് മുതൽ ഞാൻ കാണുന്നതാ നിന്റെ ഈ കറുമുറെ തീറ്റ....ഭക്ഷണം അവിടെ ഉണ്ടാക്കി വെച്ചിട്ട് മിച്ചർ തിന്നാനാണോ നിന്റെ പ്ലാൻ? ഇത് എത്രാമത്തെ തവണയാണെന്ന് നിനക്ക് വല്ല ബോധവുമുണ്ടോടി?" 😡
റോസി: (കുര്യാച്ചനെ ഒന്ന് നോക്കി, എന്നിട്ട് ചായയിൽ ഒരു വലിയ പിടി മിച്ചർ വാരിയിട്ട് കുഴച്ചുകൊണ്ട്....Ghrrrr.....) "ഡാ കുര്യാച്ചാ... പണിക്ക് പോകാൻ സമയം കഴിഞ്ഞെങ്കിൽ അങ്ങ് പോകണം...... വെറുതെ എന്റെ മിച്ചർ പാത്രത്തിലേക്ക് നോക്കി നിനക്ക് കുശുമ്പ് അടിക്കണ്ട..... നീ കാണാൻ തുടങ്ങിയത് ഇപ്പോഴല്ലേ... ഞാൻ കഴിക്കാൻ തുടങ്ങിയിട്ട് കുറേ നേരമായി..അവന്റെ ഒരു ചോദിയം...." 💅🙄
കുര്യാച്ചൻ: "നിനക്ക് ഈ മിച്ചർ തിന്നാൻ ഒരു ഉളുപ്പുമില്ലല്ലോ? ആ ഇടിയപ്പം..കറി.......അവിടെ ഇരുന്നു തണുക്കുന്നു... നീ ഇവിടെ വന്നിരുന്നു മിച്ചർ മോന്തുന്നു..... നിന്നെ ഇത് ആര് പഠിപ്പിച്ചതാടി?" 😤
റോസി: (പെട്ടെന്ന് എഴുന്നേറ്റ് ഇടുപ്പിൽ കൈകുത്തി) "ഒന്നും പോടാ തെണ്ടി.....എന്നെ ആരും പഠിപ്പിക്കണ്ട..... ഇതിപ്പോ നിന്റെ പൈസയ്ക്ക് വാങ്ങിയതാണോ എന്ന് എനിക്ക് സംശയമുണ്ട്....... ഇടിയപ്പംകറിയും....ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്, നിനക്ക് വിശക്കുന്നുണ്ടെങ്കിൽ പോയി കുടിച്ചോ. എന്റെ മിച്ചർ തീറ്റയിൽ നീ ഇടപെടാൻ വരണ്ട....... ഇത് പെരുന്നാൾ മിച്ചറാ... ഇതിന് ഒരു പ്രത്യേക ടേസ്റ്റ് ഉണ്ട്. പോയി പണി നോക്കെടാ..." 😡🔥
റോസി: (വീണ്ടും കട്ടിലിലേക്ക് ഇരുന്ന് കൂളായിട്ട്) "പോകുന്ന വഴിക്ക് ആ പടിക്കൽ ഇരിക്കുന്ന കാലി കവർ കൂടി എടുത്തോണ്ട് പൊയ്ക്കോ... 😌💅"
കുര്യാച്ചൻ: (പോകാൻ വേണ്ടി വണ്ടി അടുത്തേക്ക് നടക്കാൻ തുടങ്ങിയതും, റോസിയുടെ ആ ഇരിപ്പ് കണ്ട് ചിരിച്ചുകൊണ്ട്)
"എന്നതിന..കലി കവർ.. ...അല്ല റോസീ... എനിക്ക് ഒരു സംശയം. ഈ മിച്ചർ ഇങ്ങനെ നിർത്താതെ തിന്നുന്നത് കൊണ്ടാണോ നിന്നെ പണ്ട്..... മിച്ചർറോസിയെന്നു വിളിച്ചത്.... 😁......ഈ മിച്ചറിന്റെ അതേ കടുപ്പവും എരിവും ഉള്ളത്? 🤣"
റോസി: (വായിൽ മിച്ചറുമായി കുര്യാച്ചനെ ഒന്ന് നോക്കി) "മ്മ്മ്... എന്താടാ പറഞ്ഞത്? ഒന്നുകൂടി പറഞ്ഞേ..." 🤨💅
കുര്യാച്ചൻ: "അല്ല... നീ ഈ മിച്ചർ തിന്നുന്ന വേഗത കണ്ടിട്ട് ചോദിച്ചതാ. നിന്റെ വയറ്റിൽ വല്ല ഗ്രൈൻഡറും ഫിറ്റ് ചെയ്തിട്ടുണ്ടോ എന്ന്..... ഇത് കണ്ട് നിൽക്കുന്ന എനിക്ക് താടിയെല്ല് വേദനിക്കുന്നു, നിനക്ക് ഇത് ഒരു കുഴപ്പവുമില്ലല്ലോ....മിച്ചർറോസി...... 🤣"
റോസി: "നീ എന്റെ താടിയെല്ലിനെ കുറിച്ച് ഓർത്ത് വിഷമിക്കണ്ട. നിന്റെ വണ്ടിയിൽ പെട്രോൾ ഉണ്ടോ എന്ന് നോക്കി പോയാൽ മതി. അല്ലെങ്കിൽ വഴിയിൽ എവിടെയെങ്കിലും ഇരുന്ന് മിച്ചർ തിന്നേണ്ടി വരും..... 🙄🔥...വെറുതെ ആണോ നിന്നെ പണ്ട്..... മരംകേറി എന്ന് വിളിച്ചത്......"
കുര്യാച്ചൻ: "ആര്...?"......
റോസി: മിച്ചർ കഴിച്ചുംകൊണ്ട്...."ഞാൻ തന്നെ.... 😁"
കുര്യാച്ചൻ: "ശരിയെടി മിച്ചർ റാണി! 👸 മിച്ചർ തിന്ന് തിന്ന് അവസാനം നീ ഒരു മിച്ചർ പൊതി പോലെ ആകരുത് എന്ന് പ്രാർത്ഥിക്കുന്നു...... ഞാൻ പോയിട്ട് വരാം... വരുമ്പോൾ അടുത്ത കവർ വേണോ, അതോ ഒരു പാക്കറ്റ് ചുക്കുളിക വാങ്ങണോ? 🤣"
റോസി: (ഒരു ചെറിയ ചിരി കടിച്ചുപിടിച്ചുകൊണ്ട്) "പോടാ നാറി....... 😁വരുമ്പോൾ നല്ല ജീരകമിഠായി കൂടി വാങ്ങിക്കോ. മിച്ചർ തിന്ന് എരിവ് കേറുമ്പോൾ കഴിക്കാനാ! ഇനി നിന്നോട് സംസാരിച്ച് എന്റെ ചായ തണുക്കണ്ട. വിട്ടോടാ....... 😌💅"
കുര്യാച്ചൻ: (ചിരിച്ചുകൊണ്ട് വണ്ടി വിട്ടു) ".ഞാൻ പോയിട്ട് വരാം.. കാന്താരി..... അധികം മുണുങ്ങണ്ടാ...ഇട്ടോ... 😁..."
റോസി:" ഹമ്മ്മ് " 😌....
റോസി വീണ്ടും ആസ്വദിച്ചു മിച്ചർ തിന്നാൻ തുടങ്ങി. ചായയുടെ കൂടെ ആ മിച്ചർ പൊടിയും കൂടി കുഴച്ചു കഴിക്കുമ്പോഴുള്ള ആ ഒരു സുഖമുണ്ടല്ലോ... അതൊരു പ്രത്യേക വൈബ് തന്നെയാണ്! 😌🦋✨





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ