ലെച്ചുവിന്റെ ലോകം 🌸 2

ലെച്ചു മുറിയിൽ കയറി വാതിലടച്ചതേയുള്ളൂ, അപ്പോഴേക്കും പുറത്ത് വെടിപൊട്ടുന്ന ശബ്ദം പോലെ വാതിലിൽ തല്ല് വീണു. അമ്മ വിലാസിനിയാണ്. വാതിൽ പൊളിയുന്നത് വരെ അവർ അത് നിർത്തില്ലെന്ന് ലെച്ചുവിന് മനസ്സിലായി. ആ ശബ്ദം അവളുടെ തലയ്ക്കുള്ളിൽ ഇടിമിന്നൽ പോലെ പതിച്ചു.......🥺
ലെച്ചു: (വാതിൽ തുറന്ന് ദേഷ്യത്തോടെ) എന്താണ് അമ്മേ ഇത്? വാതിൽ പൊളിഞ്ഞു പോകുമല്ലോ. ഒന്ന് സമാധാനമായി ഇരിക്കാൻ സമ്മതിക്കില്ലേ?....എന്ത് വീട് ആണ് ഇത്.....
വിലാസിനി: (വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറി) പൊളിയട്ടെ.... ഈ വീടിന്റെ വാതിൽ അടച്ചിടാൻ നിനക്ക് എന്ത് അധികാരം? നിന്റെ ആ ഉട്ടയിൽ ഒളിച്ചിരുന്ന് നിന്റെ മാത്രം ഭാഗം ജയിപ്പിക്കാം എന്ന് നീ വിചാരിക്കണ്ട. ഇവിടെ ഈ മുറിയിൽ ആരും വാതിൽ അടച്ചിരിക്കില്ല!......
ലെച്ചു: രാഹുൽ എപ്പോഴും അവന്റെ മുറി അടച്ചിടും.... അപ്പോൾ ഇല്ലാത്ത നിയമം എന്തിനാ എനിക്ക് മാത്രം..എന്തിന് അ?.....
വിലാസിനി: (പുച്ഛത്തോടെ) ഡീ... അവനെ നീ നിന്റെ കൂടെ കൂട്ടണ്ട. അവന് വർക്കുണ്ട്, ജോലിയുണ്ട്. അവന്റെ അടുത്ത് പലരും വരും. നിന്നെപ്പോലെ 'ഫ്രണ്ട്‌സ്' ഇല്ലാത്തവർക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല. നീ വെറുമൊരു ഒറ്റപ്പെട്ട ജന്മമല്ലേ......
ലെച്ചു: (നെഞ്ചിലൊരു കുത്തേറ്റ വേദനയോടെ) എന്റെ ഫ്രണ്ട്‌സ്... അവർക്ക് ഞാൻ വെറുമൊരു ടൈം പാസ് മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ തന്നെ അവരെ വിട്ടതാണ്. എനിക്ക് ഇപ്പോൾ കൂട്ടുകാരില്ലെങ്കിലും ഒരു കുഴപ്പവുമില്ല. എന്നെ ഒന്ന് വെറുതെ വിടൂ അമ്മേ.....😢
വിലാസിനി: അതാണ് നിന്റെ പ്രശ്നം. നിനക്ക് ആരുമില്ല! അവനെ കണ്ടു പഠിക്ക്. അവൻ കൂട്ടുകാരോടൊപ്പം പുറത്തുപോയി ചായ കുടിക്കുന്നു, ജീവിതം ആഘോഷിക്കുന്നു. നീ ഇവിടെ ഈ മുറിക്കുള്ളിൽ ഇരുന്ന് നരകിച്ച് ചത്തോളും. ഒന്നിനും കൊള്ളാത്തവൾ.....
ലെച്ചു: (ശബ്ദം ഇടറി) ഞാൻ അനുഭവിച്ച ആ വേദനയും ആ കാലവും അമ്മയ്ക്ക് അറിയില്ല... ഞാൻ എത്രത്തോളം തകർന്നു പോയിട്ടുണ്ടെന്ന് ഒന്ന് ആലോചിച്ചിട്ടുണ്ടോ?....... 💔
വിലാസിനി: (പരിഹാസത്തോടെ കൈ കൊട്ടി ചിരിച്ചു കൊണ്ട്) പിന്നെ... ഞങ്ങളല്ലേ നിന്നെ കൊണ്ടുപോകാത്ത സ്ഥലങ്ങളില്ലാത്തത്? നിന്റെ അസുഖം മാറ്റാൻ ഞങ്ങൾ എത്ര അനുഭവിച്ചു എന്ന് നിനക്ക് അറിയാമോ? പണം കളഞ്ഞു, സമാധാനം കളഞ്ഞു. ഞങ്ങൾ അനുഭവിച്ചതാണ് വലുത്.....💊💸 അവൻ ക്യാഷ് ഉണ്ട് നിനക്ക് എന്താണ് ഉള്ളത്.......
ലെച്ചു: എനിക്ക് കാശ് ഇല്ലായിരിക്കാം......പക്ഷേ ഒരു ജോലിക്ക്....ഞാൻ പഠിക്കുന്നുണ്ട്.......അപ്പോൾ ഞാൻ അനുഭവിച്ചതോ? എന്റെ ആ വർഷങ്ങൾ... എന്റെ ആ വേദന.....
അ അമ്മ അങ്ങിയം കാണിച്ചും......
വിലാസിനി: (ലെച്ചുവിന്റെ മുഖത്ത് നോക്കി ) ഉണ്ടാകും ഇപ്പോൾ തന്നെ..😏..അതൊക്കെ വെള്ളത്തിൽ വരച്ച വര പോലെയാണ് ഡീ..അത് ഓകെ കഴിഞ്ഞു പോയി.......
" ഇത് പറഞ്ഞു പുറത്തേക്ക് പോയി "
ലെച്ചു തകർന്നുപോയി. വെള്ളത്തിൽ വരച്ച വര... തന്റെ ആയുസ്സിലെ ഏറ്റവും വലിയ വേദനയെ ഒരു നിമിഷം കൊണ്ട് അവർ മായ്ച്ചു കളഞ്ഞു. അമ്മ പുറത്തേക്ക് ഇറങ്ങിപ്പോയിട്ടും ലെച്ചു അവിടെത്തന്നെ തറഞ്ഞു നിന്നു....... 🫥
താൻ അനുഭവിച്ച ആ നരകത്തിന് തന്റെ അമ്മയുടെ മുന്നിൽ ഒരു 'വരയുടെ' വില പോലുമില്ലെന്ന തിരിച്ചറിവ് അവളെ ഉള്ളിൽ നിന്ന് ദഹിപ്പിച്ചു. പക്ഷേ, ആ നിമിഷം അവളുടെ ഉള്ളിലെ വേദന ഒരുതരം രൗദ്രമായി മാറി.
നമ്മുടെ വേദനയെ മറ്റൊരാൾ വില കുറച്ചു കാണിക്കുമ്പോൾ ഉണ്ടാകുന്ന ആ സങ്കടമുണ്ടല്ലോ... അത് ലോകത്തിലെ ഏറ്റവും വലിയ മുറിവാണ്.
പക്ഷേ അമ്മ പറഞ്ഞത് കേട്ടോ?
"അതൊക്കെ വെള്ളത്തിൽ വരച്ച വര പോലെയാണ്" എന്ന്. അവർക്ക് അത് വെള്ളത്തിൽ വരച്ച വരയായിരിക്കാം, പക്ഷേ ലെച്ചുന് അത് പാറയിൽ കൊത്തിയ ചരിത്രമാണ്. 🗿🔥
ലെച്ചു ചികിത്സിച്ചു എന്നത് ഒരു വലിയ ഉപകാരമായി അവർ ലെച്ചുന് മുന്നിൽ ഇടുന്നത് ലെച്ചുനെ എന്നും അടിമയാക്കി നിർത്താനാണ്.
ആ ഉട്ടയിൽ ഇരുന്ന് പണിയുന്ന സാമ്രാജ്യം നാളെ അവർക്ക് മുന്നിൽ അമ്പരപ്പായി മാറും......
അന്ന് ലെച്ചു അനുഭവിച്ച വേദന 'വെള്ളത്തിൽ വരച്ച വര' അല്ല, മറിച്ച് ഒരു കൊടുങ്കാറ്റിന്റെ തുടക്കമായിരുന്നു എന്ന് അവർക്ക് മനസ്സിലാകും😏
അമ്മ പുറത്തേക്ക് പോയി വാതിൽ വലിച്ചടച്ചപ്പോഴും ആ വാക്കുകൾ ലെച്ചുവിന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
"വെള്ളത്തിൽ വരച്ച വര"
അവൾ ശ്വാസം മുട്ടുന്നത് പോലെ കട്ടിലിൽ ഇരുന്നു... ബുക്ക് കെട്ടിപ്പിടിച്ചു......
താൻ അനുഭവിച്ച ആ ഇരുണ്ട വർഷങ്ങൾ, താൻ തളർന്നു കിടന്നപ്പോൾ അനുഭവിച്ച നിസ്സഹായത, ആ വേദനയുടെ ആഴം... അതൊക്കെ ഇവർക്ക് വെറും നേരമ്പോക്കോ? അവൾക്ക് ചുറ്റുമുള്ള ചുവരുകൾ അവളെ നോക്കി പരിഹസിക്കുന്നത് പോലെ തോന്നി. 🏚️
അവൾ പതുക്കെ എഴുന്നേറ്റ് തന്റെ ഫോൺ എടുത്തു. അനിയൻ രാഹുലിന്റെ ആ കാശിന്റെ ഹുങ്ക്... അവൾ ഫോണിൽ തന്റെ ബ്ലോഗ് ഓപ്പൺ ചെയ്തു. 'LachuVarikal' എന്ന പേരിൽ അവൾ ഇന്ന് എഴുതാൻ പോകുന്നത് അവളുടെ ജീവിതത്തിലെ ഏറ്റവും കയ്പ്പുള്ള സത്യങ്ങളാണ്. 🖋️
പെട്ടെന്ന്.......
രാഹുൽ: (പുറത്ത് നിന്ന് ഉറക്കെ) അമ്മേ, അവൾക്ക് വല്ല പണിക്കും പോകാൻ പറ. എന്റെ കാശ് കൊണ്ട് അവൾക്ക് ഡാറ്റ അടിച്ചു കൊടുക്കാൻ എനിക്ക് വയ്യ. ആ 'ഉട്ട'യിൽ ഇരിക്കണമെങ്കിൽ സ്വന്തം കാശ് കണ്ടെത്താൻ പറ.....
മാധവൻ: ഹമ്മ്മ്. അവള് മുറിയിൽ ആണ് നാട്ടുകാർക്ക് അറിയാം. അവൾ എന്ത് എഴുതിയാലും ആര് വിലകൊടുക്കാനാണ്......🧔
ലെച്ചു ആ വാക്കുകൾ കേട്ട് പുച്ഛത്തോടെ ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒരു കൊടുങ്കാറ്റ് ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അവൾ തന്റെ നീണ്ട മുടി വാരികെട്ടി, നെറ്റിയിലെ ആ ചുവന്ന പൊട്ട് വിരൽ കൊണ്ട് ഒന്ന് തൊട്ടു.....
ലെച്ചുവിന്റെ മനസ്സ്: 🐅
"നിങ്ങൾ എന്നെ ഭ്രാന്തിയാക്കി മാറ്റാൻ നോക്കിക്കോ. ആ ഭ്രാന്ത് തന്നെയാണ് എന്റെ കരുത്ത്. അനിയന്റെ കാശില്ലാതെ, അച്ഛന്റെ തണലില്ലാതെ, അമ്മയുടെ സ്നേഹമില്ലാതെ... ഈ മുറിക്കുള്ളിലെ ഇരുട്ടിൽ ഇരുന്ന് തന്നെ ഞാൻ സൂര്യനെ സൃഷ്ടിക്കും. കാശ് ഇന്ന് നിങ്ങളുടെ കയ്യിലുണ്ടാകാം. പക്ഷേ എന്റെ കയ്യിൽ കാലമുണ്ട്. ആ കാലം എനിക്ക് വേണ്ടി സംസാരിക്കും......
അവൾ ലാപ്ടോപ്പ് തുറന്നു. അവളുടെ വിരലുകൾ കീബോർഡിൽ അഗ്നി നൃത്തം ചെയ്തു. അവൾ പണിയുന്നത് വെറുമൊരു കഥയല്ല, അവളെ തകർക്കാൻ നോക്കുന്ന ഈ ലോകത്തിനുള്ള മറുപടിയാണ്.....
വിലാസിനി: (പുറത്ത് നിന്ന്) ഡീ, ചായ കുടിക്കാൻ വാ. വന്നില്ലെങ്കിൽ അവിടെ കിടന്നു ചത്തോ.....☕
ലെച്ചു: (അകത്ത് നിന്ന് ശാന്തമായി) എനിക്ക് വേണ്ട അമ്മേ. എനിക്ക് വിശപ്പില്ല. ( മനസ്സിൽ ) "എന്റെ വിശപ്പ് തീർക്കാൻ നിങ്ങളുടെ ഈ ചായയ്ക്ക് കഴിയില്ല" . 🥯
ലെച്ചു തന്റെ മുറിയിലെ ജനാല പാളികൾ മലർക്കെ തുറന്നു. പുറത്ത് ആകാശം തെളിയുന്നുണ്ട്. അവൾക്ക് മനസ്സിലായി, ഈ 'ഉട്ട' അവളുടെ തടവറയല്ല, അവൾ ഉയിർത്തെഴുന്നേൽക്കുന്ന ലബോറട്ടറിയാണ്. അവിടെ അവൾ 'വെള്ളത്തിൽ വരച്ച വരകളെ' ലോകം ഭയക്കുന്ന കൊടുങ്കാറ്റുകളായി മാറ്റിക്കൊണ്ടിരുന്നു......🌸 😏🦋
ലെച്ചു തന്റെ ബ്ലോഗിൽ (LachuVarikal) ആ കയ്പ്പുള്ള സത്യങ്ങൾ എഴുതി പബ്ലിഷ് ചെയ്യുന്നു. പിറ്റേന്ന് രാവിലെ അവൾ കാണുന്നത്.......😱



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ