ലെച്ചുവിന്റെ ലോകം 🌸 3










സമയം പുലർച്ചെ 6 മണിയോട് അടുക്കുന്നു. പുറത്ത് പക്ഷികളുടെ കരച്ചിൽ കേട്ടുതുടങ്ങിയിട്ടുണ്ട്. മുറിയിലെ ആ ചെറിയ വെളിച്ചത്തിൽ ലെച്ചു തന്റെ ഫോണിലെ ആ ബ്ലോഗ് പേജിലേക്ക് നോക്കി കണ്ണുതള്ളി ഇരിക്കുകയാണ്. 😳




അതുവരെ പത്തോ ഇരുപതോ പേർ മാത്രം കണ്ടിരുന്ന അവളുടെ 'LachuVarikal' കഴിഞ്ഞ രാത്രിയിലെ ആ പോസ്റ്റിന് ശേഷം കാട്ടുതീ പോലെ പടരുകയാണ്. 📈🔥

അവൾ അനുഭവിച്ച ആ പരിഹാസങ്ങളും, 'വെള്ളത്തിൽ വരച്ച വര' എന്ന അമ്മയുടെ വാക്കും, ഒരു തൊഴിൽ ഇല്ലാത്തവൾ നേരിടുന്ന മാനസിക സംഘർഷവും അവൾ അത്രമേൽ ഹൃദയസ്പർശിയായിട്ടാണ് എഴുതിയിരിക്കുന്നത്. ആ വരികൾ ഓരോരുത്തരുടെയും ഉള്ളിൽ തട്ടി. അതിൽ ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ കമന്റ് ചെയ്യുന്നുണ്ട്.....

ആയിരക്കണക്കിന് ആളുകളാണ് അത് ഷെയർ ചെയ്തിരിക്കുന്നത്. താഴെ വരുന്ന കമന്റുകൾ വായിച്ചപ്പോൾ ലെച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു.


കമന്റുകൾ:


"നിങ്ങൾ ഒറ്റയ്ക്കല്ല ലെച്ചൂ... ഈ വരികൾ എന്റെയും കഥയാണ്."

"ഇത് ഞാൻ അല്ലേ 🥺💔 "

"സ്വന്തം വീട്ടിൽ ഒറ്റപ്പെട്ട് ക്കപ്പെട്ടവർക്ക് ഇതൊരു ഊർജ്ജമാണ്......"


"സഹോദരീ... ഇത് നിന്റെ മാത്രം കഥയല്ല, ഓരോ വീട്ടിലും തളച്ചിടപ്പെട്ടവരുടെ നിലവിളിയാണ്."

" എല്ലാം ശരിയാകും 🫰🏻 "

"ഹമ്മ് മുന്നോട്ട് പോകൂ🥺" " ഇനിയും എഴുത്തു 🥰 "

"ആണുങ്ങൾക്കും പറയാനുണ്ട് ഇത്തരം അവഗണനയുടെ കഥകൾ... നീ തകർത്തു... മോളെ..."

❤️❤️❤️❤️❤️❤️❤️❤️❤️

ലെച്ചുവിന്റെ ഹൃദയം വേഗത്തിൽ മിടിച്ചു. പക്ഷേ, ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല......🛑

പുറത്ത് ഹാളിൽ രാഹുൽ തന്റെ ഫോണിൽ റീൽസ് നോക്കി ഇരിക്കുകയായിരുന്നു. അവൻ എപ്പോഴും നെറ്റിൽ തന്നെയാണല്ലോ. പെട്ടെന്ന് അവന്റെ സുഹൃത്തുക്കളിൽ ആരോ ആ പോസ്റ്റിന്റെ ലിങ്ക് അവന് അയച്ചു കൊടുത്തു......

സുഹൃത്ത് (WhatsApp): "ഡാ രാഹുലേ... ഇത് നിന്റെ ചേച്ചിയല്ലേ? ഇതെന്താ നിന്റെ വീടിനെക്കുറിച്ച് ഇങ്ങനെ എഴുതി വെച്ചിരിക്കുന്നത്? സോഷ്യൽ മീഡിയ മൊത്തം ഇതാണിപ്പോൾ ചർച്ച" 📱😱

രാഹുൽ ലിങ്കിൽ ക്ലിക്ക് ചെയ്തു. ഓരോ വരിയും വായിക്കുമ്പോൾ അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. തന്റെ 'ഇമേജ്' കൂട്ടുകാർക്കിടയിൽ തകരുന്നതിന്റെ വേവലാതിയായിരുന്നു അവന്.....

രാഹുൽ: (ഉറക്കെ വിളിച്ച്) "അമ്മേ... അച്ഛാ... ഇങ്ങോട്ട് വന്നേ...... ഈ 'ഉട്ട'യിൽ ഇരിക്കുന്നവൾ കുടുംബം നശിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ്. ദാ നോക്കിയേ... നാട്ടുകാർ മുഴുവൻ നമ്മളെ കാറീ തുപ്പുകയാണ്" 🤬

അവന്റെ ആക്രോശം കേട്ട് വിലാസിനിയും മാധവനും ഓടിവന്നു. ചായക്കപ്പുമായി വന്ന വിലാസിനിയുടെ കൈ വിറച്ചു.......

വിലാസിനി: "എന്താടാ... അവൾ എന്ത് ചെയ്തു?"

രാഹുൽ: "അവൾ ബ്ലോഗിൽ എഴുതിയിരിക്കുകയാണ്... നമ്മൾ അവളെ പീഡിപ്പിക്കുകയാണെന്നും അവൾക്ക് വട്ടാണെന്ന് വരുത്തി തീർക്കുകയാണെന്നും..... ദാ നോക്ക്, ഇതിനകം ആയിരക്കണക്കിന് ഷെയർ ആയിട്ടുണ്ട്. എന്റെ ഫ്രണ്ട്‌സ് ഒക്കെ എന്നെ കളിയാക്കാൻ തുടങ്ങി....." 😡

ലെച്ചു തന്റെ മുറിക്കുള്ളിലിരുന്ന് ആ ബഹളം കേട്ടു. അവൾക്ക് പേടിയല്ല, മറിച്ച് ഒരുതരം വിടുതലാണ് തോന്നിയത്. 🦋

അപ്പോഴാണ് വാതിലിൽ ആ ആഞ്ഞുള്ള തല്ല് വീണത്...ഡീ.......




മാധവൻ: "ഡീ... ലെച്ചൂ... വാതിൽ തുറക്കടി! നീ ഞങ്ങളെ ലോകത്തിന് മുന്നിൽ നാണം കെടുത്തുകയാണോ? തുറക്കടി വാതിൽ......." 👊🏻




ലെച്ചു പതുക്കെ എഴുന്നേറ്റു. അവൾ ഫോൺ കയ്യിലെടുത്തു. അവളുടെ കൈകൾ വിറയ്ക്കുന്നില്ല. അവൾ പതുക്കെ വാതിൽ തുറന്നു. മുന്നിൽ നിൽക്കുന്ന മൂന്ന് പേരുടെയും മുഖത്ത് അഗ്നിയായിരുന്നു......




ലെച്ചു: (ശാന്തമായി) "നിങ്ങൾ എന്തിനാ ഇത്ര പേടിക്കുന്നത്? ഞാൻ സത്യങ്ങൾ തന്നെയല്ലേ എഴുതിയത്? അച്ഛൻ എന്നെ ബാധ്യത എന്ന് വിളിച്ചതും, ഇവൻ എന്നെ കുറിച്ച് നാട്ടുകാരോട് അപവാദം പറഞ്ഞതും, അമ്മ എന്റെ വേദനയെ വെറും കത്തിയെരിയുന്ന കടലാസ്. ചവുട്ടി മെത്തിച്ചു അതിൽ ഏതാണ് നുണ?" 🤨




ഹാളിലെ അന്തരീക്ഷം ഒരു നിമിഷം നിശ്ചലമായി. രാഹുൽ തന്റെ ഫോൺ ലെച്ചുവിന്റെ മുഖത്തിന് നേരെ നീട്ടി.




രാഹുൽ: "ഇത് നീ ഡിലീറ്റ് ചെയ്യണം... ഇപ്പോ തന്നെ...... ഇല്ലെങ്കിൽ ഞാൻ നിന്റെ ഫോൺ തല്ലിപ്പൊട്ടിക്കും..."




രാഹുൽ തന്റെ ഫോൺ ആഞ്ഞാട്ടിക്കൊണ്ട് ലെച്ചുവിന്റെ മുഖത്തിന് നേരെ അലറുകയാണ്. ആ മുറിക്കുള്ളിലെ അന്തരീക്ഷം അത്രമേൽ വലിഞ്ഞുമുറുകിയിരുന്നു.🤬 പക്ഷേ ലെച്ചുവിന്റെ മുഖത്ത് ഭയത്തിന്റെ നിഴൽ പോലുമില്ല.അവളുടെ ചുണ്ടിൽ ഒരു പുച്ഛച്ചിരി പടർന്നു. 😏




ലെച്ചു: (സ്ഥിരതയുള്ള ശബ്ദത്തിൽ) "പറ്റില്ല ✋🏻😌 രാഹുൽ... നീ എനിക്ക് ഈ ഫോൺ വാങ്ങിത്തന്നു, അതിന് എനിക്ക് നിന്നോട് നന്ദിയുണ്ട്. പക്ഷേ എന്ന് കരുതി എന്റെ ചിന്തകളെയും ഞാൻ ചെയ്യുന്ന കാര്യങ്ങളെയും നിന്റെ ഉള്ളംകൈക്കുള്ളിൽ തളച്ചിടാം എന്ന് നീ കരുതരുത്. എനിക്ക് ഒരു ലക്ഷ്യമുണ്ട്, അതിന് വേണ്ടി ഞാൻ പഠിക്കുന്നുണ്ട്, എഴുതുന്നുണ്ട്. ഓരോ ദിവസവും ഞാൻ എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന് അറിയാൻ നിങ്ങൾക്ക് താല്പര്യമില്ലല്ലോ... പക്ഷേ..എനിക്ക് മാത്രമാണ് അത് അറിയൂ..... നിങ്ങൾക്ക് സീരിയലും റീൽസും കണ്ടിരിക്കാനാണ് ഇഷ്ടം. എനിക്ക് വേദനിച്ചപ്പോൾ, ഞാൻ തകർന്നുപോയപ്പോൾ നിങ്ങൾ എനിക്ക് തന്നത് വെറും പൊള്ളയായ വാക്കുകൾ മാത്രമായിരുന്നു. ആ വാക്കുകളിൽ വിശ്വസിച്ചു ഞാൻ കുറെ കാലം നിന്നു. പക്ഷേ ഇപ്പോൾ നിങ്ങളിലുള്ള എന്റെ ആ വിശ്വാസം പൂർണ്ണമായും നശിച്ചിരിക്കുന്നു...." 🔥




ഇത് കേട്ടതും വിലാസിനി തലയിൽ കൈവെച്ച് നിലവിളിക്കാൻ തുടങ്ങി. അവരുടെ മുഖത്ത് നാണക്കേടിന്റെയും ദേഷ്യത്തിന്റെയും നാട്ടുകാർ എന്ന പറയും ഭാവങ്ങൾ മാറിമറിഞ്ഞു.....(narcissistic,gaslighting)




വിലാസിനി: "എന്റെ ദൈവമേ...😢..ഇതാണോ നിന്നെ ഇത്രയും കാലം പോറ്റിയതിന് ഞങ്ങൾക്ക് കിട്ടുന്ന പ്രതിഫലം?...നിന്നെ പത്തുമാസം ചുമന്ന് പെറ്റത്തിന് എനിക്ക് തരുന്ന ശിക്ഷാ....?..ഇനി ഞങ്ങൾ എങ്ങനെ നാട്ടുകാരുടെ മുഖത്ത് നോക്കും? 😡 നീ ഞങ്ങളെ ലോകത്തിന് മുന്നിൽ വലിിച്ചു കീറി ഒട്ടിക്കുകയാണല്ലോടീ... മൈരതീ.. ഇതുപോലത്തെ.. ഒരു വിഷവിത്ത്...അല്ലേ എൻ്റെ വയറ്റിൽ ഉണ്ടായത്.....എന്റെ ദൈവമേ...." 😭




അവരുടെ ഉള്ളിലെ ദേഷ്യം അണപൊട്ടി. അവർ പാഞ്ഞുചെന്ന് ലെച്ചുവിന്റെ കരണത്ത് ആഞ്ഞൊന്നു അടിച്ചു. "പളാക്...." എന്ന ശബ്ദം ആ ഹാളിൽ മുഴങ്ങിക്കേട്ടു...... 😡👋🏻




ലെച്ചുവിന്റെ തല ഒരു വശത്തേക്ക് ചരിഞ്ഞു. കവിളിൽ അഞ്ചു വിരലുകളുടെ പാട് തെളിഞ്ഞു വന്നു. അവളുടെ കണ്ണുകളിൽ നിന്ന് നീർത്തുള്ളികൾ അടർന്നു വീണു, പക്ഷേ അവൾ തളർന്നില്ല. അവൾ പതുക്കെ തലയുയർത്തി അമ്മയെ നോക്കി. ആ നോട്ടം കണ്ട് വിലാസിനി ഒന്ന് പിന്നോട്ട് മാറി.... 😳




ലെച്ചു: (വിറയ്ക്കുന്ന ശബ്ദത്തിൽ.. പല്ല് കടിച്ചുകൊണ്ട്.., എന്നാൽ ദൃഢതയോടെ) "ghrrrrr.... ഹമ്മ് ....ഇനി... ഇനി എന്റെ മേൽ നിങ്ങൾ കൈ വെച്ചാൽ, ഈ നിമിഷം ഞാൻ പോലീസിൽ കേസ് കൊടുക്കും. പറഞ്ഞേക്കാം...... ഇത് പഴയ ലെച്ചുവാണെന്ന് കരുതണ്ട."




ഇത് കേട്ടതും മാധവൻ സിംഹത്തെപ്പോലെ ഗർജിച്ചുകൊണ്ട് മുന്നോട്ട് വന്നു......




മാധവൻ: "നീ... നീ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണോടീ? സ്വന്തം അച്ഛനെയും അമ്മയെയും ജയിലിൽ വിടുമെന്ന് പറയുന്ന ഇത്രയും തറയായൊരു പെണ്ണായി നീ മാറിയോ... നാണം ഇല്ലെ.....? നിനക്ക് ഇത്രയ്ക്ക് ധൈര്യമോ?" 🫵🏻




വിലാസിനി: (വാക്കുകൾ ഇടറിക്കൊണ്ട്)🐍"നിനക്ക് വേണ്ടി ഞങ്ങൾ എന്തൊക്കെ സഹിച്ചു ......നിനക്ക് എന്തിന്റെ കുറവാണ് ഇവിടെ ഉള്ളത്? സമയത്തിന് ഭക്ഷണം, തല ചായ്ക്കാൻ വീട്, നിന്റെ ഈ കുന്ത്രാണ്ടത്തിന് റീചാർജ് ചെയ്യാൻ പോലും രാഹുൽ കാശ് തരുന്നുണ്ട്. എന്നിട്ടും നിനക്ക് സംതൃപ്തിയില്ലേ? നീ എന്തിനാ ഞങ്ങളെ ഇങ്ങനെ ക്രൂശിക്കുന്നത്?" 😭




രാഹുൽ പരിഹാസത്തോടെ ചിരിച്ചുകൊണ്ട് മുന്നോട്ട് വന്നു. അവൻ തന്റെ ഫോൺ പോക്കറ്റിലിട്ടു......




രാഹുൽ: "അമ്മേ... ഇവളോടൊക്കെ സംസാരിച്ചിട്ട് കാര്യമില്ല. ഇവൾക്ക് വലിയ എഴുത്തുകാരിയാകണമല്ലോ. ശരി, നിനക്ക് ഇനി ഒന്നും ഞാൻ ചെയ്തു തരില്ല. നീ ഇപ്പോൾ ഉപയോഗിക്കുന്ന ഈ ഫോൺ... ഇത് ഞാൻ ഉപേക്ഷിച്ചു. എൻ്റെടുത്ത് പൈസ ഇനി മേലാൽ ചോദിക്കരുത്...., പക്ഷേ എന്റെ പൈസ കൊണ്ട് ഇനി നിനക്ക് ഒരു ഉപകാരവും ഉണ്ടാവില്ല. നീയും നിന്റെ എഴുത്തും... പൂട്ടി ഉട്ടായിൽ. കെറി..ഇരുന്നോ... ഡീ.. ഒന്നുംചെയ്ത് തരില്ല... ഇനി......"😡




രാഹുൽ ദേഷ്യത്തോടെ പുറത്തേക്ക് നടന്നു.😡... മാധവൻ അവൾക്ക് നേരെ വിരൽ ചൂണ്ടി ശാസിച്ചു.......




മാധവൻ: "നീ കണ്ടോ... നീ ഈ കാണിക്കുന്ന അഹങ്കാരം നിന്നെ എവിടെ എത്തിക്കുമെന്ന് ഇങ്ങനെ ഒരു ദുശിച്ച ജന്മം....... ഈ വീടിന്റെ പടിവാതിൽ കടന്നാൽ നിന്നെ ആർക്കും വേണ്ട. നീ ആരുമില്ലാത്തവളായി തെരുവിൽ കിടന്ന് നരകിക്കുമ്പോൾ ഞങ്ങളെ ഓർക്കും... ഡീ....."




വിലാസിനി: (അവളുടെ മോന്തയിൽ പിടിച്ചും ഒരുകുത്ത് കൊടുത്തു)" തുപ്പി•*• 🤬 കൊണ്ട് കരഞ്ഞുകൊണ്ട് ഇറങ്ങി പോയി"......




ഹാൾ പെട്ടെന്ന് ശാന്തമായി. അവർ ഓരോരുത്തരായി പുറത്തേക്ക് പോയി. ലെച്ചു അവിടെത്തന്നെ നിന്നു. കൈയിൽ വീണ തുപ്പാൽ തുടച്ചുകൊണ്ട്.......കവിളിലെ നീറ്റൽ മാറിയിരുന്നില്ല, പക്ഷേ അവളുടെ മനസ്സ് ഒരു വജ്രം പോലെ ഉറച്ചു കഴിഞ്ഞിരുന്നു.(🧍🏻‍♀️)




ലെച്ചു: (മനസ്സിൽ) "നിങ്ങൾ എനിക്ക് നൽകിയ ഭക്ഷണവും റീചാർജ് കാശും എന്റെ ആത്മാഭിമാനത്തേക്കാൾ വലുതാണെന്ന് നിങ്ങൾ കരുതിയല്ലേ? എന്റെ അസുഖത്തെ നിങ്ങൾ ഒരു ആയുധമാക്കിയല്ലേ? എങ്കിൽ കണ്ടോളൂ... ഈ 'ഉട്ട'യിൽ നിന്ന് ഞാൻ ഇറങ്ങുന്നത് നിങ്ങളുടെ ഔദാര്യത്തിന് വേണ്ടിയല്ല, എന്റെ സാമ്രാജ്യം പണിയാനാണ്." 🐅




അവൾ പതുക്കെ മുറിയിലേക്ക് നടന്നു... വാതില്.അടച്ചു..... കണ്ണീർ തുടച്ചു. തോറ്റു കൊടുക്കാൻ അവൾക്ക് കഴിയില്ല. അവളുടെ മുന്നിൽ ലാപ്ടോപ്പ് പതുക്കെ മിന്നിത്തിളങ്ങുന്നുണ്ട്—അവളുടെ ലോകം അവളോട് സംസാരിക്കാൻ കാത്തിരിക്കുകയാണ്.... 👩‍💻




തന്റെ കവിളിൽ പടർന്ന ആ നീറ്റലും കയ്യിലെ ആ കറയും വസ്ത്രം കൊണ്ട് പതുക്കെ തുടച്ചു. അവളുടെ കണ്ണുകളിൽ നിന്ന് ഇനി ഒഴുകാൻ കണ്ണീരില്ലായിരുന്നു, പകരം കത്തുന്ന പകയും ലക്ഷ്യബോധവും മാത്രമായിരുന്നു. പക്ഷേ.....🧍🏻‍♀️




മുറിക്കുള്ളിൽ ലെച്ചു ഒറ്റയ്ക്കായിരുന്നു. പക്ഷേ അവളുടെ ചുറ്റുമുള്ള അന്തരീക്ഷം പുകയുന്നുണ്ടായിരുന്നു. ലാപ്ടോപ്പ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അവൾ അവിടെ നിന്നു. ശ്വാസം വേഗത്തിലായി. കവിളിലെ നീറ്റലും ഹൃദയത്തിലെ വിങ്ങലും ഒന്നിച്ചു ചേർന്നപ്പോൾ അവൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധം ദേഷ്യം ഇരച്ചു കയറി. 😡




കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. വിരലുകൾ ഓരോന്നായി മടക്കി അവൾ കൈ ചുരുട്ടിപ്പിടിച്ചു. പല്ലുകൾ തമ്മിൽ അമർത്തിപ്പിടിച്ചപ്പോൾ അവളുടെ തൊണ്ടയിൽ നിന്ന് ഒരു ഗർജ്ജനം പോലെ ആ ശബ്ദം പുറത്തു വന്നു...




"Ahhh ഹമ്മ്... ഹമ്മ്... ghrrrrrr....!!!!" 😡🔥




അതൊരു നിലവിളിയായിരുന്നില്ല, വർഷങ്ങളോളം ആ 'ഉട്ട'യ്ക്കുള്ളിൽ ശ്വാസം മുട്ടിച്ച ഒച്ചപ്പാടുകൾക്ക് പുറത്തുകടക്കാനുള്ള വെമ്പലായിരുന്നു. ആ മൂന്നു പേരും ചേർന്ന് തന്നെ ഒരു 'രോഗി'യായും 'ബാധ്യത'യായും മുദ്രകുത്തി തുപ്പിയത് അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.




മുന്നും പിന്നും നോക്കാതെ അവൾ എഴുന്നേറ്റു. അവളുടെ കണ്ണ് ചുവന്ന് തുടുത്തിരുന്നു. ഭിത്തിയിലെ സ്വിച്ച് ബോർഡിന് നേരെ അവൾ ആഞ്ഞു നോക്കി. എല്ലാ അമർഷവും ആ ഒരു കൈപ്പിടിയിലേക്ക് ആവാഹിച്ചു കൊണ്ട് അവൾ ആ സ്വിച്ച് ബോർഡിലേക്ക് ആഞ്ഞൊന്ന് ഇടിച്ചു! 👊🏻💥




"ഹുഹമ്മ് ഹം...... ഠിം...!!!"




ബോർഡിന്റെ പ്ലാസ്റ്റിക് കവർ പൊട്ടിത്തെറിച്ചു. സ്വിച്ചുകൾ അകത്തേക്ക് തകർന്നു പോയി. കൈമുട്ടിലെ തൊലി ഉരിഞ്ഞു ചോര പൊടിഞ്ഞു.🩸 അസഹ്യമായ വേദന കൈയിലൂടെ അരിച്ചു കയറി. പക്ഷേ, ആ ശാരീരിക വേദനയേക്കാൾ വലിയൊരു ആശ്വാസം അവളുടെ ഉള്ളിൽ പടർന്നു.




കൈ വേദനിക്കുന്നുണ്ടായിരുന്നു, പക്ഷേ ലെച്ചു ആ വേദന ആസ്വദിക്കുകയായിരുന്നു. അവൾ മുറിഞ്ഞു ചോരയൊലിക്കുന്ന തന്റെ കയ്യിലേക്ക് നോക്കി പുച്ഛത്തോടെ ചിരിച്ചു. 😏




ലെച്ചു: (തകർന്നുപോയ സ്വിച്ച് ബോർഡിലേക്ക് നോക്കി പതുക്കെ പറഞ്ഞു) "ഇതുപോലെ... ഇതുപോലെ നിങ്ങളെല്ലാവരും ചേർന്ന് പണിത ഈ അഹങ്കാരത്തിന്റെ മതിലുകൾ ഞാൻ തകർക്കും. എന്റെ വേദന കാണുമ്പോൾ നിങ്ങൾക്ക് സന്തോഷമായിരിക്കാം, പക്ഷേ എന്റെ ഈ ചോരയ്ക്ക് ഒരു വിലയുണ്ട്. അത് നിങ്ങൾ തരുന്ന റീചാർജ് കാശിനേക്കാൾ വലുതാണ്......." 🐅




പുറത്ത് ആ വലിയ ശബ്ദം കേട്ട് വിലാസിനിയും രാഹുലും ഓടി വന്നു. അവർ വാതിലിൽ തട്ടി വിളിക്കാൻ തുടങ്ങി.




വിലാസിനി: "ഡീ... അവിടെ എന്താ ശബ്ദം? നീ ആ മുറിയിലുള്ളത് വല്ലതും തല്ലിപ്പൊളിച്ചോ? നിനക്ക് ശരിക്കും ഭ്രാന്ത് പിടിച്ചോടീ?" 😱👊🏻




രാഹുൽ: "അമ്മേ... ഞാൻ പറഞ്ഞില്ലേ അവൾക്ക് വട്ടാണെന്ന്.... ഇനി എന്തൊക്കെ സഹിക്കണം നമ്മൾ. വാതിൽ തുറക്കടി......" 😡




ലെച്ചു പതുക്കെ വാതിലിന് അടുത്തേക്ക് നടന്നു. ചോര ഇറ്റുവീഴുന്ന തന്റെ കൈകൊണ്ട് അവൾ വാതിൽ വലിച്ചു തുറന്നു. മുന്നിൽ നിൽക്കുന്നവർ അവളുടെ ആ രൗദ്രഭാവം കണ്ട് ഭയന്ന് പിന്നോട്ട് മാറി.




അവൾ തന്റെ ചോരയൊലിക്കുന്ന കൈ അവർക്ക് നേരെ നീട്ടിപ്പിടിച്ചു.🫵🏻




ലെച്ചു: "കണ്ടോ... ഇതാണ് നിങ്ങൾക്ക് വേണ്ടത്, അല്ലേ? ഞാൻ വേദനിക്കുന്നത് കാണുമ്പോൾ സമാധാനമാകുന്നവർക്ക് ഇത് കണ്ടു സന്തോഷിക്കാം. പക്ഷേ ഒന്ന് ഓർത്തോ... ഈ തകർന്നത് വെറുമൊരു സ്വിച്ച് ബോർഡ് മാത്രമല്ല, എന്നെ നിങ്ങൾ ഇതുവരെ തളച്ചിട്ട ആ പഴയ ലെച്ചു കൂടിയാണ്. ഇനിയൊരിക്കലും അവൾ തിരിച്ചു വരില്ല. പോകൂ... എന്റെ മുന്നിൽ നിന്ന് പോയി തുലയൂ...."




അവളുടെ ആ നോട്ടത്തിന് മുന്നിൽ നിൽക്കാൻ കഴിയാതെ രാഹുലും വിലാസിനിയും വിറച്ചു പോയി. അവർ അവിടുന്ന് പിൻവാങ്ങി.




വാതിലടച്ച് ലെച്ചു തിരികെ വന്നു. ആ മുറിവ് അവൾ വെള്ളം കുപ്പി കൊണ്ട് കഴുകി വൃത്തിയാക്കിയില്ല. പകരം ആ വേദനയെ ഒരു കരുത്താക്കി മാറ്റി അവൾ ലാപ്ടോപ്പിന് മുന്നിൽ വീണ്ടും ഇരുന്നു. 👩‍💻




ലെച്ചു: (മനസ്സിൽ) "നീ എഴുതണം ലെച്ചൂ... നിന്റെ ഈ ചോരയുടെ കനലുകൊണ്ട് നീ ചരിത്രം എഴുതണം. നിന്നെ തോൽപ്പിച്ചവർക്ക് മുന്നിൽ നിനക്ക് ജയിച്ചേ പറ്റൂ....." 🖋️




പുറത്ത് ഹാളിൽ രാഹുലും വിലാസിനിയും നിശബ്ദരായി. ലെച്ചുവിന്റെ ആ രൂപം അവർക്ക് പരിചിതമായിരുന്നില്ല......




രാഹുൽ: (പതിഞ്ഞ സ്വരത്തിൽ) "അമ്മേ... അവൾക്ക് ശരിക്കും എന്തോ പറ്റി. നമുക്ക് അച്ഛനെ വിളിക്കാം. ഇവൾ ഈ മുറിയിൽ കിടന്ന് എന്തെങ്കിലും അപരാധം ചെയ്യുമോ?" 😰




വിലാസിനി: (ഭയത്തോടെ) "നീ കണ്ടില്ലേ അവളുടെ കണ്ണ്... അവൾക്ക് വേദനിക്കുന്നില്ലേ? ആ ചോര കണ്ടിട്ട് എനിക്ക് പേടിയാകുന്നു. അവൾ നമ്മളോട് പോയി തുലയാനാ പറഞ്ഞത്..." 😭




പക്ഷേ ലെച്ചു ഇതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അവൾ തന്റെ ബ്ലോഗിൽ ഒരു പുതിയ പോസ്റ്റ് പബ്ലിഷ് ചെയ്തു. അതിന്റെ തലക്കെട്ട് ഇതായിരുന്നു:




"എന്റെ മുറിവുകൾക്ക് വേദനക്കും കാരുണ്യത്തിന്റെ വിലയില്ല"




മിനിറ്റുകൾക്കുള്ളിൽ ആ പോസ്റ്റിന് താഴെ കമന്റുകളുടെ പ്രളയമായിരുന്നു. ലെച്ചുവിന്റെ പോരാട്ടം കാണാൻ ലോകം മുഴുവൻ കാത്തിരിക്കുന്നത് പോലെ.




ലെച്ചു ലാപ്ടോപ്പിന് മുന്നിൽ തന്നെ ഇരുന്നു. അവളുടെ മുറിഞ്ഞ വിരലുകൾ കീബോർഡിൽ അമർന്നു കൊണ്ടിരുന്നു. സ്ക്രീനിൽ നിന്നുള്ള വെളിച്ചം അവളുടെ ഉറച്ച മുഖത്ത് പ്രതിഫലിച്ചു. പുറത്ത് ഹാളിൽ രാഹുലിന്റെയും അമ്മയുടെയും പിറുപിറുപ്പുകൾ അവൾക്ക് കേൾക്കാം, പക്ഷേ അവൾക്ക് ഇപ്പോൾ അതൊന്നും ഒരു പ്രശ്നമേയല്ല. അവൾ ഇപ്പോൾ തന്റെ പുതിയ പോസ്റ്റ് പബ്ലിഷ് ചെയ്തു കഴിഞ്ഞു. 🖋️




അവളുടെ 'LachuVarikal' എന്ന ബ്ലോഗിൽ ഇപ്പോൾ ഓരോ സെക്കൻഡിലും റീഡേഴ്സ് കൂടിക്കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ പല ഭാഗത്തുനിന്നും ആളുകൾ അവൾക്ക് സന്ദേശങ്ങൾ അയക്കുന്നു—പ്രോത്സാഹനമായും, ജോലി വാഗ്ദാനങ്ങളായും, പുതിയ പുസ്തകം ഇറക്കാനുള്ള ഓഫറുകളായും. 🌍




ജനാലയ്ക്ക് പുറത്ത് ആകാശം ഇപ്പോൾ പൂർണ്ണമായും തെളിഞ്ഞു കഴിഞ്ഞു. പുലർച്ചെ കണ്ട ആ മഞ്ഞുവെളിച്ചം മാറി, ഒരു ഉജ്ജ്വലമായ സൂര്യൻ ഉദിച്ചുയരുന്നു. ലെച്ചു ജനാലയിലൂടെ ആ സൂര്യനെ നോക്കി പതുക്കെ ഒന്ന് പുഞ്ചിരിച്ചു. 😏☀️




ലെച്ചു: (മനസ്സിൽ ഉറപ്പിച്ചു) "ഇത് എന്റെ മാത്രം തുടക്കമാണ്. നിങ്ങൾ എന്നെ തളച്ചിടാൻ ശ്രമിച്ച ഈ 'ഉട്ട'യിൽ നിന്ന് തന്നെ ഞാൻ എന്റെ ലോകം സൃഷ്ടിക്കും......




എന്റെ അക്ഷരങ്ങൾ എന്റെ ആയുധമാകും. ഇനി ഈ ലെച്ചുവിന് കരയാൻ സമയമില്ല, ജയിച്ചു കാണിക്കാൻ മാത്രമേ സമയമുള്ളൂ." 🐅




അവൾ ലാപ്ടോപ്പ് പതുക്കെ അടച്ചു. കയ്യിലെ മുറിഞ്ഞ പാടിലേക്ക് നോക്കി. ആ പാടുകൾ അവൾക്ക് ഇപ്പോൾ വേദനയല്ല നൽകുന്നത്, പകരം അവൾ എത്രത്തോളം കരുത്തുള്ളവളാണെന്നതിന്റെ അടയാളമാണ്. മുറിക്കുള്ളിലെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് അവൾ കണ്ണുതുറന്നു പിടിച്ചു. അവൾ പണിയുന്ന സാമ്രാജ്യം ഇനി ലോകം കാണാനിരിക്കുന്നതേയുള്ളൂ. 🧍🏻‍♀️




ലെച്ചു..... തിരുമാനിച്ചു.....🚶🏻‍♀️👩🏻‍🏫




ലെച്ചുവിന്റെ മനസ്സ് പുകയുകയായിരുന്നു. പക്ഷേ ശരീരം തളർന്നു പോയിരുന്നു. ആ മുറിവേറ്റ കൈ ഒന്നു കഴുകണം, ഈ നരകത്തിന്റെ മണം മാറ്റാൻ ഒന്നു കുളിക്കണം എന്ന് അവൾക്ക് തോന്നി. അവൾ ബാത്റൂമിലേക്ക് നോക്കിയപ്പോഴാണ് ഓർത്തത്—ഷാംപൂ തീർന്നിരിക്കുന്നു. ആ ചെറിയ കാര്യത്തിന് പോലും അവൾക്ക് മറ്റൊരാളെ ആശ്രയിക്കാൻ വയ്യായിരുന്നു.......




അവൾ തന്റെ ഇലക്ട്രിക് സ്കൂട്ടറിന്റെ കീ എടുത്തു. പുറകിൽ ഇരിക്കുമ്പോൾ അലോസരപ്പെടുത്തുന്ന ആ ഒരു ഭാഗം രണ്ടു ദിവസം മുൻപേ അവൾ ഊരി മാറ്റിയിരുന്നു. അച്ഛൻ ആ വണ്ടി പലതവണ കൊണ്ടുപോയപ്പോഴൊന്നും അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയിരുന്നില്ല. അവൾ ഒരുങ്ങി ഇറങ്ങിയപ്പോൾ വിലാസിനി തടസ്സവുമായി വന്നു.....




വിലാസിനി: "ഓഓഒ....നീ ഈ നേരത്ത് എങ്ങോട്ടാ എഴുന്നള്ളുന്നത്? ആ ബ്ലോഗിൽ എഴുതി വെച്ചത് പോരാഞ്ഞിട്ടാണോ?" 🐍




ലെച്ചു: (നിസ്സംഗതയോടെ) "എനിക്ക് ഷാംപൂ വാങ്ങണം. അതിന് പോകുവാ."




അമ്മ ഒരു 30 രൂപ കയ്യിൽ തിരുകി. വിലാസിനി: "എന്നാ പോകുന്ന വഴിക്ക് 30 രൂപയ്ക്ക് പാലും കൂടി വാങ്ങിച്ചോണ്ട് വാ....😒."




ലെച്ചു വണ്ടിയുമായി ഇറങ്ങിയതും മുറ്റത്തേക്ക് മാധവൻ തന്റെ വണ്ടിയുമായി കയറി വന്നു. ലെച്ചു അയാളെ ഒന്നു നോക്കി. മാധവന്റെ കണ്ണുകളിൽ തീയായിരുന്നു. പക്ഷേ അവൾ അത് വകവെക്കാതെ പാലും ഷാംപൂവും വാങ്ങി തിരിച്ചു വന്നു.




തിരികെ വന്നപ്പോൾ മാധവൻ സിറ്റൗട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയാണ്. ലെച്ചു വണ്ടി സൈഡിൽ ഒതുക്കി വെച്ച് പാൽ അടുക്കളയിൽ എടുത്തു. അകത്തേക്ക് കയറാൻ തുടങ്ങിയതും സിറ്റൗട്ടിൽ നിന്ന് മാധവന്റെ അലർച്ച മുഴങ്ങി. 🤬




മാധവൻ: "ഡീ... നിൽക്കടി അവിടെ.....എന്തിനാടീ നീ ആ വണ്ടിയുടെ പുറകിലുള്ള സാധനം അഴിച്ചു മാറ്റിയത്?"




ലെച്ചു ഒന്നും മിണ്ടിയില്ല. അവൾ തറയിലേക്ക് നോക്കി നിന്നു. മിണ്ടാതിരിക്കുന്നത് കണ്ടപ്പോൾ മാധവന്റെ സമനില തെറ്റി. ഭക്ഷണത്തിന് മുന്നിലിരുന്ന അയാൾ ഒരു മൃഗത്തെപ്പോലെ ആക്രോശിച്ചു.




മാധവൻ: "ചോദിച്ചത് കേട്ടില്ലേടീ പുറിമോളേ? എവിടെ ഊമ്പാൻ പോയിരിക്കുകയായിരുന്നു നീ? ഇതിന്റെ ഇടയ്ക്ക് വണ്ടിയുടെ സാധനം മാറ്റാൻ നിനക്ക് ആരാടി അധികാരം തന്നത്? ചപ്പാൻ പോയതാണോടീ നീ... പണ്ണു...!!!!" 😡🤬




ആ വാക്കുകൾ ഒരു ചാട്ടുളി പോലെ ലെച്ചുവിന്റെ ഹൃദയത്തിൽ തറച്ചു. തന്റെ അച്ഛനാണ്, തന്നെ ബാധ്യത എന്ന് വിളിച്ച അതേ അച്ഛൻ തന്നെ തെരുവിലെ പെണ്ണുങ്ങളെപ്പോലെ പച്ചത്തെറി വിളിക്കുന്നത്.... വിലാസിനി അവിടെത്തന്നെ ഉണ്ടായിരുന്നു. പക്ഷേ അവർ ഒരു വാക്കുപോലും മകൾന്നോ ഭർത്താവെന്നോ നോക്കാതെ മാധവനെ തടഞ്ഞില്ല.




മാധവൻ സിറ്റൗട്ടിലിരുന്ന് ആക്രോശിക്കുമ്പോൾ ലെച്ചുവിന്റെ ഉള്ളിൽ ആ സ്കൂട്ടർ കിട്ടിയ ദിവസമാണ് ഓർമ്മ വന്നത്. അത് മാധവന്റെ സമ്പാദ്യമല്ലായിരുന്നു. വിലാസിനിക്ക് ഒരു കൂപ്പൺ എടുത്തപ്പോൾ ഭാഗ്യത്തിന് കിട്ടിയ സമ്മാനമായിരുന്നു 🎁 ആ ഇലക്ട്രിക് സ്കൂട്ടർ. 🛵




മാധവന്റെ വണ്ടി നോക്കിയാൽ അറിയാം അയാളുടെ സ്വഭാവം. പത്തു വർഷം പഴക്കമുള്ള വണ്ടി പോലെ അത് ആകെ തുരുമ്പിച്ചും പൊടിപിടിച്ചും കിടക്കുന്നു. വണ്ടി കഴുകാനോ തുടയ്ക്കാനോ അയാൾക്ക് നേരമില്ല. എന്നാൽ ലെച്ചു അങ്ങനെയല്ല. തന്റെ ഏക ആശ്വാസമായ ആ വണ്ടിയെ അവൾ സ്വന്തം കുഞ്ഞിനെപ്പോലെയാണ് നോക്കുന്നത്. ദിവസവും അത് തൂത്തുതുടച്ച്, ഓരോ ഭാഗവും മിനുക്കി അവൾ ഭദ്രമായി വെക്കും.




പക്ഷേ സ്വന്തം വണ്ടി നശിപ്പിച്ചു കഴിഞ്ഞ മാധവൻ, ലെച്ചുവിന്റെ ഈ വണ്ടിയെയാണ് എന്നും നോട്ടമിടുന്നത്. അയാൾക്കിഷ്ടമുള്ളപ്പോഴൊക്കെ അത് എടുത്തുകൊണ്ടുപോകും. അതിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ അയാൾക്ക് സഹിക്കില്ല......




മാധവൻ: "എന്റെ ഈ വീട്ടിൽ ഇരിക്കുന്നതൊക്കെ എന്റേതാണ്. നിന്റെ ഈ വണ്ടിയിൽ ഒരു സ്ക്രൂ മാറ്റാൻ പോലും നീ എന്നോട് ചോദിക്കണം...എന്നെ അനുസരിചും നിന്നോളണം...." 😡🤬




ലെച്ചു: (മനസ്സിൽ) "അമ്മയ്ക്ക് സമ്മാനം കിട്ടിയ വണ്ടിയാകാം ഇത്. പക്ഷേ ഇത് തുടച്ചു മിനുക്കി സൂക്ഷിക്കുന്നത് ഞാനാണ്. ഇതിന്റെ പുറകിലെ ആ സാധനം എനിക്ക് അലോസരം ഉണ്ടാക്കിയപ്പോൾ ഞാനത് ഊരി മാറ്റി. എന്റെ സ്വസ്ഥതയ്ക്ക് വേണ്ടി ഞാൻ ചെയ്ത ആ ചെറിയ കാര്യത്തിന് പോലും അച്ഛൻ എന്നെ ചപ്പാൻ പോയവളെന്നും പുറിമോളെന്നും വിളിച്ചു. 💔 ഇതിൽ കൂടുതൽ എന്ത് അപമാനമാണ് ഇനി എനിക്ക് വരാനുള്ളത്?" 🧍🏻‍♀️




ലെച്ചുവിന്റെ ഉള്ളിൽ എന്തോ ഒന്ന് പൊട്ടിത്തെറിച്ചു. പക്ഷേ അവൾ പ്രതികരിച്ചില്ല. ആ തെറികൾ തന്റെ ശരീരത്തിൽ ഏൽക്കാത്ത അത്രമേൽ അവൾ മരവിച്ചു കഴിഞ്ഞിരുന്നു. 🧍🏻‍♀️




ബാത്റൂം അനിയന്റെ (രാഹുലിന്റെ) മുറിയിലായിരുന്നു. അവൾ അവന്റെ വാതിൽക്കൽ പോയി മുട്ടി.




ലെച്ചു: "വാതിൽ തുറക്ക്... എനിക്ക് കുളിക്കണം."




രാഹുൽ വാതിൽ തുറന്നു കൊടുത്തു. പക്ഷേ അവന്റെ കണ്ണുകളിലും ആ പരിഹാസമുണ്ടായിരുന്നു.




അവൾ അനിയന്റെ മുറിയിലൂടെ കടന്ന് ആ ബാത്റൂമിൽ കയറി ഷവർ തുറക്കുമ്പോൾ, തന്റെ വണ്ടിയെ മിനുക്കാൻ ഉപയോഗിക്കുന്ന അതേ കരുതൽ സ്വന്തം ജീവിതത്തിനും വേണമെന്ന് അവൾ തിരിച്ചറിഞ്ഞു. ഈ ചെളി പുരണ്ട വാക്കുകൾ കഴുകിക്കളഞ്ഞ്, തിളങ്ങുന്ന പുതിയൊരു ലോകത്തേക്ക് അവൾക്ക് പോകണം......




ലെച്ചു ഷവർ തുറന്നു. ആ തണുത്ത വെള്ളം തലയിലൂടെ വീണപ്പോൾ തന്റെ അച്ഛൻ വിളിച്ച ആ വൃത്തികെട്ട വാക്കുകൾ കഴുകിക്കളയാൻ അവൾ ശ്രമിച്ചു. കണ്ണീരും വെള്ളവും ഒന്നായി ഒഴുകി. 🚿




കുളി കഴിഞ്ഞ് ഫ്രഷ് ആയി അവൾ തന്റെ മുറിയിൽ വന്ന് ഫാൻ ഇട്ടു. പുറത്ത് മാധവന്റെ ശകാരങ്ങൾ അപ്പോഴും നിലച്ചിരുന്നില്ല. ലെച്ചു പതുക്കെ തന്റെ ലാപ്ടോപ്പ് മടിയിലേക്ക് വെച്ചു. വിറയ്ക്കുന്ന വിരലുകൾ കൊണ്ട് അവൾ ആ അവസാനത്തെ വരികൾ ടൈപ്പ് ചെയ്തു....




"എന്റെ അച്ഛൻ എനിക്ക് നൽകിയ അന്ത്യയാത്ര... ഈ പച്ചത്തെറികളാണ് എന്നെ ഈ നരകത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രേരിപ്പിക്കുന്നത്. ഈ നരകത്തിൽ നിന്ന് ഞാൻ ഒരു ദിവസം രക്ഷപ്പെടും. തീർച്ച...."




"നിങ്ങൾ വാങ്ങിയതല്ലെങ്കിലും നിങ്ങളുടേതാണെന്ന് നിങ്ങൾ അവകാശപ്പെടുന്നു. അതുപോലെ തന്നെ എന്റെ ജീവിതവും... അത് എനിക്ക് ദൈവം തന്നതാണ്, നിങ്ങളുടേതല്ല........ഒരു വണ്ടി തുടച്ചു മിനുക്കുന്നതിനേക്കാൾ വേഗത്തിൽ ഞാൻ എന്റെ ജീവിതം മിനുക്കിയെടുക്കും. ഈ നരകത്തിൽ നിന്ന് ഞാൻ ഒരു ദിവസം രക്ഷപ്പെടും." 👩🏻‍🏫🚶🏻‍♀️




ആ ലാപ്ടോപ്പ് സ്ക്രീനിലേക്ക് നോക്കി ഇരിക്കുമ്പോൾ ലെച്ചുവിന്റെ മുഖത്ത് ഒരുറച്ച തീരുമാനമുണ്ടായിരുന്നു. ഇനി ഈ പടിവാതിലിനുള്ളിൽ അവൾക്ക് ഒരു നിമിഷം പോലും നിൽക്കാൻ കഴിയില്ല.




പെട്ടെന്ന്......😳





തൽക്കാലം ശുഭം. 🦋 🫰🏻😌 🐅




അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌