ലെച്ചുവിന്റെ ലോകം 🌸
പുലർച്ചെ അഞ്ചര മണിക്ക് കോളിംഗ് ബെൽ അടിക്കുന്നത് കേട്ടാണ് ലെച്ചു കണ്ണ് തുറന്നത്. പുറത്ത് നല്ല തണുപ്പുള്ള കാറ്റുണ്ട്...... പാൽക്കാരൻ വന്നതാണ്. ലെച്ചു വേഗം എഴുന്നേറ്റ് മുഖം കഴുകി മുറ്റത്തേക്കിറങ്ങി. പാൽ വാങ്ങി തിരികെ വരുമ്പോൾ അമ്മ വിലാസിനി അടുക്കളയിൽ നിന്ന് ഒച്ചയിട്ടു......
വിലാസിനി: ആ പാല് അവിടെ വെച്ചിട്ട് വന്ന് ആ ചായയിട്. എത്ര നേരം എടുത്തു പാൽ വാങ്ങാൻ? അവിടെ അവനോട് കിന്നാരം പറഞ്ഞു നിൽക്കുകയായിരുന്നോ?
ലെച്ചു ഒന്നും മിണ്ടിയില്ല. എന്തെങ്കിലും പറഞ്ഞാൽ അത് വലിയ വഴക്കാകുമെന്ന് അവൾക്കറിയാം. അടുക്കളയിൽ ചായ തിളക്കുമ്പോൾ സോഫയിൽ ഇരുന്നു പത്രം വായിക്കുന്ന അച്ഛൻ മാധവൻ അവളെ രൂക്ഷമായി നോക്കി.
മാധവൻ: ലെച്ചു, ഇന്നലത്തെ ആ ആലോചനയുടെ കാര്യം ഞാൻ തീരുമാനിച്ചു. ആ പയ്യൻ മതി. നിനക്ക് ഇത്രയും വലിയ ഡിഗ്രിയൊക്കെ ഉണ്ടെന്ന് വെച്ച് വലിയ ഭാവം ഒന്നും വേണ്ട. നിനക്ക് പ്രായം കൂടി വരികയാ. നിന്നെ ഇങ്ങനെ തീറ്റിപ്പോറ്റാൻ എനിക്ക് വയ്യ.......
ലെച്ചു: (പാല് അടുപ്പത്ത് വെച്ച് വിറയ്ക്കുന്ന സ്വരത്തിൽ) അച്ഛാ... എനിക്ക് ആ ടീച്ചർ ട്രെയിനിംഗ് ഒന്ന് പൂർത്തിയാക്കണം. ഒരു ജോലി കിട്ടിയാൽ ഞാൻ ഈ ബാധ്യതയൊക്കെ തീർക്കാം.........
മാധവൻ: (പത്രം വലിച്ചെറിഞ്ഞു കൊണ്ട്) ബാധ്യതയോ? നീ ഇവിടെ വെറുതെ ഉട്ടയിൽ (മുറിയിൽ) കയറി ഇരിക്കുകയല്ലേ? രാവിലെ മുതൽ രാത്രി വരെ ആ ഫോണും പിടിച്ചു മുറിക്കുള്ളിൽ എന്ത് ചെയ്യുകയാ നീ? നീ എഴുതുന്ന ആ കുന്ത്രാണ്ടം കൊണ്ട് ഇവിടെ ആർക്കെങ്കിലും ഒരു കഞ്ഞി കുടിക്കാൻ പറ്റുമോ?.......
രാഹുൽ: അച്ഛാ, ഇവളോടൊക്കെ എന്തിനാ ഇങ്ങനെ സംസാരിക്കുന്നത്? ഇവൾക്ക് ലോകവിവരം ഇല്ലല്ലോ...എനിക്ക് ഒരു ജോലി..എങ്കിലും ഉണ്ട് ...... പുറത്തിറങ്ങാൻ പേടിയാണ്. എപ്പോഴും മുറിക്കുള്ളിൽ ഒളിച്ചിരിക്കും. എന്നിട്ട് വലിയ എഴുത്തുകാരി ആണെന്നാ ഭാവം. ചേച്ചി, നിന്റെ ഈ കോമാളിത്തരം ഒന്ന് നിർത്തി വല്ല പണിക്കും പോയിക്കൂടെ.... ഡീ...?..👦🖕
ലെച്ചു: രാഹുൽ, നിനക്കറിയാമല്ലോ ഞാൻ പഠിക്കാൻ ശ്രമിക്കുന്നത്... എനിക്ക് കുറച്ച് സമയം കൂടി വേണം... എൻ്റെ ....സാഹചര്യം..
രാഹുൽ: ഓഓഒ.. നീ ഏതു സമയംവും .... അതിൻ്റെ.. അകത്ത്..കയറി ഇരുന്നോളും... പറയിപ്പിക്കാൻ ആയിട്ട്...വലിയ എഴുത്തുകാരി ആണ്..... നാട്ടുകാർ പറയുന്നത് കേട്ട് ഞങ്ങൾക്ക്... ഇപ്പോഴും.....പുറത്തിറങ്ങാൻ വയ്യ. നീ കാരണം ഞങ്ങൾ നാണം കെടുന്നത്.....
വിലാസിനി: (അടുക്കളയിൽ നിന്ന് വരുന്നു) നീയിവിടെ മുറിയിൽ ഇരുന്ന് മുടി വളർത്തുന്നതും അതും വളരെ നീട്ടി.....പൊട്ട് തൊടുന്നതും...... നാട്ടുകാർ എന്തൊക്കെ ആണ് പറയുന്നത് എന്ന് നിനക്ക് അറിയാമോ......അവൻ പറയുന്നത് കേട്ടോ? നിന്റെ ഈ വേഷംകെട്ട് കണ്ടിട്ടാണ് ആലോചനകൾ വരാത്തത്. നീ എന്തിനാ എപ്പോഴും ആ മുറിക്കുള്ളിൽ അടച്ചിരിക്കുന്നത്? ആർക്കെങ്കിലും സുഖമില്ലാത്തപ്പോൾ ഒന്ന് സഹായിക്കാൻ നിനക്ക് പറ്റുമോ? നിനക്ക് നിന്റെ കാര്യം മാത്രം മതിയല്ലോ... വീട്ടിലെ ഒരു... ജോലിയും ചെയ്യില്ല......
ലെച്ചു: (കണ്ണുനീർ അടക്കിപ്പിടിച്ച്) അമ്മേ... നാട്ടുകാർ പറയുന്നത് കേട്ടല്ല.ഞാൻ ജീവിക്കുന്നത്...എൻ്റെ ..അസുഖം..ഉള്ള സമയത്ത്.. ഇ പറയുന്ന നാട്ടുകാർ ഇല്ലാരുന്നു...എന്നിട്ട് ഇപ്പോൾ...നാട്ടുകാർ..പറയുന്ന കേട്ട് ഞാൻ.. ജീവിക്കണമെന്ന്...... ഞാൻ പഠിക്കുകയാണ്... എനിക്ക് ഒരു ജോലി കിട്ടിയാൽ........
വിലാസിനി: (ലെച്ചുവിന്റെ മുഖത്ത് നോക്കി പരിഹസിച്ചു കൊണ്ട്).ahhh... നിനക്ക്. കിട്ടും... ഇപ്പോൾ തന്നെ.... ഉട്ടയിൽ.. കയറി.. ഇരിക്കുന്നവളക്ക്.. അ ജോലി....... ഞങ്ങൾ പുറത്ത് ഇറങ്ങി നടക്കുന്നത് ആണ്.... ജോലിയേ... hmmm...നിനക്ക് വല്ലതും മറക്കാതെ ചെയ്യാൻ പറ്റുമോ? നീ കഴിഞ്ഞ തവണ ചായ ഉണ്ടാക്കിയപ്പോൾ പഞ്ചസാര ഇടാൻ മറന്നില്ലേ? നിനക്ക് ജോലിചെയ്യാൻ കഴിയില്ല......ഗുളിക കഴിക്ക് എന്ന് പറഞ്ഞാൽ നീ കേൾക്കില്ല. മറവി രോഗം പിടിച്ച നീ എങ്ങനെ ജോലി ചെയ്യാനാണ്?........(Gaslighting)
മാധവൻ: അതെ, അവൾക്ക് വട്ടാണ്.. അല്ലെങ്കിൽ ഇങ്ങനെ മുറിക്കുള്ളിൽ ഇരിക്കുമോ? നീ ആ ഉട്ടയിൽ നിന്ന് പുറത്തിറങ്ങണ്ട. കല്യാണം കഴിച്ചു എങ്ങോട്ടെങ്കിലും പോയി തുലയ്. എനിക്ക് സമാധാനം കിട്ടട്ടെ.........
ലെച്ചുവിന്റെ ചുറ്റും ആ മൂന്ന് പേരും ചേർന്ന് ഒരു മതിൽ കെട്ടുന്നത് പോലെ അവൾക്ക് തോന്നി. ഓരോ വാക്കും നിശബ്ദമായി അവളെ കൊല്ലുകയായിരുന്നു. അവൾ ചായക്കപ്പ് മേശപ്പുറത്ത് വെച്ച് പതുക്കെ തന്റെ മുറിയിലേക്ക് നടന്നു.
രാഹുൽ: (പുറകിൽ നിന്ന് വിളിച്ചു പറയുന്നു) കണ്ടോ, ദെ ,വീണ്ടും പോയി ഉട്ടയിൽ കയറി..... നിനക്ക് ഇത് അല്ലാതെ വേറെ ഒന്നും അറിയില്ലല്ലോ.....🤮
വിലാസിനി: ഇങ്ങനത്തെ മൈ*#:•° പെണ്ണാണ് അല്ലേ... എൻ്റെ വയറ്റിൽ... ഉണ്ടായത് 😡.....
വാതിലടച്ച് ലെച്ചു കട്ടിലിലേക്ക് വീണു. പുറത്ത് നിന്ന് അവരുടെ ചിരിയും അടക്കം പറച്ചിലുകളും കേൾക്കാം. തന്നെ ഒരു മാനസികരോഗിയായി മുദ്രകുത്തി, തന്റെ കഴിവുകളെ പുച്ഛിച്ചു തള്ളുന്ന ആ മൂന്ന് പേർ... അവർക്ക് തന്റെ ഉള്ളിലെ ആഗ്രഹങ്ങൾ ഒരു തമാശ മാത്രമാണ്.
ലെച്ചു: (കരച്ചിൽ അടക്കി സ്വയം മന്ത്രിച്ചു) എന്റെ വേദന മനസ്സിലാക്കാൻ ആരും ഇല്ലല്ലോ... ഈ മുറിക്കുള്ളിൽ ഞാൻ ഇല്ലാതായാൽ അവർക്ക് സന്തോഷമാകുമോ?
അവൾ പതുക്കെ തന്റെ ഡയറി എടുത്തു. അതിൽ അവൾ കുറിച്ചു: 🖊️
"എന്റെ ശരീരത്തിലെ മുറിവുകളല്ല, നിങ്ങൾ വാക്കുകൾ കൊണ്ട് എന്റെ ആത്മാവിൽ ഉണ്ടാക്കിയ മുറിവുകളാണ് എന്നെ കൊല്ലുന്നത്. ഞാൻ മുടി വളർത്തുന്നതും പൊട്ട് തൊടുന്നതും നിങ്ങൾക്ക് നാണക്കേടാണെങ്കിൽ, ഒരു മനുഷ്യനെ സ്നേഹിക്കാൻ അറിയാത്ത നിങ്ങൾ എനിക്ക് അപമാനമാണ്."
പെട്ടെന്ന് വാതിലിൽ ഒരു മുട്ട് കേട്ടു. വീണ്ടും രാഹുലാണ്.
രാഹുൽ: ഡീ, ഫോൺ ഇങ്ങ് തന്നേ. നിനക്ക് എന്തിനാ എപ്പോഴും നെറ്റ്? ഞാൻ റീചാർജ് ചെയ്ത കാശ് വെറുതെ കളയാൻ നിനക്ക് നാണമില്ലേ? പുറത്തിറങ്ങി വല്ല പണിക്കും പോയാൽ നിനക്ക് ഇതിന്റെ വില അറിയാം.
ലെച്ചു മറുപടി പറഞ്ഞില്ല. പ്രതികരിച്ചാൽ അത് അവർക്ക് വീണ്ടും കളിയാക്കാൻ ഒരു കാരണമാകും.
വിലാസിനി: (പുറത്ത് നിന്ന്) അവളെ അവിടെ ഇട്ട് പൂട്ടിക്കോ... വല്ലതും മറന്നു പോയാൽ പിന്നെ ഞങ്ങളെ പറയരുത്. ഗുളിക കഴിക്കാത്തതിന്റെ കുഴപ്പമാണ് ഇതൊക്കെ.
ലെച്ചു തന്റെ വിറയ്ക്കുന്ന വിരലുകൾ കൊണ്ട് ഡയറിയിൽ വീണ്ടും എഴുതി. ഇത്തവണ അവൾ എഴുതി:🖊️
" ഇവർ എന്നെ..മാനസികം ആയിട്ട് കൊല്ലുക ആണ്..... കുത്തികീറി...ഞാൻ എന്തിന് .. ജീവിക്കണം. പക്ഷേ...."
ലെച്ചുവിന്റെ മനസ്സ്: നിങ്ങൾ എന്നെ 'ഉട്ടയിൽ' അടച്ചിടാൻ ശ്രമിച്ചോ... പക്ഷേ എന്റെ ചിന്തകൾക്ക് നിങ്ങൾ അതിരിട്ട ഈ മതിൽ മറികടക്കാൻ അറിയാം.....
അവൾ കണ്ണുനീർ തുടച്ചു. തോറ്റു കൊടുക്കാൻ അവൾ തയ്യാറല്ല. ആ മുറിക്കുള്ളിൽ ഇരുന്നു തന്നെ അവൾ തന്റെ സാമ്രാജ്യം പണിയും. അന്ന് പുറത്തെ ലോകം അവളെ 'എഴുത്തുകാരി' എന്ന് വിളിക്കുമ്പോൾ, ഈ വീടിന്റെ ചുവരുകൾക്ക് ഉള്ളിൽ തന്നെ പീഡിപ്പിച്ചവർക്ക് മുന്നിലൂടെ അവൾ തലയുയർത്തി നടക്കും. ....
ലെച്ചു: (പതുക്കെ ഡയറിയിൽ എഴുതിത്തുടങ്ങി) 🖋️
"നീ മരിക്കണം എന്ന് അവർ ആഗ്രഹിക്കുന്നത്, നിന്റെ ഉള്ളിലെ തീ അവരെ പൊള്ളിക്കുന്നത് കൊണ്ടാണ്. നിനക്ക് വട്ടാണെന്ന് അവർ പറയുന്നത്, നിന്റെ ചിന്തകളുടെ ആഴം അളക്കാൻ അവരുടെ ചെറിയ തലച്ചോറിന് കഴിയാത്തത് കൊണ്ടാണ്."
ലെച്ചു എഴുന്നേറ്റ് കണ്ണാടിയിൽ നോക്കി. കരഞ്ഞു കലങ്ങിയ കണ്ണുകൾ, പക്ഷേ ഉള്ളിൽ കത്തുന്ന കനൽ. അവൾ പതുക്കെ ലാപ്ടോപ്പ് തുറന്നു. അവളുടെ കഥകളും അവിടെ അവളെ കാത്തിരിക്കുന്നു. 👩💻
ലെച്ചു: (സ്വയം മന്ത്രിച്ചു) നിങ്ങൾ എന്നെ se¨phnsâ temIwമൈ*#:•°' എന്ന് വിളിച്ചോ, മാരകമായ രോഗിയാക്കിയോ... പക്ഷേ ഞാൻ ജീവിക്കും. ഈ മുറിക്കുള്ളിൽ ഇരുന്നു തന്നെ ഞാൻ എന്റെ ലോകം ഞാൻ പണിയും....
Ahhh എനിക്ക് വേദനിക്കുന്നു.... 🥺. " ലെച്ചുകാട്ടിലേക്ക് മറിഞ്ഞു ".......
തുടരണോ......?




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ