കാവ്യ 🌹









മാഷും 🤨 കുസൃതിക്കാരി കാവ്യയും.😏








സത്യൻ മാഷ് ആ നാട്ടിലെ ഇത്തിരി ഗൗരവക്കാരനായ മാഷാണ്. ഖദർ ഷർട്ടും കണ്ണടയും ഒക്കെയായി ഒരു പക്ക മാന്യൻ. പക്ഷേ കാവ്യയുടെ കാര്യത്തിൽ മാഷിന്റെ ഈ ഗൗരവമൊന്നും അങ്ങ് ചിലവാകാറില്ല. അവൾ മാഷിന്റെ അയൽവാസിയും പഴയ സ്റ്റുഡന്റുമാണ്.




അന്ന് വൈകുന്നേരം മാഷ് തന്റെ വീടിന്റെ ഉമ്മറത്ത് പത്രം വായിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് തൊട്ടടുത്ത പറമ്പിൽ നിന്ന് കാവ്യയുടെ ആ പഴയ കുസൃതിച്ചിരി കേട്ടത്. അവൾ മതിലിനടുത്ത് വന്ന് നിന്ന് മാഷിനെ തന്നെ നോക്കി നിൽക്കുകയാണ്.




കാവ്യ: എന്താ സത്യൻ മാഷേ... ഈ ലോകത്ത് എന്ത് നടന്നാലും അറിയണമെന്നാണോ? ഈ പത്രത്തിലാണോ നാട്ടിലെ വിശേഷമൊക്കെ ഉള്ളത്?... ഹ്മ്മ്മ്....😏




മാഷ് പത്രം താഴ്ത്തി കണ്ണടയ്ക്ക് മുകളിലൂടെ അവളെ ഒന്ന് നോക്കി.




സത്യൻ മാഷ്: നീ ഈ മതിലിന് മുകളിൽ തൂങ്ങി നിൽക്കാതെ വല്ല കാര്യവും പോയി പഠിക്കാൻ നോക്ക് കാവ്യേ... നിനക്ക് ഇപ്പോഴും ആ പഴയ കുസൃതി പോയിട്ടില്ലല്ലോ.🤨




കാവ്യ പതുക്കെ മതിലിൽ കൈ ഊന്നി മാഷിന്റെ അടുത്തേക്ക് ഒന്ന് ആഞ്ഞു. അവളുടെ ചുണ്ടിൽ ആ കള്ളച്ചിരി വിരിഞ്ഞു. 😏🤏




കാവ്യ: പഠിത്തമൊക്കെ കഴിഞ്ഞു മാഷേ... ഇപ്പോൾ ഞാൻ മാഷിനെയാണ് പഠിക്കുന്നത്. ഈ ഗൗരവമൊക്കെ വെറുതെ അഭിനയിക്കുന്നതല്ലേ എന്ന് എനിക്ക് നല്ല സംശയമുണ്ട്. എന്നെ കാണുമ്പോൾ മാഷിന്റെ ഉള്ളിലൊരു ചിരി വരുന്നത് ഞാൻ കാണാറുണ്ടല്ലോ!... ഹ്മ്മ്മ്..😉




സത്യൻ മാഷ് ഒന്ന് പതറി. സത്യമാണ്, അവൾ അടുത്തുണ്ടെങ്കിൽ മാഷിന് അറിയാതെ ഒരു സന്തോഷം വരും. എങ്കിലും മാഷ് അത് പുറത്ത് കാണിച്ചില്ല....




സത്യൻ മാഷ്: നീ വെറുതെ ഓരോന്ന് പറയണ്ട. പോയി നിന്റെ അമ്മയെ വല്ലതും സഹായിക്കാൻ നോക്ക്.




കാവ്യ മതിലിൽ നിന്ന് താഴേക്ക് ചാടി മാഷിന്റെ ഉമ്മറത്തേക്ക് കയറി വന്നു. മാഷ് ഒന്ന് ഞെട്ടി ചുറ്റും നോക്കി.🔥🌸




കാവ്യ: പേടിക്കണ്ട മാഷേ, ഇവിടെ ആരുമില്ല. എപ്പോഴും ഇങ്ങനെ പുസ്തകപ്പുഴു ആയി ഇരുന്നാൽ മതിയോ? ഇടയ്ക്കൊക്കെ എന്നെപ്പോലെയുള്ളവരുടെ കുസൃതികളും ഒന്ന് ആസ്വദിക്കണ്ടേ?😏




അവൾ മാഷിന്റെ കയ്യിലിരുന്ന പത്രം പതുക്കെ വാങ്ങി മാറ്റി കൈയിൽ പിടിച്ചു. എന്നിട്ട് മാഷിന്റെ അടുത്തു വന്ന് നിന്ന് പതുക്കെ മന്ത്രിച്ചു.......




കാവ്യ: ഇതിൽ എന്ത് ഉണ്ടായാണ് ഉള്ളത്......(പുറകിൽ മടക്കിപ്പിടീച്ചും).......മാഷിന്റെ ഈ ഗൗരവം ഉണ്ടല്ലോ... അതൊരു പ്രത്യേക ചന്തമാണ്. പക്ഷേ എന്റെ മുന്നിൽ അത് അധികം നേരം നിൽക്കില്ല. നാളെ കാണുമ്പോൾ മാഷ് എനിക്കൊരു ചിരി തരണം... ഇല്ലെങ്കിൽ ഈ ഖദർ ഷർട്ടിൽ ഞാൻ മഷി ഒഴിക്കും, പറഞ്ഞില്ലെന്ന് വേണ്ട. ഹഹഹ....😉✌️




പത്രം മാഷിൻ്റെ കൈയിൽ കൊടുത്തിട്ട്...അവൾ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു........




സത്യൻ മാഷിന്റെ കയ്യിലേക്ക് പത്രം വെച്ച് കൊടുക്കുമ്പോൾ കാവ്യയുടെ വിരലുകൾ മാഷിന്റെ കയ്യിൽ ഒന്ന് തൊട്ടുരുമ്മി. മാഷ് ഒന്ന് വിറച്ചു പോയി... 💓 കാവ്യ പതുക്കെ ഉമ്മറത്ത് നിന്ന് ഇറങ്ങി മുറ്റത്തേക്ക് നടന്നു........




കാവ്യ: മാഷേ... മറക്കണ്ട, നാളെ എനിക്ക് ആ ചിരി വേണം. ചിരിച്ചില്ലെങ്കിൽ മഷി കയ്യിൽ കരുതിക്കോ......😉✌️




പടിയിറങ്ങി പോകുന്ന വഴിയിൽ തിരിഞ്ഞു നോക്കി അവൾ ഒന്നുകൂടി എടുത്തു പറഞ്ഞു......




കാവ്യ: പിന്നെ മാഷേ... നാളെ ചിരിക്കണം എന്ന് പറഞ്ഞെന്നു കരുതി അധികം അങ്ങ് ഇളിക്കണ്ട കേട്ടോ, പല്ല് കൊഴിഞ്ഞു പോകും 😁........കൊഞ്ഞനം കുത്തിക്കൊണ്ട് അവൾ ഓടി മറഞ്ഞു.🏃🏻‍♀️




അവൾ പടിയിറങ്ങി പോയിട്ടും സത്യൻ മാഷ് അവിടെത്തന്നെ ഇരുന്നു പോയി. തന്റെ കയ്യിലിരിക്കുന്ന പത്രത്തിലേക്കല്ല, അവൾ പോയ ആ വഴിയേ നോക്കി മാഷ് പതുക്കെ കണ്ണട ഊരി വെച്ചു. 👓




സത്യൻ മാഷ്: (മനസ്സിൽ പതുക്കെ ചിരിച്ചുകൊണ്ട്) ഇവളെക്കൊണ്ട് ഞാൻ തോറ്റു....... എങ്കിലും... ആ കുസൃതി... അത് കാണുമ്പോൾ മനസ്സിനൊരു വല്ലാത്ത സന്തോഷം.... 😏💖




അന്ന് രാത്രി മാഷ് പത്രം വായിക്കാൻ നോക്കിയെങ്കിലും അക്ഷരങ്ങൾക്ക് പകരം കാവ്യയുടെ ആ കള്ളച്ചിരി മാത്രമാണ് മാഷിന്റെ കണ്ണിൽ തെളിഞ്ഞു വന്നത്. സത്യൻ മാഷ് ആരും കാണാതെ തന്റെ കണ്ണാടിക്ക് മുന്നിൽ നിന്ന് ഒന്ന് ചിരിക്കാൻ ശ്രമിച്ചു... നാളത്തേക്ക് വേണ്ടിയുള്ള ആ ഒരു 'പ്രത്യേക' ചിരി...... 😂




നാട്ടിലെ വലിയ മാഷാണെങ്കിലും കാവ്യയുടെ മുന്നിൽ പുള്ളി വെറുമൊരു 'പാവം സത്യൻ' ആയി മാറുകയാണ്. അവളുടെ ആ തഗ്ഗ് ഡയലോഗ് മാഷിന്റെ ഉള്ളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്..........





-Kanthariprince

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌