പന്ത്രണ്ടിലൊന്ന് കാന്താരി 🔥🌶️ (ഭാഗം - 1)
കാലഘട്ടം: 1970. മീന മാസത്തിലെ കഠിനമായ വെയിൽ. ☀️
ഏലിക്കുട്ടി: എന്നാ വെയില 🥵
സ്ഥലം: മലഞ്ചെരുവിലെ ഒരു ചെറിയ ഓലപ്പുരയും കപ്പത്തോട്ടവും കൃഷിയും.
ഏലിക്കുട്ടി തോട്ടിൽ നിന്ന് വെള്ളം കോരി തോളിൽ വെച്ച് കയറി വരികയാണ്.
വെളുത്ത ചട്ട വിയർപ്പിൽ ഒട്ടിപ്പിടിച്ചിട്ടുണ്ട്.
മുറ്റത്ത് കുര്യച്ഛൻ തൂമ്പയെടുത്ത് മണ്ണ് കിളയ്ക്കുകയാണ്.
അവന്റെ കറുത്ത മെയ്‌വഴക്കവും നെറ്റിയിലൂടെ ഒഴുകുന്ന വിയർപ്പും
ഏലിക്കുട്ടി ഒരു നിമിഷം നോക്കി നിന്നുപോയി. 🏺💦
ഏലിക്കുട്ടി: "എന്റീശോയേ... ഈ മനുഷ്യാ... ഇച്ചിരി നേരം ആ തണലത്ത് പോയി ഇരുന്നൂടെ?
ഈ വെയിലത്ത് കിടന്നു ഉരുകിയാൽ പിന്നെ മരുന്നിന് പോലും കാശില്ലാട്ടോ..."
👩🏻💢 (വാക്കുകളിൽ ദേഷ്യമാണെങ്കിലും കണ്ണിൽ പ്രണയമാണ്!👩❤💋👨)
കുര്യച്ഛൻ തൂമ്പ താഴെ വെച്ച് മുണ്ടിന്റെ അറ്റം കൊണ്ട് മുഖം തുടച്ചു.
അവൻ ശ്വാസം വിട്ടുകൊണ്ട് ഏലിക്കുട്ടിയുടെ അടുത്തേക്ക് വന്നു.
അവന്റെ ആ കൈകൾ കൊണ്ട് അവളുടെ കയ്യിലെ വെള്ളപ്പാത്രം വാങ്ങി ഒരൊറ്റ കുടി! 🥛🔥
കുര്യച്ഛൻ: "നിന്റെ ഈ ശകാരം കേൾക്കുമ്പോഴാണ് ഏലിക്കുട്ടീ... എനിക്ക് ഇച്ചിരി ആശ്വാസം കിട്ടുന്നത്.
ഈ പന്ത്രണ്ട് ഏക്കർ പറമ്പ് കിളച്ചും കൃഷി ചെയ്യണ്ടേ? കഷ്ടപ്പെട്ടാലേ പെണ്ണേ നമ്മുടെ വരുംതലമുറയ്ക്ക് സമാധാനമായി ഉറങ്ങാൻ പറ്റൂ..." 🚜⚔️
അവൻ പതുക്കെ അവളുടെ വിയർപ്പിൽ കുതിർന്ന കവിളിൽ ഒന്ന് തഴുകി. ഏലിക്കുട്ടി നാണത്തോടെ ചുറ്റും നോക്കി.🥰
ഏലിക്കുട്ടി: "എടാ കുര്യാക്കോസേ...
(കുര്യച്ഛൻ സ്നേഹത്തോടെ വിളിക്കുന്നത്)
ആരെങ്കിലും കാണും!
പോയി ആ കപ്പയൊന്ന് പുഴുങ്ങാൻ സഹായിക്ക്. വിശന്നിട്ടു വയ്യാ..." 🍲🫦
അന്ന് വൈകുന്നേരം, ആ ചെറിയ ഓലപ്പുരയുടെ ഉമ്മറത്ത് ഇരുന്നു അവർ കപ്പയും കാന്താരിയും കഴിക്കുമ്പോൾ, അവർക്ക് ചുറ്റും ദാരിദ്ര്യം ഉണ്ടായിരുന്നു.
ഏലിക്കുട്ടി: 😋
കുര്യച്ഛൻ: 😋
പക്ഷേ ആ ചെറിയ വിളക്കിന്റെ വെളിച്ചത്തിൽ അവർ കണ്ടത് പന്ത്രണ്ട് നക്ഷത്രങ്ങൾ ഉദിക്കാൻ പോകുന്ന ഒരു വലിയ ആകാശമായിരുന്നു... ✨🏠🌌
പശ്ചാത്തലം: സന്ധ്യ മയങ്ങുന്നു.
കപ്പത്തടത്തിൽ പണികഴിഞ്ഞ് കൈകാലുകൾ കഴുകി കുര്യാക്കോസ് ഉമ്മറത്തെ തടിബെഞ്ചിൽ ഇരുന്നു.
ഏലിക്കുട്ടി ഒരു കഷണം കരുപ്പെട്ടിയും ചുക്കും ഇട്ട കാപ്പിയുമായി അവന്റെ അടുത്തേക്ക് വന്നു.
പുകയുന്ന ആ കാപ്പി ഗ്ലാസ്സ് നീട്ടുമ്പോൾ അവളുടെ വിരലുകൾ അവന്റെ തഴമ്പിച്ച കൈകളിൽ തട്ടി. ☕️✨
കുര്യച്ഛൻ: (കാപ്പി ഊതിക്കുടിച്ചുകൊണ്ട് ആകാശത്തേക്ക് നോക്കി)
"എടീ ഏലീ... നിന്റെ കഴുത്തിലെ ആ മിന്നുകെട്ട് (താലി) ഇപ്പോഴും തിളങ്ങുന്നത് കണ്ടോ?
ഇത് വാങ്ങാൻ ഞാൻ അനുഭവിച്ച കഷ്ടപ്പാട് എനിക്കേ അറിയാവൂ..." 💍🌫️
ഏലിക്കുട്ടി: (പുഞ്ചിരിച്ചുകൊണ്ട്) "അതിപ്പോ എന്തിനാ കുര്യാച്ചാ പണ്ടത്തെ കാര്യം പറയുന്നേ?
ഈ നേരത്ത്..." 👩🏻🌸
കുര്യച്ഛൻ: "🧑🏻 അതല്ലടി... അന്ന് എന്റെ കയ്യിൽ പത്തു പൈസ തികച്ചില്ലായിരുന്നു.
നിന്റെ തന്ത (അപ്പൻ) എന്നെ ഒരു പുഴുവിനെപ്പോലെയാ നോക്കിയത്.
'ഒരു സെന്റ് ഭൂമി പോലുമില്ലാത്ത ഈ തല്ലുകൊള്ളിക്ക് എന്റെ മോളെ കൊടുക്കില്ലെന്ന്' അയാൾ അലറിയത് ഇപ്പോഴും എന്റെ കാതിലുണ്ട്.
പക്ഷേ ഞാൻ തോറ്റു കൊടുത്തില്ലല്ലോ..."
അവൻ അവളുടെ കൈകൾ മുറുകെ പിടിച്ചു.......
കുര്യച്ഛൻ: "പകൽ മുഴുവൻ പറമ്പിൽ കൂലിപ്പണി എടുത്തു.
രാത്രിയിൽ ചന്തയിൽ ലോഡ് ഇറക്കാൻ പോയി.
ചെറിയൊരു ബിസിനസ്സ് ഒക്കെ ചെയ്ത് പണം കൂട്ടി വെച്ചു.
ആരുടെയും ദാനം വാങ്ങാതെ, അന്യന്റെ ഔദാര്യമില്ലാതെ അധ്വാനിച്ചു വാങ്ങിയതാണ് നിന്റെ കഴുത്തിലെ ഈ മിന്നുകെട്ട്! അന്ന് നിന്റെ തന്തയുടെ മുന്നിലൂടെ നിന്നെ ഞാൻ കൂട്ടിയിറക്കി കൊണ്ടുവന്നത് നിനക്ക് ഓർമ്മയില്ലേ ഏലീ?"
ഏലിക്കുട്ടി: (കണ്ണുകൾ നനഞ്ഞുകൊണ്ട്) "ഓർമ്മയുണ്ട് കുര്യാച്ചാ...
അന്ന് രാത്രിയിൽ കനത്ത മഴ പെയ്യുമ്പോൾ കുട പോലുമില്ലാതെ ആ കുന്നിറങ്ങി വന്നത് എനിക്ക് മറക്കാൻ പറ്റുമോ?
അന്ന് തുടങ്ങിയതല്ലേ നമ്മുടെ ഈ പോരാട്ടം..." 🌧️❤️
കുര്യച്ഛൻ അവളെ തന്റെ ചാരത്തേക്ക് ചേർത്തു പിടിച്ചു.
ആ വിയർപ്പിന്റെയും മണ്ണിന്റെയും മണമുള്ള പ്രണയം ആ പുകയുന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ കൂടുതൽ പവിത്രമായി തോന്നി. 🕯️✨
തുടരും.....
അഭിപ്രായങ്ങൾ ഒക്കെ പറയണേഇട്ടോ ................
ഇനിയും വരാം ഇട്ടോ 😉 🤙


Comments
Post a Comment