കാവ്യ 🌹 3





കാവ്യയും ആ വലിയ വണ്ടിയും ആ റോഡിന്റെ വളവ് തിരിഞ്ഞ് മറഞ്ഞിട്ട് ഇന്നേക്ക് കൃത്യം രണ്ടാഴ്ച തികയുകയാണ്. 🍃


ഈ പതിനാല് ദിവസവും സത്യൻ മാഷിന്റെ ദിവസങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതും ആ പഴയ ഉമ്മറത്തിണ്ണയിലായിരുന്നു. കയ്യിൽ പത്രമുണ്ടാകും.👓 പക്ഷേ മാഷിന്റെ നോട്ടം എപ്പോഴും ചെന്ന് നിൽക്കുക ആ പഴയ മതിലിന്റെ അരികിലാണ്. അവിടെ ഇപ്പോൾ കരിയിലകൾ വീണുകിടക്കുന്നുണ്ട്. ആരും മതിൽ ചാടി വരാനില്ലാത്തതുപോലെ ആ വശമാകെ വല്ലാത്തൊരു ശൂന്യതയായിരുന്നു. 💔


മുറിയിലെ മേശപ്പുറത്ത് കാവ്യ തന്നുപോയ ആ മൺകുടം ഇരിപ്പുണ്ട്. അതിലെ ചുവന്നു തുടുത്ത കുന്നിക്കുരുക്കൾ കാണുമ്പോഴൊക്കെ മാഷിന്റെ ഉള്ളിൽ അവളുടെ ആ കള്ളച്ചിരിയും കുസൃതികളും ഒരു കടലിരമ്പം പോലെ ഓർമ്മ വരും. 🍒🥺


പെട്ടെന്നാണ് ആ വിജനമായ ഉമ്മറത്തേക്ക് പോസ്റ്റ്മാൻ ശങ്കരൻ ചേട്ടൻ വരുന്നത്. 🚴🏻‍♂️


ശങ്കരൻ: സത്യൻ മാഷേ... ഇതാ ഒരു കത്തുണ്ട്. ✉️ ദൂരെയെവിടെ നിന്നോ ഉള്ളതാ...


കത്ത് വാങ്ങി നോക്കിയ മാഷിന്റെ കൈകൾ ചെറുതായി വിറച്ചു. കത്തിന്റെ ഒരു കോണിൽ... ദാ കിടക്കുന്നു നീല മഷിയുടെ ഒരു ചെറിയ കറ 💙 അത് കണ്ടതും മാഷിന്റെ ചുണ്ടിൽ ദിവസങ്ങൾക്ക് ശേഷം ആ പഴയ കള്ളച്ചിരി വീണ്ടും വിരിഞ്ഞു. മാഷ് കണ്ണട മൂക്കിന്റെ തുമ്പിലേക്ക് മാറ്റി വെച്ച്, വല്ലാത്തൊരു ധൃതിയോടെ ആ കത്ത് തുറന്നു വായിക്കാൻ തുടങ്ങി. 🤓


✉️ കാവ്യയുടെ കത്ത്:


"എന്റെ പ്രിയപ്പെട്ട മാഷിന്...


മാഷേ സുഖമാണോ? അവിടെ ഇപ്പോൾ മഴയുണ്ടോ? നമ്മുടെ ആ തറവാട്ടു മുറ്റത്തെ മാവിൻ ചുവട്ടിൽ ഇപ്പോൾ ഒത്തിരി മാമ്പഴങ്ങൾ വീണുകിടക്കുന്നുണ്ടാകും അല്ലേ......ഇവിടെ കൽക്കട്ടയിലെ വലിയ കെട്ടിടങ്ങൾക്കും വലിയ ജനത്തിരക്കുകൾക്കും ഇടയിലൂടെ നടക്കുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നുണ്ട് മാഷേ... തീവണ്ടിയിലെ ആ കരിപ്പുക ശ്വസിച്ച് ഇവിടെ എത്തിയപ്പോൾ മുതൽ എന്റെ മനസ്സ് ആ പഴയ മതിലിന്റെ അരികിലാണ്. 🥺💔എന്റെ വീട് ഇന്ന് എനിക്ക് ഒരു ഓർമ്മ മാത്രം ആണ് മാഷേ....... എന്റെ കുട്ടുകാരികൾ ഓക്കെ കാണാൻ കൊതിയാകുന്നു


ഇവിടെ എനിക്ക് കൊഞ്ഞനം കുത്താൻ എന്റെ സത്യൻ മാഷില്ല. മതിൽ ചാടാൻ പറമ്പുകളുമില്ല. അമ്മ എപ്പോഴും പറയും, വലിയ നഗരമാണ് സൂക്ഷിക്കണമെന്ന്. എനിക്ക് ഈ നഗരത്തോട് വല്ലാത്ത പേടിയാണ് മാഷേ...പുറത്ത് ഇറങ്ങിയാൽ ആളുകളുടെ നോട്ടം കാണുബോൾ എന്തോ പോലെ......


മാഷ് തന്ന ആ പുസ്തകം ഞാൻ എന്റെ തലയിണയുടെ അടിയിലാണ് വെച്ചിരിക്കുന്നത്. ഉറക്കം വരാത്ത രാത്രികളിൽ ഞാനത് നെഞ്ചോട് ചേർത്തു പിടിക്കും. അപ്പോൾ എനിക്ക് മാഷിന്റെ ആ ഖദർ ഷർട്ടിന്റെ മണവും, എന്നെ നോക്കി ഗൗരവത്തിൽ നിൽക്കുന്ന ആ മുഖവും ഓർമ്മ വരും... 📖 വിരഹത്തിന് ഇത്രയും കയ്പ്പുണ്ടാകുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല മാഷേ... 😭


കത്തിന്റെ ഈ കോണിലുള്ള നീലമഷിക്കറ കണ്ടില്ലേ? അത് വേണമെന്ന് വെച്ച് വരുത്തിയതല്ല, പേന കുടഞ്ഞപ്പോൾ അറിയാതെ വീണതാണ്. പക്ഷേ ഇത് കാണുമ്പോൾ മാഷ് അവിടെയിരുന്ന് കണ്ണട മാറ്റി വെച്ച് എന്നെ മനസ്സിൽ ഓർത്ത് ചിരിക്കുന്നുണ്ടാകും എന്ന് എനിക്കറിയാം... എപ്പോഴും അങ്ങനെ ചിരിക്കണം മാഷേ....... എനിക്ക് വേണ്ടി... ഈ കുസൃതിക്കുടുക്കയ്ക്ക് വേണ്ടി........ 🥺💖


മാഷേ എന്ന് ഞാൻ വിളിക്കുന്നത് കേട്ട് കൽക്കട്ടയിലെ എന്റെ ഈ മുറിയിലിരുന്ന് നീ ഇപ്പോൾ കണ്ണട മൂക്കിന്റെ തുമ്പിലേക്ക് മാറ്റി വെച്ച് ചിരിക്കുന്നുണ്ടാകും എന്ന് എനിക്കറിയാം. 👓 ശരിയല്ലേ എന്റെ കൃഷ്ണാ?


നിന്റെ യഥാർത്ഥ പേര് "കൃഷ്ണ" എന്നാണെന്ന് ഇവിടെയുള്ളവർക്ക് ആർക്കെങ്കിലും അറിയുമോ ആവോ...... ചെറുപ്പത്തിൽ നമ്മൾ ഒരുമിച്ച് കളിച്ചിരുന്ന ആ കളിതമാശകളിൽ നിന്നല്ലേ നിനക്ക് ഈ " സത്യൻ മാഷ് " എന്ന പേര് വീണത്...അത് ഞാൻ അല്ലെ നിനക്ക് ഇട്ടത്.... അന്ന് തുടങ്ങിയ ആ വിളി ഒന്നിച്ച് ഒരേ ക്ലാസ്സിൽ പഠിച്ച് ഈ 29 വയസ്സിൽ എത്തി നിൽക്കുമ്പോഴും ഞാൻ മാറ്റിയിട്ടില്ല.......


നീ പഠിച്ച് ശരിക്കും ഒരു മാഷായപ്പോഴും നിന്നെ " സത്യൻ മാഷേ..."എന്ന് വിളിച്ച് ചൊറിയുന്നത് എന്റെയൊരു ഹരമായിരുന്നു. കാരണം, ആ വിളിയിലാണ് നമ്മുടെ പ്രണയം മുഴുവൻ ഒളിഞ്ഞു കിടന്നിരുന്നത്. ❤️


നമ്മൾ ഒരേ പ്രായക്കാരാണെങ്കിലും എന്റെ എല്ലാ കുസൃതികൾക്കും കുറ്റങ്ങൾക്കും കാവൽ നിൽക്കുന്ന ഒരു " മാഷിന്റെ " സ്ഥാനം തന്നെയാണ് എന്റെ മനസ്സിൽ എപ്പോഴും നിനക്കുള്ളത്. നമ്മൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് ആ പഴയ മതിലിന്റെ ഇരുവശവും നിന്ന് പരസ്പരം തിരിച്ചറിഞ്ഞ ആ നിമിഷങ്ങൾ... അതൊന്നും എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല കൃഷ്ണാ. 🥹 ലവ് യൂ മാഷേ...


മാഷേ... സത്യം പറഞ്ഞാൽ എനിക്ക് ഇങ്ങോട്ട് ഓടി വരാൻ നല്ല ആഗ്രഹമുണ്ട്. പക്ഷേ എന്നെ ഇവിടെ നിന്ന് വിടുന്നില്ല. ഈ വലിയ നഗരത്തിൽ അകപ്പെട്ടുപോയതുപോലെയാണ് ഞാൻ. എന്റെ നെഞ്ചിൽ എപ്പോഴും ഒരു കട്ടിയുള്ള കല്ല് വന്ന് ഇരിക്കുന്നത് പോലെ വല്ലാത്തൊരു ഭാരമാണ് കൃഷ്ണാ......😟. ഡാ ......നമ്മുടെ നാട്ടിലെ ആ പച്ചപ്പും തണുപ്പുമൊന്നും ഇവിടെ ഒട്ടുംമില്ല നിനക്ക് അറിയാമല്ലോ.


നമ്മുടെ വീടിന്റെ തൊട്ടടുത്തുള്ള നമ്മുടെ കൂട്ടുകാരി അഞ്ജലി... അവൾ ഇപ്പോൾ എന്ത് ചെയ്യുകയാണ് ഡാ?


നമ്മളോടൊപ്പം ഒന്നിച്ച് പഠിച്ചതല്ലേ അവളും. നാട്ടിലുണ്ടായിരുന്നപ്പോൾ ഞാൻ എപ്പോഴും അഞ്ജലിയുടെ അടുത്തേക്ക് ഓടിച്ചെല്ലുമായിരുന്നു. ഇപ്പോൾ ഞാൻ ഇവിടെയില്ലല്ലോ... അവിടെയൊക്കെ വല്ലാത്തൊരു ശൂന്യതയായിരിക്കും അല്ലേടാ? നീ കാണുമ്പോൾ അവളെ ഞാൻ തിരക്കി എന്ന് പ്രത്യേകം പറഞ്ഞേക്കണേ......🥺


പിന്നെ... ഇവിടെ എന്റെ അവസ്ഥ വല്ലാതെ മാറിപ്പോയി കൃഷ്ണാ. 🏢 പുറത്തിറങ്ങിയാൽ കണ്ണെത്താ ദൂരത്തോളം വലിയ വലിയ കെട്ടിടങ്ങളും വാഹനങ്ങളുടെ ബഹളങ്ങളും മാത്രമാണ്. നമ്മുടെ നാട്ടിലെപ്പോലെ ശുദ്ധമായ വായു ശ്വസിക്കാൻ പോലും എനിക്ക് പറ്റുന്നില്ല. മുറിക്കുള്ളിൽ ഇരിക്കുമ്പോൾ ശരിക്കും ശ്വാസം മുട്ടുന്നത് പോലെ തോന്നും........


ഇവിടെ വന്നതുമുതൽ അച്ഛന് ഒട്ടും വയ്യാതായിരിക്കുകയാണ് ഡാ. 😓 കടബാധ്യതകൾ തളർത്തിയ അച്ഛൻ എപ്പോഴും ഇവിടെ വരാറില്ല, അത്രയ്ക്ക് ജോലി തിരക്കാണ്. ജോലിയുണ്ട് എങ്കിലും അച്ഛനെ കാണാൻ പോലും പറ്റാറില്ല... എപ്പോഴും പുറത്താണ്. 😥.അമ്മയാണെങ്കിൽ എന്റെ ഈ അവസ്ഥ കണ്ട് എന്നെ നോക്കി എപ്പോഴും കരച്ചിലും. വീട്ടുചെലവുകൾക്കും അച്ഛന്റെ മരുന്നിനും ഒക്കെയായി വല്ലാതെ കഷ്ടപ്പെടുകയാണ് ഞങ്ങൾ. അതുകൊണ്ട് തന്നെ ഞാൻ ഇവിടെ അടുത്തുള്ള ഒരു ചെറിയ കമ്പനിയിൽ ഒരു ജോലിയ്ക്ക് കയറി കൃഷ്ണാ...


രാവിലെ മുതൽ വൈകുന്നേരം വരെ ആ നാലു ചുവരുകൾക്കുള്ളിൽ ഇരുന്ന് പണിയെടുക്കുമ്പോൾ വല്ലാത്തൊരു ഏകാന്തതയാണ്.


മനസ്സ് നിറയെ സങ്കടം വരുമ്പോൾ ഞാൻ പതുക്കെ ബാത്ത്റൂമിൽ കയറി വാതിലടച്ച് കരയും....... ആരോടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ്. 😭 ആരുമില്ലാത്ത ഈ വലിയ നഗരത്തിൽ എന്നെ ചേർത്തുപിടിക്കാൻ നീയുമില്ല.....ആ പഴയ മതിലുമില്ല. പക്ഷേ, നീ തന്ന ആ പുസ്തകത്തിന്റെ മണം ശ്വസിക്കുമ്പോൾ മാത്രമാണ് എനിക്ക് ജീവൻ തിരിച്ചു കിട്ടുന്നത്.


ഞാൻ എങ്ങനെയെങ്കിലും ഒക്കെ പിടിച്ചു നിൽക്കാം കൃഷ്ണാ... നിനക്ക് വേണ്ടി......💝


പക്ഷേ നീ വല്ലാതെ വിഷമിക്കുകയൊന്നും വേണ്ട കേട്ടോടാ. ഈ കാവ്യ അത്ര പെട്ടെന്നൊന്നും തോറ്റു തരുന്നവളല്ല ഇവിടുത്തെ കഷ്ടപ്പാടുകളൊക്കെ ഞാൻ ഒന്നു നേരിട്ട് തീർക്കട്ടെ. ഈ കടമ്പകളൊക്കെ കടന്ന് കൽക്കട്ടയിലെ ഈ ഇരുട്ടിൽ നിന്നും ഒടുവിൽ ഞാൻ തിരികെ ഓടി വരും... നമ്മുടെ ആ പഴയ നാട്ടിലേക്ക്. ആ മതിൽക്കലേക്ക് നിന്റെ ആ നെഞ്ചിലേക്ക്... 🥺❤️ വരാതിരിക്കാൻ എനിക്ക് കഴിയില്ലല്ലോ കൃഷ്ണാ... നീ എനിക്ക് വേണ്ടി അവിടെ കാത്തിരിക്കില്ലേ ഡാ?


അവിടെയൊക്കെ വല്ലാത്തൊരു ശൂന്യതയായിരിക്കും അല്ലേടാ?

നീ കാണുമ്പോൾ അവളെ ഞാൻ തിരക്കി എന്ന് പ്രത്യേകം പറഞ്ഞേക്കണേ..... അല്ല എങ്കിൽ..എനിക്ക്.. വിഷമം ആകും.. ഇട്ടോ... 🥺


" പിന്നെ കൃഷ്ണാ... പോകുന്നതിന് തൊട്ടുമുന്നേ ഞാൻ നിന്റെ ആ മുറിയിൽ ആരും കാണാതെ കയറി ഓടിനടന്നിരുന്നത് ഓർമ്മയുണ്ടോ? കണ്ണ് നിറഞ്ഞാണെങ്കിലും അവിടെയൊക്കെ നോക്കിയപ്പോൾ നമ്മുടെ കുട്ടിക്കാലമാണ് ഓർമ്മ വന്നത്... എൻ്റെ കളിപ്പാട്ടം അവിടെ ഇണ്ട്.....🥺


അതുകൊണ്ട് പോകുന്നതിന് മുന്നേ നിനക്കായി ഞാൻ അവിടെ ഒരു സപ്രൈസ് വെച്ചിട്ടുണ്ട്. ഡാ... നിന്റെ ആ മുറിയിലെ പഴയ കളിപ്പാട്ടങ്ങൾ വെക്കുന്ന ആ രഹസ്യ സ്ഥലം ഇല്ലേ? അവിടെ ഞാൻ നിനക്ക് കഴിക്കാൻ പട്ടാണിയും കപ്പലണ്ടിയും... പിന്നെ നമ്മുടെ ആ പഴയ ഫേവറിറ്റ് പുളിമുട്ടായിയും ഇഷ്ടം പോലെ വാങ്ങി വെച്ചിട്ടുണ്ട്.....🥜🍬


കത്ത് വായിച്ചു തീർന്നിട്ട് അങ്ങോട്ട് ഓടുന്ന ഓട്ടത്തിൽ ആ കണ്ണട താഴെ ഇട്ട് പൊട്ടിക്കരുത് കേട്ടോ....... എന്റെ സത്യൻ മാഷേ.....തിന്നുമ്പോഴെങ്കിലും എന്നെ ഓർക്കണം ഇട്ടോ....😜 ഹ്മ്മ്മ്.. കിട്ടിയോ.... ഡാ.."



നിന്റെ സ്വന്തം കുസൃതിക്കുടുക്ക (കാവ്യ) 🖤




" 👓 വിറയ്ക്കുന്ന കൈകളോടെ കത്തും പിടിച്ച് അവൻ ഒരൊറ്റ ഓട്ടമായിരുന്നു മുറിയിലേക്ക് 🏃🏻‍♂️ വീഴാൻ പോയ കണ്ണട മൂക്കിന്റെ തുമ്പിലേക്ക് ഒന്നുകൂടി അമർത്തി വെച്ച്, ആ പഴയ കളിപ്പാട്ടപ്പെട്ടി തുറന്നു നോക്കുമ്പോൾ...


ദാ കിടക്കുന്നു ചുവപ്പും മഞ്ഞയും കവറുകളിൽ പൊതിഞ്ഞ ആ പഴയ പുളിമുട്ടായികളും കപ്പലണ്ടിയും......🍬🥜 അത് കണ്ടതും കൃഷ്ണന്റെ കണ്ണിൽ നിന്നും വീണ്ടും കണ്ണീർ പൊടിഞ്ഞു... പക്ഷേ ഇത്തവണ അത് സങ്കടം കൊണ്ടായിരുന്നില്ല, അവളുടെ ആ മാറാത്ത കുസൃതിയോർത്ത് നെഞ്ചുനിറഞ്ഞു വന്ന ചിരിയായിരുന്നു......"🥹



❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ 💌



കത്ത് വായിച്ചു തീർന്നപ്പോൾ കൃഷ്ണന്റെ കണ്ണിൽ നിന്നും വീണ ആ ഒരൊറ്റ കണ്ണീർത്തുള്ളി ആ നീലമഷിക്കറയ്ക്ക് മുകളിലേക്ക് ഇറ്റുവീണ് പടർന്നു....... 😭👓 മാഷ് ആ കത്ത് നെഞ്ചോട് ചേർത്തുപിടിച്ചു. ഉമ്മറത്തെ ആ കരിയിലകൾ വീണ മതിലിലേക്ക് നോക്കി അവൻ മനസ്സിൽ പതുക്കെ മന്ത്രിച്ചു.....


"നീ തോറ്റുതരില്ലെന്ന് എനിക്കറിയാം കാവ്യേ... പക്ഷേ, അവിടെയിരുന്ന് നീ കരയുമ്പോൾ ഇവിടെ ശ്വാസം മുട്ടുന്നത് ഈ കൃഷ്ണയാണ്. നീ ആ വലിയ നഗരത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ ശ്വാസം മുട്ടുമ്പോൾ നിന്റെ ഈ 'സത്യൻ മാഷ്' ഇവിടെ ഈ തറവാട്ടു മുറ്റത്ത് ഒരൊറ്റത്തടിയായി ജീവനോടെ ഇരിപ്പുണ്ടെന്ന് നീ മറക്കരുത്. കൽക്കട്ടയിലെ ആ ഇരുട്ടിൽ നിന്നും നീ ഓടി വരണം... നിനക്ക് കൊഞ്ഞനം കുത്താനും നിന്റെ കുസൃതികൾ കണ്ട് കണ്ണട മാറ്റി വെച്ച് ചിരിക്കാനും നിന്റെ ഈ കൃഷ്ണ ഇവിടെത്തന്നെയുണ്ടാകും. മരിക്കേണ്ടി വന്നാലും ഈ നെഞ്ച് നിനക്കായി മാത്രം കാത്തുവെച്ചതാണ് ഡീ....." 😭💔🔐


"അവന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. എങ്കിലും... ഇത്തവണ അവന്റെ ചുണ്ടിൽ സങ്കടത്തിനിടയിലും ഒരു ചെറിയ പ്രതീക്ഷയുടെ പുഞ്ചിരി വിരിഞ്ഞിരുന്നു. " 😊


" അവൾ വരും... മാസങ്ങൾ എത്ര കടന്നുപോയാലും വർഷങ്ങൾ എത്ര കഴിഞ്ഞാലും കൽക്കട്ടയിലെ ആ വലിയ തിരക്കിൽ നിന്നും എൻ്റെ കാവ്യ ആ പഴയ മതിൽക്കലേക്ക് ആ കള്ളച്ചിരിയോടെ വീണ്ടും ഓടിവരും അവൾക്കായി ഞാൻ കാത്തിരിക്കും... "🖤


💔❤️‍🩹❤️💞💝



പക്ഷേ... നമ്മുടെ കാവ്യ ആ മതിൽ ചാടി ഇനി വരുമോ?


അഭിപ്രായങ്ങള്‍