കാവ്യ 🌹 4

ഇപ്പോൾ ആ കത്തിന്റെ സംഭവം കഴിഞ്ഞിട്ട് ഒരു 3 ദിവസവും കഴിഞ്ഞു........
ഈ കഴിഞ്ഞ മൂന്ന് ദിവസമായി സത്യൻ മാഷിന്റെ മനസ്സിൽ കാവ്യ എഴുതിയ ആ വരികൾ മാത്രമായിരുന്നു. 👓 അവൾ അവിടെ ആ വലിയ നഗരത്തിൽ ഭാഷയറിയാതെ കഷ്ടപ്പെടുന്നതുമെല്ലാം മാഷിന്റെ ഉള്ളിൽ ഒരു വിങ്ങലായി കിടപ്പുണ്ടായിരുന്നു.
പെട്ടെന്നാണ് മാഷിന് ഒരു കാര്യം ഓർമ്മ വന്നത്.
കാവ്യ അവളുടെ കത്തിൽ ചോദിച്ചിരുന്നല്ലോ. ഡാ... നമ്മുടെ കൂട്ടുകാരി അഞ്ജലി ഇപ്പോൾ എന്ത് ചെയ്യുകയാണ്? നീ കാണുമ്പോൾ അവളെ ഞാൻ തിരക്കി എന്ന് പ്രത്യേകം പറഞ്ഞേക്കണേ... എന്ന്. 🥺
വഴിയിലുടനീളം കാവ്യയുടെ ആ പഴയ ഓർമ്മകളായിരുന്നു. 🍒 മതിൽ ചാടി വന്ന് കൊഞ്ഞനം കുത്തുന്ന അവളുടെ മുഖം മനസ്സിൽ വരുമ്പോഴൊക്കെ മാഷ് അറിയാതെ ചുണ്ടിൽ ഒരു ചിരി ഒളിപ്പിച്ചു.
കുറച്ചു ദൂരം ചെന്നപ്പോൾ ദാ റോഡരികിൽ നിൽക്കുന്നു അഞ്ജലി 🌸 കയ്യിലൊരു പുസ്തകവും പിടിച്ച് എങ്ങോട്ടോ പോകാൻ ഇറങ്ങിയതാണ് അവൾ. മാഷ് പതുക്കെ സൈക്കിൾ അവളുടെ അരികിലേക്ക് നിർത്തി.
സത്യൻ മാഷ്: അഞ്ജലീ... 👓
മാഷിന്റെ ശബ്ദം കേട്ട് അഞ്ജലി തിരിഞ്ഞു നോക്കി. മാഷിനെ കണ്ടതും അവളുടെ മുഖത്ത് ഒരു ചെറിയ സന്തോഷം വന്നെങ്കിലും അടുത്ത നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു. കാവ്യയില്ലാത്ത ആ നാട്ടിൽ മാഷിനെ ഒറ്റയ്ക്ക് കാണുമ്പോൾ അവൾക്കും വല്ലാത്ത സങ്കടം തോന്നിയിരുന്നു. 🥺
അഞ്ജലി: കൃഷ്ണാ... എന്താ ഈ വഴിക്ക്? കുറെ ദിവസമായല്ലോ കണ്ടിട്ട്...
സത്യൻ മാഷ്: അത് പിന്നെ അഞ്ജലീ... എനിക്ക് കൽക്കട്ടയിൽ നിന്ന് കാവ്യയുടെ ഒരു കത്ത് വന്നിട്ടുണ്ടായിരുന്നു. ✉️ അവൾ അവിടെ സുഖമായിരിക്കുന്നു. ഒരു കമ്പനിയിൽ ജോലിക്ക് കയറി. കത്തിൽ അവൾ നിന്നെ പ്രത്യേകം തിരക്കി ഡീ..... നീ ഇവിടെ എന്ത് ചെയ്യുകയാണെന്ന് അവൾക്ക് അറിയണം. തിരക്കിയില്ലെങ്കിൽ അവൾക്ക് വിഷമം ആകുമെന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്........ 🥺❤️
കാവ്യ തന്റെ പേര് കത്തിൽ എഴുതി തിരക്കി എന്ന് കേട്ടതും അഞ്ജലിയുടെ നിയന്ത്രണം പോയി. അവൾ പുസ്തകം നെഞ്ചോട് ചേർത്തുപിടിച്ച് പതുക്കെ കരയാൻ തുടങ്ങി. 😭💔
അഞ്ജലി: കൃഷ്ണാ.. അവൾ പോയതിൽ പിന്നെ എനിക്ക് ഇവിടെ ഒട്ടും ശരിയാകുന്നില്ല കൃഷ്ണാ... 😭 ഞങ്ങൾ ഒന്നിച്ച് പഠിച്ചതല്ലേ. നാട്ടിലുണ്ടായിരുന്നപ്പോൾ അവൾ എപ്പോഴും എന്റെ അടുത്തേക്ക് ഓടി വരുമായിരുന്നു. കുരുത്തക്കേട് കാണിക്കാനും കഥകൾ പറയാനും ഒക്കെ അവൾ ഉണ്ടായിരുന്നു. ഇപ്പോൾ ഇവിടെ വല്ലാത്തൊരു ശൂന്യതയാണ് കൃഷ്ണാ ദാ നോക്ക് അവളുടെ വിട് കണ്ടോ...... എനിക്ക് അവളെ ഒത്തിരി മിസ്സ് ചെയ്യുന്നുണ്ട്...😭
അവൾ കരയുന്നത് കണ്ടപ്പോൾ സത്യൻ മാഷിന്റെ നെഞ്ചും ഒന്നു പിടഞ്ഞു. മാഷ് പതുക്കെ കണ്ണട മൂക്കിന്റെ തുമ്പിലേക്ക് മാറ്റി വെച്ച് അവളുടെ കണ്ണ് തുടയ്ക്കാനായി ആംഗ്യം കാണിച്ചു. അവളുടെ തോളിൽ തട്ടി പറഞ്ഞു......
സത്യൻ മാഷ്: നീ കരയരുത് അഞ്ജലീ... 🥺 അവൾ തോറ്റു തരുന്നവളല്ലെന്ന് ആ കത്ത് വായിച്ചപ്പോൾ എനിക്ക് മനസ്സിലായി. അവൾ വരും... കൽക്കട്ടയിലെ ആ ഇരുട്ടിൽ നിന്നും കടമ്പകളൊക്കെ കടന്ന് അവൾ തിരികെ ഓടി വരും..... നമ്മുടെ ആ പഴയ മതിൽക്കലേക്ക്... എന്റെ ഈ നെഞ്ചിലേക്ക്... അവൾ വരാതിരിക്കാൻ കഴിയില്ല. നീ വിഷമിക്കാതെ നോക്കിക്കോ അഞ്ജലീ...🥹❤️🔐
മാഷിന്റെ ആ വാക്കുകളിൽ വല്ലാത്തൊരു പ്രതീക്ഷയുടെ പവർ ഉണ്ടായിരുന്നു. അഞ്ജലി പതുക്കെ കണ്ണ് തുടച്ച് മാഷിനെ നോക്കി തലയാട്ടി......
കാവ്യ അയച്ച ആ നീലമഷിക്കറയുള്ള കത്ത് വായിച്ചു തീർന്നിട്ട് ഇന്നേക്ക് മൂന്ന് ദിവസങ്ങൾ പിന്നിടുകയാണ്. ആ കത്തിലെ ഓരോ വരികളും സത്യൻ മാഷിന്റെ മനസ്സിൽ ഒരു വലിയ കടലായി ഇരമ്പിക്കൊണ്ടേയിരുന്നു. 👓 കളിപ്പാട്ടപ്പെട്ടിയിലെ ആ പുളിമുട്ടായിയുടെ മധുരം നാവിലുണ്ടെങ്കിലും മാഷിന്റെ മനസ്സ് മുഴുവൻ കൽക്കട്ടയിലെ ആ വലിയ നഗരത്തിൽ ഒറ്റപ്പെട്ടുപോയ തന്റെ കുസൃതിക്കുടുക്കയെക്കുറിച്ചോർത്തായിരുന്നു. 🥺❤️
അഞ്ജലിയോട് യാത്ര പറഞ്ഞ് മാഷ് വീണ്ടും തന്റെ മുറിയിലേക്ക് തിരിച്ചെത്തി. കട്ടിലിൽ ഇരുന്ന് മാഷ് കാവ്യയുടെ കത്തിന്റെ ബാക്കി വരികളിലേക്ക് വീണ്ടും നോക്കി.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പിന്നെ കൃഷ്ണാ, ഇന്നലെ ഉണ്ടായ ഒരു കോമഡി കേൾക്കണോ? ഞാൻ അമ്മയും കൂടെ ഇവിടെ ടൗൺ വരെ പോയതായിരുന്നു കുറച്ച് പച്ചക്കറിയൊക്കെ വാങ്ങാൻ. അപ്പോഴാണ് എന്റെ അടുത്തേക്ക് ഒരു അമ്മച്ചി വന്നത്. വന്നിട്ട് എന്നോട് എന്തൊക്കെയോ "ശാൽക്കുള പിക്കുള" എന്നൊക്കെ പറഞ്ഞ് സംസാരിച്ചു. എനിക്കാണെങ്കിൽ ഒന്നും മനസ്സിലായില്ല. ഞാൻ വിചാരിച്ചു പാവം വഴി ചോദിക്കുകയാണെന്ന്....... ഞാൻ ഉടനെ കൈകൊണ്ട് 'അങ്ങോട്ട് പൊയ്ക്കോ' 🚶♀️👉 എന്ന് ആംഗ്യം കാണിച്ച് വഴി കാട്ടിക്കൊടുത്തു......
എന്റെ അമ്മയ്ക്ക് കുറച്ചൊക്കെ ഇവിടുത്തെ ഭാഷ (ബംഗാളി) അറിയാം. അമ്മ ഈ സീൻ കണ്ടതും എന്നോട് പറയുകയാണ്.......
"എടി മരപ്പാഴേ നീ എന്താണ് ഈ കാണിച്ചതും പറഞ്ഞതും? ആ അമ്മച്ചി വന്ന് നിന്നോട് ചോദിച്ചത് 'മോളെ ഈ മീൻ വേണോ' എന്നാണ് നീ അതിനെ ആട്ടി ഓടിക്കുന്നത് പോലെ ആയിപ്പോയല്ലോടി" 🤦♀️ആകെ നാണംകെട്ടു നാറി കൃഷ്ണാ .....😄
അമ്മയുടെ ആ ശകാരം കേട്ടതും ഞാൻ പതുക്കെ ചുണ്ട് മലർത്തി അമ്മയോട് പറഞ്ഞു: ഇതൊക്കെ ഞാനും പഠിക്കും കേട്ടോ.....എന്നിട്ട് അമ്മയെ ഞാൻ കടത്തിവെട്ടും... നോക്കിക്കോ..ഹമ്മ് " 😏
അത് കേട്ടതും അമ്മയ്ക്ക് ദേഷ്യം ഇരച്ചുകയറി. അങ്ങാടിയിൽ ആളുകൾ നിൽക്കുന്നത് പോലും നോക്കാതെ അമ്മ എന്നെ നാണംകെടുത്താൻ തുടങ്ങി ഞാൻ ഞെട്ടി പോയി എന്നെ......
അമ്മ: നാല് അക്ഷരം നേരെ ചൊവ്വേ പഠിക്കാത്തവളാണ് എന്നെ കടത്തിവെട്ടാൻ പോകുന്നത്. ആ കൃഷ്ണ യുടെ അടുത്ത് നിന്നെ എത്ര പ്രാവിശ്യം കൊണ്ട് ആക്കി ഡീ....... കൂടെ പഠിച്ചവൻ കണ്ടോ ഡിഗ്രി പാസ്സ് ആയി. അവന്റെ അടുത്തുകൊണ്ട് അക്കിട്ട്. നീയാണെങ്കിൽ ഓരോ കുരുത്തക്കേടും ഒപ്പിച്ചുണ്ടാക്കി ഇങ്ങോട്ട് പോരും. കാള പോലെ വലുതായല്ലോ നാണമുണ്ടോടി നിനക്ക്? ഇപ്പോഴും ഇള്ള കുഞ്ഞാണെന്നാ വിചാരം.....🙄 അതും പറഞ്ഞ് അമ്മ എന്നെ കടിച്ചു കീറാൻ വന്നു......😒
ഞാൻ: അത്... അത് പിന്നെ ഞാൻ അവനോട് പറഞ്ഞത് ആണ് എന്നെ പഠിപ്പിക്കാൻ. അവൻ മറന്നു പോയത് ആണ്..അമ്മേ...😁 (ഞാൻ പതുക്കെ ന്യായീകരിക്കാൻ നോക്കി).
അമ്മ: ഒറ്റ വീക്ക് വെച്ചും തരും 👋 അവൻ എന്നോട് എല്ലാം പറഞ്ഞിട്ട് ഉണ്ട്.....
ഞാൻ മനസ്സിൽ : പന്നി മനുഷ്യനെ. നാണം കെടുത്താനായിട്ട്......🫣 നിനക്ക് ഞാൻ വെച്ചിട്ടുണ്ടാടാ...ഡാ.🤨
(ഇത് ഒക്കെ നടക്കുബോൾ ഞങ്ങൾ രണ്ടുപേരും ഇവിടെ ഒരു കടയിൽ പച്ചക്കറി വാങ്ങാൻ നിൽക്കുകയാണ് കൃഷ്ണാ).😭
പിന്നെ കൃഷ്ണാ... ഞാൻ ഇവിടെ ഇങ്ങനെ റൂമിൽ ഇരിക്കുമ്പോൾ പുറത്തെ വണ്ടികളുടെ ശബ്ദം എന്നെ വല്ലാതെ വേട്ടയാടുന്നുണ്ട് ഡാ. കഴിഞ്ഞ ദിവസം ഞാൻ റൂമിന് പുറത്തെ കസേരയിൽ വന്ന് ഇരിക്കുകയായിരുന്നു. സമയം ഒരു വൈകുന്നേരം 4:35 ഒക്കെ ആയിട്ടുണ്ടാകും 🌤️. നല്ല വെളിച്ചമുണ്ടായിരുന്നു. ഞാൻ നാട്ടിലെ കാര്യങ്ങളൊക്കെ ഓർത്ത് എല്ലാം മറന്നിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി എന്റെ അടുത്ത് ഒരു കൊച്ചു കിളി പറന്നു വന്നിരുന്നത്........
അത് എന്ത് കിളിയാണെന്നൊന്നും എനിക്ക് അറിയില്ല. ഞാൻ അപ്പോൾ കാപ്പി കുടിക്കുകയായിരുന്നു. ആ കിളി പുറത്തേക്ക് നോക്കി ഇരിക്കുന്നത് കണ്ട് ഞാൻ എന്റെ കയ്യിലിരുന്ന പലഹാരത്തിൽ നിന്ന് കുറച്ച് എടുത്തു കൊടുത്തപ്പോഴേക്കും അത് കൊത്തിപ്പറിച്ചു കഴിച്ചു... 😁 എന്നിട്ട് എന്നെ നോക്കി കുറേ നേരം ഇരുന്നിട്ട്, 'നാളെ വരാം' എന്ന് ലക്ഷണത്തിൽ പറഞ്ഞ് പറന്നുപോയിട്ടുണ്ട്. മിക്കവാറും ഞാനും ആ കിളിയും ഇവിടെ നല്ല കൂട്ടുകാരാകുമെന്ന് തോന്നുന്നു.......😉
ഞാൻ ഇപ്പോൾ നിനക്ക് ഈ കത്ത് എഴുതുന്നത് രാത്രിയിലാണ്. ഇവിടുത്തെ മനുഷ്യരുടെ ഭാഷയൊന്നും എനിക്ക് മനസ്സിലാകുന്നതേയില്ല ഡാ. അവർ എന്തൊക്കെയോ പറയുന്നു.
നിനക്ക് കുറച്ച് ഭാഷ എനിക്കും പഠിച്ചും തരൻ മേലാറുന്നോ തെണ്ടി...... 😆 ഒന്നിനും കൊള്ളാത്ത ഒരു മാഷ് നമ്മുടെ നാട് ആണ് നല്ല......❤️
നിന്റെ സ്വന്തം കാവ്യ .........🖤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കത്ത് വായിച്ചു തീർത്ത് സത്യൻ മാഷ് പതുക്കെ പുഞ്ചിരിച്ചു. 👓 കൽക്കട്ടയിലെ കഷ്ടപ്പാടുകൾക്കിടയിലും അവൾ തന്റെ കുസൃതികൾ മറന്നിട്ടില്ലെന്നോർത്തപ്പോൾ മാഷിന്റെ മനസ്സ് നിറഞ്ഞു.
മാഷ് പതുക്കെ ആ കത്ത് മടക്കി വെച്ചു. അടുത്ത കത്തിനായി അവന്റെ കണ്ണുകൾ ഇപ്പോൾ തൊട്ടേ കാത്തിരിക്കാൻ തുടങ്ങിയിരുന്നു...📬⏳
(അടുത്ത കത്ത് വരുന്നതും കാത്ത്.. (കഥ). തുടരും...)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ