പന്ത്രണ്ടിലൊന്ന് കാന്താരി 🔥🌶️ (ഭാഗം - 10)



മുറ്റത്ത് മരണത്തിന്റെ നിശബ്ദത പടർന്നു...... കുര്യാച്ചന്റെ ശ്വാസം ആഴത്തിൽ പോയിക്കൊണ്ടിരുന്നു... "ഹമ്മ്മ്... ഹുമ്മ്മ്..." ഓരോ ശ്വാസവും പുറത്തേക്ക് വരുമ്പോൾ അവന്റെ നെഞ്ചിലെ ആ മുറിവുകളിൽ നിന്ന് ചോര പതുക്കെ ഇറ്റുവീഴുന്നുണ്ട്. പൈലിയുടെ ചോരയും സ്വന്തം ചോരയും കലർന്ന ആ ഗന്ധം അവന്റെ ഉള്ളിലെ മൃഗത്തെ കൂടുതൽ ഉണർത്തുകയാണ്...........👹


ജോസഫ് അലറി: "നോക്കി നിൽക്കാതെ തീർക്കടാ അവനെ....... അഞ്ച് പേരും കൂടി കേറി അങ്ങ് മേഞ്ഞേക്ക്...ഏലിക്കുട്ടിയുടെ മുന്നിലിട്ട് തന്നെ അവനെ വെട്ടി നുറുക്കണം ........ “കൈചൂണ്ടികൊണ്ട്  പറഞ്ഞു”....... 🫵 🤬


“ജോസഫിന്റെ ആജ്ഞ കേട്ടതും രണ്ട് ഗുണ്ടകൾ വടിവാളും കൂടെ വന്ന ആ അഞ്ചു ഗുണ്ടകളും വടിവാളും കമ്പികളുമായി മുറ്റത്തേക്ക് ഇരച്ചു കയറി. ജോസഫ് പല്ലുകടിച്ചു കൊണ്ട് അലറി”........


ഒരു ആൾ വേഗത്തിൽ ഓടിവന്ന്കുര്യാച്ചന് നേരെ പാഞ്ഞു. ആഞ്ഞു വീശുന്ന വാളിന്റെ കാറ്റ് കുര്യാച്ചന്റെ മുഖത്ത് അടിച്ചു. ഏലിക്കുട്ടി കണ്ണുകൾ പൊത്തി നിലവിളിച്ചു... "കുര്യാച്ചാ........” 😱


“കുര്യാച്ചൻ: മനസ്സിൽ ഇത്രയും മാത്രം ആണോ അടിമകളുടെ strength......😏”


പക്ഷേ കുര്യാച്ചൻ ഒരടി പിന്നോട്ട് മാറി. ആ സെക്കൻഡിൽ അവന്റെ കണ്ണ് പ്ലാവിൻ ചുവട്ടിൽ ഇരുന്ന ആ കുതിരിമ്പിൽ ഉടക്കി.......കുര്യാച്ചൻ ഒറ്റക്കുതിപ്പിന് അത് കയ്യിലെടുത്തു. വർഷങ്ങളോളം മണ്ണിൽ പണിയെടുത്തു തഴമ്പിച്ച അവന്റെ കൈകളിൽ ആ ഇരുബ് കഷ്ണം ഒരു വജ്രായുധം പോലെ ഇരുന്നു.


ആദ്യം വന്നവന്റെ വടിവാൾ കുര്യാച്ചന്റെ തല ലക്ഷ്യം വെച്ച് വായുവിൽ ഉയർന്നു. ആ സമയം...... വായുവിനെ കീറിമുറിച്ചുകൊണ്ട് കുര്യാച്ചന്റെ  ആ പിടികൊണ്ട് ഒരൊറ്റ വീശൽ.......


"ഹും........!!" 💨


ആ വീശലിന്റെ ശബ്ദം അങ്ങ് ദൂരെ മലക്കോട്ടാം പാറയുടെ താഴ്‌വര വരെ മുഴങ്ങി. അടുത്ത സെക്കൻഡിൽ കേട്ടത് അവന്റെ കൈത്തണ്ടയിലെ എല്ല് പൊട്ടി പുറത്തു വരുന്ന ശബ്ദമാണ്.........."കടപടേ... ക്രാക്ക്...!" 🦴


ഏലിക്കുട്ടിയും കൃഷ്ണയും പേടിച്ച് നിലവിളിച്ചു പോയി......😨😱


അവൻ നിലവിളിക്കാൻ പോലും സമയം കിട്ടുന്നതിന് മുൻപ് കുര്യാച്ചൻ അവന്റെ മുട്ടിന് താഴെ ആഞ്ഞു ഒരടി കൂടി കൊടുത്തു...... "ഠിം" അവൻ മണ്ണിലേക്ക് മുഖമടിച്ചു വീണു........ തറയിൽ വീണ അവന്റെ മുഖത്തേക്ക് (മൊന്തയ്ക്ക്) കുര്യാച്ചൻ തന്റെ ആ  കാൽ കൊണ്ട് ആഞ്ഞൊന്ന് ചവിട്ടി...... 

🦶അവന്റെ പല്ലുകൾ തെറിച്ചു മുറ്റത്തെ മണ്ണിൽ വീണു.


കൈ ഒടിഞ്ഞ് തൂങ്ങി, ചോര തുപ്പി പിടയുന്നവനെ നോക്കി കുര്യാച്ചൻ ഒന്ന് ശ്വാസം വിട്ടു... "ഹുമ്മ്മ്മ്..." അവന്റെ കണ്ണിലെ കനൽ കണ്ട് ബാക്കി നാല് പേരും വിറച്ചുപോയി. 😨


കുര്യാച്ചൻ...........👹


കുര്യാച്ചൻ ആ ചോര പുരണ്ട കുതിരിമ്പ് മണ്ണിൽ ഒന്ന് തട്ടി. എന്നിട്ട് ജോസഫിന് നേരെ ആ തിളങ്ങുന്ന കണ്ണുകൾ തിരിച്ചു നോക്കി😏. 


കുര്യാച്ചൻ:  “ജോസഫ്ന് നേരെ” 🫵........നീ.......


ജോസഫ്: ........😡......😳.......🤬.........


ബാക്കി നാല് പേരും ഒരടി പിന്നോട്ട് മാറി. വടിവാളും പിടിച്ചു നിന്ന അവരുടെ കൈകൾ അറിയാതെ വിറയ്ക്കാൻ തുടങ്ങി. "കിടുകിടു...." കുര്യാച്ചൻ പതുക്കെ ഓരോ ചുവടായി അവർക്ക് നേരെ വെച്ചു...........


കുര്യാച്ചൻ: "ബാക്കി നാല് പേർക്കും കൂടി ഒന്നിച്ച് വരണോ? അതോ ഒന്നുരണ്ടായി തരണോ? വാടാ...!.....” 👊😏


രണ്ടാമൻ ഒരു ഇരുമ്പ് കമ്പിയുമായി കുര്യാച്ചന്റെ നെഞ്ചിന് നേരെ ആഞ്ഞു കുത്തി....... കുര്യാച്ചൻ അത് ഇടതുകൈ കൊണ്ട് തട്ടി മാറ്റി അവന്റെ കക്ഷത്തിനടിയിലേക്ക് ആ കുതിരിമ്പിന്റെ തല കൊണ്ട് ഒറ്റ കുത്ത്!  അവന്റെ ശ്വാസം നിലച്ചുപോയി. 

അവൻ കണ്ണുകൾ തള്ളി മുട്ടുകുത്തി ഇരുന്നു. കുര്യാച്ചൻ അവന്റെ കഴുത്തിന് പിന്നിൽ ആഞ്ഞു ഒരടി കൂടി നൽകി. "ഠിം" ബോധം മറഞ്ഞു അവൻ മണ്ണിലേക്ക് അമർന്നു..........


ഇത് കണ്ട് ജോസഫിന്റെ കിളി പോയി...... 😲 തന്റെ കൂടെയുള്ള ഗുണ്ടകൾ ഓരോരുത്തരായി മണ്ണിൽ വീഴുന്നത് കണ്ടപ്പോൾ അവൻ വണ്ടിയിലേക്ക് ഓടാൻ നോക്കി.......


പക്ഷേ കുര്യാച്ചൻ ആ കുതിരിമ്പ് ജോസഫിന്റെ വണ്ടിയുടെ ചില്ലിന് നേരെ എറിഞ്ഞു......"ഹും........  


"ഠിം... ക്രാഷ്..." 🚗 ചില്ല് തകർന്ന് തെറിച്ചു......


കുര്യാച്ചൻ: "എങ്ങോട്ടാടാ ഓടുന്നത്? അപ്പൻ പൈലിയുടെ കൈയ്യും കാലും ഞാൻ എടുത്തെങ്കിൽ... നിനക്ക് ഞാൻ എന്ത് കരുതി വെച്ചിട്ടുണ്ടെന്ന് അറിയാമോ?........” 👹🔥


ചുറ്റും നിന്ന കൃഷ്ണയും ഏലിക്കുട്ടിയും ശ്വാസമടക്കിപ്പിടിച്ചു നിൽക്കുകയാണ്......... വായുവിൽ ചോരയുടെയും വിയർപ്പിന്റെയും മണം പടർന്നു. കുര്യാച്ചന്റെ ഓരോ ചലനത്തിലും ഒരു കാട്ടുപുലിയുടെ വേഗതയായിരുന്നു. 🐆


ആ ഡയലോഗ് പറഞ്ഞു തീരുമ്പോഴേക്കും ജോസഫിന്റെ കൂടെ വന്ന അവസാനത്തെ രണ്ട് ഗുണ്ടകളും വടിവാളും വീശി കുര്യാച്ചന് നേരെ പാഞ്ഞു വന്നു........ കുര്യാച്ചൻ ഒരൊറ്റ കുതിപ്പിന് ജോസഫിനെ റോഡിന്റെ സൈഡിലെ ചെളിയിലേക്ക് ആഞ്ഞു തള്ളി. “ഫു.......” ജോസഫ് അവിടെ മലച്ചു വീണു.


ഇനി മുന്നിലുള്ളത് ആ രണ്ട് മാരക ഗുണ്ടകൾ....... അവർ ജീപ്പിനുള്ളിൽ ഇരുന്ന ജോസഫിന്റെ ആ വലിയ വടിവാൾ ലക്ഷ്യം വെച്ച് ഓടുന്നത് കണ്ടതും കുര്യാച്ചൻ ഒരു ചീറ്റപ്പുലിയെപ്പോലെ വായുവിൽ ഉയർന്നു........ 


അവൻ വണ്ടിക്കുള്ളിലേക്ക് ആഞ്ഞു കയറി. അവിടെ സീറ്റിനടിയിൽ ഒളിപ്പിച്ചു വെച്ച ജോസഫിന്റെ ആ ഇരട്ടക്കുഴൽ Shotgun അവന്റെ കണ്ണിൽപ്പെട്ടു.......


കുര്യാച്ചൻ അത് കയ്യിലെടുത്തു. സെക്കൻഡുകൾക്കുള്ളിൽ അവന്റെ വിരലുകൾ ആ തോക്കിന്റെ മെക്കാനിസത്തിൽ കളിച്ചു.


"ക്ലിക്ക്... ക്ലിക്ക്...!" ⚙️


വളരെ വേഗത്തിൽ അവൻ ആ ഷോട്ഗണിലെ ഉണ്ടകൾ (Shells) ഓരോന്നായി കൈയിൽആക്കി........

അത് കണ്ട് ഗുണ്ടകൾ സ്തംഭിച്ചു നിൽക്കെ, കുര്യാച്ചൻ തോക്ക് ദൂരേക്ക് എറിഞ്ഞു. പകരം അവിടെ ഇരുന്ന മൂർച്ചയുള്ള ആ വടിവാൾ കൈക്കലാക്കി.......


ഈ സമയം റോഡ് സൈഡിൽ വീണ ജോസഫ് പതുക്കെ ബോധം വീണ് എഴുന്നേൽക്കുകയായിരുന്നു. അവൻ കാണുന്നത് ചോരയിൽ കുളിച്ചു നിൽക്കുന്ന കുര്യാച്ചനെയാണ്.


ഗുണ്ടകൾ രണ്ടുപേരും കുര്യാച്ചനെ വളഞ്ഞു. ഒരുത്തൻ ആഞ്ഞു വെട്ടാൻ തുടങ്ങിയതും കുര്യാച്ചൻ വായുവിനെ കീറിമുറിച്ചു കൊണ്ട് തന്റെ വടിവാൾ വീശി...


"ഹും..........!!" 💨


നോ മേഴ്സി (No Mercy) കുര്യാച്ചന്റെ വടിവാൾ അവന്റെ നെഞ്ചിന്റെ കവചം പിളർന്ന് ഉള്ളിലേക്ക് കയറി........


ചോര ചിതറി അവൻ മണ്ണിലേക്ക് കുഴഞ്ഞു വീണു. അത് കണ്ടതോടെ കൂടെ ഉണ്ടായിരുന്നവന്റെ ഉള്ളിലെ സകല എനർജിയും ചോർന്നു പോയി..........മരണം കൺമുന്നിൽ കണ്ടതോടെ അവൻ ആയുധം വലിച്ചെറിഞ്ഞ് ജീവൻ രക്ഷിക്കാൻ വേണ്ടി പടിപ്പുര ലക്ഷ്യമാക്കി പാഞ്ഞു! 🏃‍♂️💨


കുര്യാച്ചൻ വിടുമോ? ഇല്ല!  തറയിൽ ഇരുന്ന വലിയൊരു കല്ല് അവൻ കയ്യിലെടുത്തു. അവന്റെ കൈകളിൽ ആ കല്ല് ഒരു വെടിയുണ്ടയേക്കാൾ വേഗതയിൽ വായുവിൽ പറന്നു........ ഹൂമ്മ്.........!!


"ഠിം!" 💥 കൃത്യം അവന്റെ തലയുടെ പിന്നിൽ തന്നെ കല്ല് കൊണ്ടു. ഒരു നിലവിളി പോലും പുറത്തു വരാതെ അവൻ മണ്ണിലേക്ക് കുപ്പുത്തിവീണ്...... ഭീരു.....


ഇനി ബാക്കിയുള്ളത് ജോസഫ് മാത്രം ജോസഫ് പതുക്കെ വണ്ടിയുടെ അടുത്തേക്ക് ഇഴഞ്ഞു ചെന്നു. അവിടെ കുര്യാച്ചൻ എറിഞ്ഞ ആ ഷോട്ഗൺ കിടപ്പുണ്ടായിരുന്നു. കുര്യാച്ചൻ കുറച്ചു ദൂരെയാണെന്ന് കണ്ട ജോസഫ് വേഗം തോക്ക് കയ്യിലെടുത്തു കുര്യാച്ചന് നേരെ ചൂണ്ടി.


ജോസഫ്: "ചാവടാ... പന്ന.....പോ...... മോനെ...!" 🤬


അവൻ കാഞ്ചി വലിച്ചു... "ക്ലിക്ക്...!" ഒന്നുമില്ല. വീണ്ടും വലിച്ചു... "ക്ലിക്ക്!" ഉണ്ടയില്ല!.......


ജോസഫ് അന്തംവിട്ടു നിൽക്കുമ്പോൾ, കുര്യാച്ചൻ പതുക്കെ നടന്നു വന്നു. അവൻ തന്റെ ഇടതു കൈ തുറന്നു കാണിച്ചു. അവിടെ ആ തോക്കിലെ ഉണ്ടകൾ ഓരോന്നായി മുകളിലേക്ക് എറിഞ്ഞു കാണിച്ചും കൊടുത്തു.... 😏👌


കുര്യാച്ചൻ: "ദേ ഇരിക്കുന്നു നിന്റെ ഉണ്ടകൾ! നിനക്ക് വടിവാൾ പോരെയടാ ജോസഫേ? Let's finish it right now.......”


കുര്യാച്ചൻ വടിവാളുമായി ജോസഫിന്റെ അടുത്തേക്ക് നടന്നു. ജോസഫ് ജീവൻ ഇരന്നു കൊണ്ട് പിന്നോട്ട് ഇഴഞ്ഞു. ഏലിക്കുട്ടിയും കൃഷ്ണയും പേടിച്ച് വിറച്ച് ഉമ്മറത്ത് നിൽക്കുകയാണ്........


കുര്യാച്ചൻ ജോസഫിനെ നിലത്ത് അമർത്തിപ്പിടിച്ചു. അവന്റെ നെഞ്ചിൽ വടിവാൾ തുമ്പ് കുത്തിയിറക്കി.😏


കുര്യാച്ചൻ: (കിതച്ചുകൊണ്ട്) "ഡാ... നീ എന്റെ കൂട്ടുകാരൻ ആയതുകൊണ്ട് മാത്രം നിനക്ക് ഞാൻ ജീവൻ വിട്ടു തരുന്നു. പക്ഷേ... ഇനി നിനക്ക് ഒരു കാൽ വേണ്ടടാ. തന്തയ്ക്കും മോനും കാലില്ലാതെ ഈ നാട്ടിൽ ജീവിക്കാം... അതൊരു അടയാളമായിരിക്കട്ടെ!" 👹


ജോസഫ്: "വേണ്ട കുര്യാച്ചാ... വേണ്ട... വെറുതെ വിട്ടേക്ക്... എന്നെ കൊല്ലല്ലേ..." 😰😭


കുര്യാച്ചൻ ഒന്നും മിണ്ടിയില്ല. അവൻ തന്റെ ആയുധം വായുവിൽ ഉയർത്തി...


"ഹുംമ്മ്......... "കടപടേ... ക്രാക്ക്...!”🩸


ഏലിക്കുട്ടിയും കൃഷ്ണയും കണ്ണുകൾ പൊത്തി കരഞ്ഞു പോയി. ജോസഫിന്റെ അലർച്ച ആ മലനിരകളെ നടുക്കി. ഒരൊറ്റ വെട്ടിന് കുര്യാച്ചൻ ആ കൃത്യം നിർവ്വഹിച്ചു. ജോസഫ് ചോരയിൽ കുളിച്ച് പുളയുകയാണ്. കുര്യാച്ചൻ അവന്റെ അടുത്ത് കുനിഞ്ഞിരുന്നു പതുക്കെ പറഞ്ഞു...


കുര്യാച്ചൻ: "ഡാ ജോസഫേ... ഞാൻ നിന്റെ അപ്പനോട് പറഞ്ഞത് തന്നെ നിന്നോടും പറയാം. നിനക്ക് പരാതിയില്ലെന്ന് നീ തന്നെ പോലീസിനോട് പറഞ്ഞോണം.......... ഇനി അങ്ങനെയെങ്ങാൻ പരാതിയുണ്ടായാൽ... ഞാൻ നിന്റെ വീട്ടിൽ തിരിച്ചുവരും. പക്ഷേ അന്ന് വരുന്നത് നിന്റെ തല എടുക്കാനായിരിക്കും ഡാ !  ഇനി മേലിൽ നിന്റെ നിഴൽ പോലും ഈ ഏരിയയിൽ കണ്ടു പോകരുത്!" 🤬


അപ്പോഴാണ് തലയിൽ കല്ലു കൊണ്ട് ബോധം പോയ ഗുണ്ട പതുക്കെ പിടഞ്ഞെഴുന്നേറ്റു വരുന്നത്. കുര്യാച്ചൻ അവനെ നോക്കി ഒരു പുച്ഛച്ചിരി ചിരിച്ചു........


കുര്യാച്ചൻ: "ഡാ... അവിടെ കിടക്കുന്ന എല്ലാത്തിനെയും വണ്ടിയിൽ എടുത്തു പുട്ടിക്കെട്ടി കെട്ടിയെടുത്തോണ്ട് ഇവിടുന്ന് സ്ഥലം കാലി ആക്കിക്കോ........... !" ഇല്ലേ നിന്റെ നിനക്ക് കണ്ണുകൊണ്ട് നോക്കാൻ തല ഉണ്ടാവില്ല........😏👊


അവസാനമായി കുര്യാച്ചൻ ജോസഫിനെ നോക്കി ആ തോക്കിന്റെ ഉണ്ടകൾ വയൂവിൽ ഉയർത്തിക്കാട്ടി............


കുര്യാച്ചൻ: "പിന്നെ ജോസഫേ... നിന്റെ തോക്കിലെ ഈ ഉണ്ടകൾ... ഇത് ഞാൻ എങ്ങു എടുക്കുവാ നിന്റെ  Shotgun ഉം .......... ഇനി നീ ആരെയും വെടിവെക്കാൻ വരണ്ട!" 😏🔥


ചോര വാർന്നു കിടക്കുന്ന ജോസഫിനെയും ബോധമില്ലാത്ത ഗുണ്ടകളെയും വണ്ടിയിൽ വാരിവലിച്ചിട്ട് ആ ഗുണ്ട വണ്ടി സ്റ്റാർട്ടാക്കി പാഞ്ഞു പോയി. മുറ്റത്ത് പത്തു കൊല്ലത്തെ പകയുടെ തീ അണച്ച് കുര്യാച്ചൻ തളർന്നു നിന്നു. 🐅


അപ്പോൾ പെട്ടന്ന്.........


കൃഷണയും ഏലിക്കുട്ടിയും....... ഓടിവരുന്നു..........


കൃഷണ........😳


ഏലിക്കുട്ടി: കുര്യാച്ച.........🥺


തുടരും............


കുര്യാച്ചന്റെ ഈ തിരിച്ചടി എങ്ങനെയുണ്ട്? പവർ ആയോ? നിങ്ങളുടെ അഭിപ്രായം താഴെ പറയൂ......👇 വീണ്ടും വരൂ............കാന്താരിയുടെ അടുത്തവേട്ട തുടങ്ങാൻ ഇണ്ട് ........


Comments