പന്ത്രണ്ടിലൊന്ന് കാന്താരി 🔥🌶️ (ഭാഗം - 2)
രാത്രിയുടെ യാമം:
ചീവീടുകളുടെ കരച്ചിലും ദൂരെ മലനിരകളിൽ നിന്ന് വരുന്ന കാറ്റിന്റെ മൂളലും മാത്രം. ഉമ്മറത്തെ ആ ചെറിയ മണ്ണെണ്ണ വിളക്ക് കാറ്റിൽ ആടുന്നുണ്ട്.
കുര്യാക്കോസ് തന്റെ തഴമ്പിച്ച കൈകൾ കൊണ്ട് ഏലിക്കുട്ടിയുടെ കൈകളിൽ മുറുകെ പിടിച്ചിരിക്കുകയാണ്.
കുര്യാക്കോസ്: (ഗൗരവത്തിൽ)
"എടീ ഏലീ... നീ കണ്ടോ, ഈ മണ്ണ് നമ്മളെ ചതിക്കില്ല.
നമ്മൾ വിതയ്ക്കുന്നത് വിയർപ്പാണെങ്കിൽ കൊയ്യുന്നത് നമ്മുടെ മക്കളുടെ വിധി ആയിരിക്കും.
അന്ന് നിന്റെ അപ്പൻ എന്നെ നോക്കി പരിഹസിച്ചു ചിരിച്ച ആ ചിരിക്ക് എനിക്ക് മറുപടി കൊടുക്കണം.
അത് വാക്കുകൊണ്ടല്ല, ഈ മണ്ണിൽ പടുത്തുയർത്തുന്ന ഒരു സാമ്രാജ്യം കൊണ്ടായിരിക്കണം!"
ഏലിക്കുട്ടി: (അവന്റെ തോളിൽ തല ചായ്ച്ചു കൊണ്ട്)
"കുര്യാച്ചാ... എനിക്ക് വലിയ മാളികയൊന്നും വേണ്ട.
പക്ഷേ നമ്മുടെ മക്കൾക്ക് അന്യന്റെ പറമ്പിൽ കൂലിപ്പണിക്ക് പോകേണ്ടി വരരുത്.
അവർക്ക് അക്ഷരം പഠിക്കണം, വലിയ നിലയിൽ എത്തണം.
അന്ന് പള്ളിപ്പെരുന്നാളിന് പോകുമ്പോൾ എനിക്ക് നേരെ വിരൽ ചൂണ്ടി സംസാരിച്ചവരൊക്കെ തല കുനിച്ചു നിൽക്കണം.
അത്രയേ ഉള്ളൂ എന്റെ ആഗ്രഹം." 👩🏻 നക്ഷത്രങ്ങളെ നോക്കി അവൾ പറഞ്ഞു. ✨
സന്ധ്യ കഴിഞ്ഞ് രാത്രിയുടെ നിശബ്ദത ആ പന്ത്രണ്ട് ഏക്കർ പറമ്പിനെ പൊതിഞ്ഞു.
കുര്യാക്കോസിന്റെ അടുത്ത് ഏലിക്കുട്ടി വന്നിരുന്നു അരികിൽ..........
ആ പഴയ ഓലപ്പുരയുടെ ഉമ്മറത്ത് ആകാശത്തെ നക്ഷത്രങ്ങളെ നോക്കി കുര്യാക്കോസും ഏലിക്കുട്ടിയും പ്രണയത്തോടെ സംസാരിച്ച് ഇരിക്കുകയാണ്
ചുറ്റും കാപ്പിപ്പൂക്കളുടെയും നനഞ്ഞ മണ്ണിന്റെയും മണം.
പഴയ കഷ്ടപ്പാടുകളെക്കുറിച്ച് പറഞ്ഞ് കുര്യാക്കോസിന്റെ കണ്ണ് ഒന്ന് നനഞ്ഞു.
കുര്യാക്കോസ് പതുക്കെ തന്റെ മുണ്ടിന്റെ അരയിൽ കൈ ഇട്ടു.
വികാരം അടക്കാൻ വയ്യാതെ കുര്യാക്കോസ് പതുക്കെ തന്റെ മുണ്ടിന്റെ മടക്കിക്കുത്തിൽ കൈ ഇട്ടു.
ഏലിക്കുട്ടി തലതിരിച്ച സമയത്ത് ആണ്........
അവിടെ ഭദ്രമായി വെച്ചിരുന്ന ആ ബീഡിപ്പൊതി പതുക്കെ പുറത്തെടുത്തു.
ഒന്ന് കത്തിക്കാൻ നോക്കിയതേയുള്ളൂ, സെക്കൻഡുകൾക്കുള്ളിൽ ഏലിക്കുട്ടിയുടെ ഭാവം മാറി! പ്രണയം പോയി അവിടെ 'Fire'ദേഷ്യം വന്നു! 🔥
ഏലിക്കുട്ടി: "ഡാ... നിന്നോട് ഞാൻ പണ്ടേ പറഞ്ഞിട്ടുള്ളതല്ലേ ഇത് വലിക്കരുത് എന്ന്? നിനക്ക് ബുദ്ധിയില്ലേ മനുഷ്യാ!" 👩🏻💢
ഒന്നും നോക്കിയില്ല, അടുത്തുണ്ടായിരുന്ന ഒരു വലിയ കുടം നിറയെ വെള്ളം എടുത്ത് ഏലിക്കുട്ടി കുര്യാക്കോസിന്റെ തലയിലൂടെ ഒരൊറ്റ കമിഴ്ത്തൽ! കുര്യാക്കോസ് ഇരുന്ന ഇരുപ്പിൽ അങ്ങ് നനഞ്ഞു കുതിർന്നു. തലയിലൂടെ വെള്ളം ഒഴുകി മുണ്ടും ചട്ടയും എല്ലാം 'ഞാഞ്ഞു' (നനഞ്ഞു കുതിർന്നു)! 🥶🌊
ഏലിക്കുട്ടി പുറത്തേക്ക് പെട്ടന്നു നടന്നിട്ട്.....
ഏലിക്കുട്ടി: (കൈകൊട്ടി ചിരിച്ചുകൊണ്ട്) "അഹ് അഹ... വാ.. വാ.. കുര്യാച്ചാ... ഇപ്പോൾ എങ്ങനെയുണ്ട്?" 😂
കുര്യാക്കോസ്: "ഡീ... ഞാൻ ഒരു ബീഡി വലിക്കുന്നത് നിനക്ക് എന്നാ? നിനക്ക് ഇതിന്റെ വല്ല കാര്യമുണ്ടോ?" 🤨💦
അവൻ അവളെ ഒന്ന് വിരട്ടാൻ നോക്കി 'ചൊറിഞ്ഞു' വന്നതാണ്.
പക്ഷേ ഏലിക്കുട്ടിക്ക് അടുത്ത പ്ലാൻ റെഡി ആയിരുന്നു. പറമ്പിൽ കൃഷിക്കായി വളം ഇടാൻ വെച്ചിരുന്ന നല്ല പച്ച ചാണകം അവിടെ ഇരിപ്പുണ്ടായിരുന്നു. അവൾ പതുക്കെ അത് കൈനിറയെ വാരിയെടുത്തു.
ഒരു കള്ളച്ചിരിയോടെ അവൾ കുര്യാക്കോസിനെ നോക്കി. 😏
ഏലിക്കുട്ടി: "അങ്ങനെ ഇവിടെ ഒരാളുടെ മാത്രം ഇഷ്ടം നടപ്പിലാക്കാൻ നോക്കണ്ട കുര്യാച്ചാ....... ചിരിച്ചും കൊണ്ട്.......😄
ഞാൻ പറഞ്ഞാൽ പറഞ്ഞതാ!" 🤣✋............
കുര്യാക്കോസ്: (പേടിച്ചു പുറകോട്ട് മാറി) "വേണ്ട ഏലീ... വേണ്ട വേണ്ട... എറിയരുത്!" 😄🚫
ഏലിക്കുട്ടി: വേണം......
കുര്യാക്കോസ്: വേണ്ട.....
ഏലിക്കുട്ടി: വേണമെന്നെ......😁......
കുര്യാക്കോസ് പറഞ്ഞത് അവൾ കേട്ടില്ല. 'Target Locked'... ഒരൊറ്റ ഏറ്! ചാണകം കൃത്യമായി കുര്യാക്കോസിന്റെ മുഖത്തും ആ വെള്ളച്ചട്ടയിലും പതിഞ്ഞു. ചട്ട ആകെ നാറി! 🤣💩
മുഖത്തും എല്ലാം പറ്റി..... നാറി നിന്നും...
കുര്യാക്കോസ്: എല്ലാം നാറി എന്ന് തോനുന്നു അല്ലോ........
ഏലിക്കുട്ടി: ഇനി എന്ന നറാൻ ആണ് 😁..........
കുര്യാക്കോസ്: ഡി.......................!
ഏലിക്കുട്ടി: "അഹ് അഹ്... കൊള്ളാം! ഇപ്പോൾ ആണ് എല്ലാം ശരിയായത്. എന്റെ കുര്യാച്ചന് വല്ലാത്തൊരു ലുക്ക്!" 🤭✨
കുര്യാക്കോസിന് കലിപ്പും ചിരിയും ഒരുമിച്ചു വന്നു. ആ നാറ്റവും ഉടുപ്പും ഒന്നും നോക്കാതെ അവൻ അവളെ പിടിക്കാൻ പാഞ്ഞു.
അങ്ങനെ ആ വലിയ പന്ത്രണ്ട് ഏക്കർ പറമ്പിൽ മുട്ടൻ ഓട്ടം തുടങ്ങി! ഏലിക്കുട്ടി മുണ്ട് മടക്കിക്കുത്തി 😌
....
ഏലിക്കുട്ടി: അഹ്ഹ ഹ... വാ.. വാ.ഡാ പറ്റുമെങ്കിൽ പിടി............🏃♀️💨✨
കുര്യാക്കോസ്: "നിന്നെ ഞാൻ ഇന്ന് പിടിക്കുംടി! ഇവിടെ വടി....."🏃♂️💨
കപ്പത്തടങ്ങൾക്കിടയിലൂടെ വായുവേഗത്തിൽ പാഞ്ഞു. കുര്യാക്കോസ് എത്ര ശ്രമിച്ചിട്ടും അവളെ പിടിക്കാൻ പറ്റുന്നില്ല.
അവൾ ആ പറമ്പിലെ മണ്ണിലൂടെ സിപ് ലൈൻ പോലെ ഓടുകയാണ്! 🏃♀️💨✨
കുര്യാക്കോസ് കിതച്ചു കൊണ്ട് പിന്നാലെ തന്നെയുണ്ട്.
അവന്റെ ആ വലിയ ശബ്ദം ആ പറമ്പ് മുഴുവൻ മുഴങ്ങുന്നുണ്ടായിരുന്നു.....
കുര്യാക്കോസ്: "എടീ... നിർത്തടി! ഇത് എന്നാ ഓട്ടമാണ് ഡി നീ ഈ ഓടുന്നത്? നിനക്ക് ശ്വാസം മുട്ടുന്നില്ലേ?" 🏃♂️💨💦
ഏലിക്കുട്ടിക്ക് അതൊന്നും ഒരു വിഷയമേ അല്ല! അവൾ ഇടയ്ക്കിടെ പുറകോട്ട് നോക്കി വാ പൊത്തി ചിരിച്ചുകൊണ്ട് പാഞ്ഞു നടക്കുകയാണ്.
ആ ഓട്ടത്തിനിടയിൽ കുര്യാക്കോസിന്റെ ആ ചാണകം പുരണ്ട മുഖം കാണുമ്പോൾ അവൾക്ക് ചിരി നിർത്താൻ പറ്റുന്നില്ല! 😂🤭
കുര്യാക്കോസിന്റെ ബുദ്ധി തോന്നി..........
കുര്യാക്കോസ് ചിന്തിച്ചു—നേരെ ഓടിയാൽ ഇവളെ പിടിക്കാൻ പറ്റില്ല.
അവരുടെ വീടിന്റെ അടുത്തുകൂടി ഒഴുകുന്ന ആ തോടുണ്ട്.
ഏലിക്കുട്ടി തോടിന്റെ വക്കിലൂടെയാണ് ഓടുന്നത് എന്ന് കണ്ടപ്പോൾ കുര്യാക്കോസ് ഒരു പ്ലാൻ ഇട്ടു.
അവൻ വഴിമാറി ഒരു വളഞ്ഞ വഴിയിലൂടെ (Shortcut) ഓടി വന്ന് അവളെ മുന്നിൽ നിന്ന് ചാടിപ്പിടിക്കാൻ തീരുമാനിച്ചു. 🕵️♂️🔥
കുര്യാക്കോസ് വായുവേഗത്തിൽ വളഞ്ഞ വഴിയിലൂടെ ഓടി വന്ന് തോടിന്റെ അരികിൽ വെച്ച് അവളെ 'ലോക്ക്' ചെയ്യാൻ നോക്കിതാ..
പക്ഷേ കണക്കുകൂട്ടലുകൾ പിഴച്ചു!
അവൻ ചാടി വീണതും ഏലിക്കുട്ടി ഒന്ന് ഒഴിഞ്ഞു മാറിയതും ഒരേ സെക്കൻഡിൽ ആയിരുന്നു.
ആ സ്പീഡിൽ കുര്യാക്കോസിന് സ്വയം നിയന്ത്രിക്കാൻ പറ്റിയില്ല. അവൻ ഏലിക്കുട്ടിയെയും കെട്ടിപ്പിടിച്ച് നേരെ തോട്ടിലെ ആ തണുത്ത വെള്ളത്തിലേക്ക്... ധും............... !! 🌊💥
രണ്ടുപേരും കൂടെ തോട്ടിലെ വെള്ളത്തിൽ കിടന്നു ഉരുളുകയാണ്.
കുര്യാക്കോസിന്റെ മുഖത്തെ ചാണകവും ശരീരത്തിലെ വെള്ളവും എല്ലാം കൂടി ആകെ ഒരു അവസ്ഥയായി! ഏലിക്കുട്ടി വെള്ളത്തിൽ കിടന്നു വട്ടം കറങ്ങി ചിരിക്കുകയാണ്. 😂💦
ഏലിക്കുട്ടി: (ചിരിച്ചു ശ്വാസം മുട്ടിക്കൊണ്ട്) "അഹ് അഹ... കുര്യാച്ചാ... നിന്റെ ആ വളഞ്ഞ വഴി ഇങ്ങോട്ടാണോ വന്നത്?
ഇപ്പോൾ ബീഡിപ്പൊതിയും നനഞ്ഞു, ചാണകവും പോയി! എന്നാ ഒരു കുളിയാ കുര്യാച്ചാ ഇത്!" 🌊🤭
ഏലിക്കുട്ടി: എന്നാൽ ഒരു കുളി ആകാംഎന്നെ.............😁
കുര്യാക്കോസ് വെള്ളത്തിൽ ഇരുന്ന് തല ചൊറിഞ്ഞു കൊണ്ട് ചിരിച്ചു പോയി.........
പ്രണയവും പിണക്കവും എല്ലാം ആ തോട്ടിലെ വെള്ളത്തിൽ അലിഞ്ഞു ഇല്ലാതായി! 💑✨
തുടരും.........
അഭിപ്രായങ്ങൾ ഒക്കെ പറയണേഇട്ടോ ................
ഇനിയും വരാം ഇട്ടോ 😉 🤙


Comments
Post a Comment