പന്ത്രണ്ടിലൊന്ന് കാന്താരി 🔥🌶️ (ഭാഗം - 4)











അങ്ങനെ അവർ നാലുപേരും കൂടി ആ പഴയ പുര ലക്ഷ്യമാക്കി നടന്നു. പഴയ തറവാട് വീടിന്റെ ഉമ്മറത്തെത്തി.പൊളിഞ്ഞു തുടങ്ങിയ ആ പുരയ്ക്ക് പറയാൻ ഒരായിരം കഥകളുണ്ടായിരുന്നു കുര്യാക്കോസ് പതുക്കെ ആ ഉമ്മറപ്പടിയിൽ ഒന്ന് തൊട്ടു. വീടിന്റെ ഉമ്മറത്തേക്ക് കയറാൻ തുടങ്ങിയതും കുര്യാക്കോസ് പതുക്കെ ഒന്ന് നിന്നു.

കാപ്പിത്തോട്ടത്തിന്റെ അറ്റത്ത്, വലിയൊരു പ്ലാവിന്റെ തണലിൽ നിൽക്കുന്ന ആ പഴയ വീട് കണ്ടപ്പോൾ കുര്യാക്കോസിന്റെ ഉള്ളിൽ ഒരു കാളൽ! 🥶 കണ്ണുകളിൽ ഇപ്പോൾ ഒരു പഴയ 18-കാരന്റെ തിളക്കം......

ഏലിക്കുട്ടിയുടെ അടുത്തേക്ക് ഒന്ന് നടന്നു നിന്നു.

കുര്യാക്കോസ്: (പതിഞ്ഞ സ്വരത്തിൽ) "എടീ ഏലീ... ഒന്നിങ്ങ് വന്നേ. ഒരു കാര്യം പറയാനുണ്ട്." 🤫

ഏലിക്കുട്ടി: എന്ത് ഡാ ഇങ്ങനെ വരുന്നത്.......

കുര്യാക്കോസ്: (ഏലിക്കുട്ടിയുടെ കൈയ്യിൽ പതുക്കെ പിടിച്ചു ഒരു പുഞ്ചിരിയോടെ)

"എടീ ഏലീ... ഓർമ്മയുണ്ടോ നിനക്ക്? പണ്ട് ഞാൻ ഇവിടെ പഠിച്ചു നടന്ന കാലം... അന്ന് നീ എനിക്ക് നേരെ നോക്കി ഒന്ന് ചിരിക്കാൻ പോലും മടിച്ചു നടന്ന കാലം ഓർമ്മ ഉണ്ടോ... നീ അന്ന് ആ ഇടവഴിയിലൂടെ പോകുമ്പോൾ എന്നെ ഒളികണ്ണിട്ട് നോക്കുമായിരുന്നു. ഒടുവിൽ നീ തന്നെയല്ലേ ഈ പറമ്പിന്റെ അതിരിൽ വന്ന് നിന്ന് എന്നോട് ആ വാക്ക് പറഞ്ഞത്... എടാ കുര്യാച്ചാ... നിന്നെ എനിക്ക് വല്ലാത്ത ഇഷ്ടമാണെന്ന്🌸

ഏലിക്കുട്ടി ആ പഴയ ഇടവഴിയിലേക്ക് ഒന്ന് നോക്കി. അവളുടെ മുഖത്ത് ഒരു നിമിഷം ആ പഴയ 18-കാരിയുടെ നാണം തെളിഞ്ഞു. 👩🏻‍

ഏലിക്കുട്ടി: ആ പഴയ ചൂല് താഴെ വെച്ച് അവനെ ഒന്ന് കള്ളച്ചിരിയോടെ നോക്കി. 🌸

ഏലിക്കുട്ടി: "അന്ന് നിനക്ക് എന്നോട് സംസാരിക്കാൻ ഇച്ചിരി പേടി ആയിരുന്നുഅല്ലോ ഡാ........ അന്ന് നീ ഈ പറമ്പിലെ പ്ലാവിൽ കയറി പുലി പോലെ കരയുമായിരുന്നില്ലേ😂..... ഞാൻ ഇതിലെ പോകുമ്പോൾ പേടിച്ചിരുന്നു.... വല്ല പുലിയുംമറ്റോ വരുന്നത് അന്നോ എന്ന് പിന്നെ നോക്കിയപ്പോൾ അല്ലേ മനസ്സിലായോ ഇലകാൾക്ക് ഇടയിൽകൂടെ ഒരു മുഖം കണ്ടത് അപ്പോൾ ആണ് ശ്വാസം നേരെ വീണത്🤭........

കുര്യാക്കോസ്: 🤭 (നാണത്തോടെ) "എടീ... അതൊക്കെ പറയണോ? ആ സ്നേഹത്തിൽ ആണ് .. നിന്നെ എനിക്ക് കെട്ടിക്കൊണ്ടു വരണം എന്ന് ഉറപ്പിച്ച അന്ന് മുതൽ, ആരുടെയും സഹായമില്ലാതെ ഞാൻ അധ്വാനിച്ചുണ്ടാക്കിയ കാശാണത്. നിന്നെ എങ്ങനെയെങ്കിലും ഈ പുരയിലേക്ക് കൂട്ടിക്കൊണ്ടു വരാൻ വേണ്ടി... അന്ന് കിട്ടിയ കാശൊക്കെ ഞാൻ ഈ പുരയുടെ ഉള്ളിലാ ഒളിപ്പിച്ചു വെച്ചത്.

.പക്ഷെ അത് എവിടെ ആണ് എന്ന് കിട്ടുന്നില്ല അല്ലോ 🤔 ......

കൃഷ്ണനും കൃഷ്ണയും ഉമ്മറത്തിരുന്ന് വാ പൊത്തി ചിരിക്കുന്നു. 🤭

ഏലിക്കുട്ടി: (പെട്ടെന്ന് കലിപ്പായി!) "എടാ... പണ്ട് ഇഷ്ടം പറഞ്ഞ ആ പാവം പെണ്ണല്ല ഞാൻ ഇപ്പോൾ! നമ്മൾ ഇത്രയും കാലം പണിയെടുത്തു നടുവൊടിഞ്ഞു ഇരട്ടി പലിശക്ക് ഒരു വീട് വെച്ചുംഅവിടെ...
നീ ഈ നിധി ഇവിടെ മണ്ണിൽ സൂക്ഷിച്ചിരിക്കുകയായിരുന്നോ? അന്ന് ആ പന്ത്രണ്ട് ഏക്കർ വാങ്ങാൻ കാശില്ലാതെ നമ്മൾ വലഞ്ഞപ്പോൾ നിനക്ക് ഇത് തോന്നിയില്ലല്ലോടാ.....👩🏻‍🔥
"പെട്ടന്ന് അവന്റെ തലവലിച്ചും കാതിൽ ഒരു കാര്യം പറഞ്ഞു".......

കുര്യാക്കോസ് ഒന്ന് പതറി. പഴയ പ്രണയം പറഞ്ഞ് ഇവളെ ഒന്ന് സോപ്പിടാം എന്ന് വിചാരിച്ചതാ... പക്ഷേ ഏലിക്കുട്ടിയുടെ ഭാവം മാറി തിരിച്ചു വന്നു!.....

കുര്യാക്കോസ്: (മനസ്സിൽ) "ഇവള് ചളം ആകുമെന്ന് എനിക്കറിയാമായിരുന്നു... പഴയ പ്രണയം പറഞ്ഞപ്പോൾ ഒന്ന് തണുക്കുമെന്ന് കരുതി, പക്ഷേ ഇതിപ്പോൾ എരിവ് കൂടിയല്ലോ കർത്താവേ..." 🤐

ഏലിക്കുട്ടി: "എടാ കൃഷ്ണാ... നോക്കി നിൽക്കാതെ തൂമ്പ എടുത്തേ! ഇവന്റെ ഈ പഴയ പ്രേമക്കുടുക്ക ഇന്ന് നമുക്ക് കണ്ടുപിടിക്കണം. 18 വയസ്സുമുതൽ തുടങ്ങിയ പരിപാടിയാ... എന്നിട്ട് എന്നോട് ഒരു വാക്ക് പറഞ്ഞിട്ടില്ല ഈ കള്ളൻ"

നാലുപേരും കൂടി പറമ്പിലെ പ്ലാവിൻ ചുവട്ടിലും പുരയുടെ അരികിലും ഒക്കെ നോക്കി. കുര്യാക്കോസ് നെറ്റിയിൽ കൈവെച്ച് ആകെ അന്തംവിട്ടു നിൽക്കുകയാണ്. വിയർപ്പ് മഴപോലെ ഒഴുകുന്നു! 🥶💦

ഏലിക്കുട്ടി: "എന്താടാ കുര്യാച്ചാ... ഇങ്ങനെ മിഴിച്ചു നോക്കുന്നത്?

എവിടെയാടാ ആ സാധനം? നീ ഇത് എവിടെയാ കുഴിച്ചിട്ടത്?" 🤨

കുര്യാക്കോസ്: "എടീ ഏലീ... അത്... അത് ഇവിടെ എവിടെയോ ആണ്. ആ വലിയ കല്ലിന്റെ അടുത്താണോ അതോ ഈ പ്ലാവിന്റെ ചുവട്ടിലാണോ എന്ന് ഒരു നിശ്ചയവുമില്ല! ഈശ്വരാ... ഓർമ്മ കിട്ടുന്നില്ലല്ലോ” 🤐.....

ഏലിക്കുട്ടി: "നിനക്ക് ഓർമ്മ കിട്ടുന്നില്ലെന്നോ?"

ഏലിക്കുട്ടി പതുക്കെ അവന്റെ അടുത്തേക്ക് നടന്നു ചെന്നു.

ഏലിക്കുട്ടി: അയ്യോ, എന്റെ പൊന്നിന് ഓർമ്മ കിട്ടുന്നില്ലെന്നോ

എന്നിട്ട് ഒരൊറ്റ അടി അവന്റെ തലയ്ക്ക് അങ്ങോട്ട് കൊടുത്തു... "ഠേ!" ✋😂

ഏലിക്കുട്ടി: "എടാ... പത്തുകൊല്ലം കൂട്ടി വെച്ച പെട്ടി എവിടെയാണെന്ന് നിനക്ക് ഇപ്പോൾ ഓർമ്മയില്ലേ? ആഹാ... ഇങ്ങനെ ഒരു മണ്ടനെയാണല്ലോ എനിക്ക് കിട്ടിയത്! കർത്താവേ... എന്റെ വിധി" 🤦‍♀️

"കൃഷ്ണനും കൃഷ്ണയും ഇതുകണ്ട് വാ പൊത്തി ചിരിക്കുകയാണ്".

കുര്യാക്കോസ് തലയും തടവി ദയനീയമായി അവരെ നോക്കി. 🤕

കൃഷ്ണൻ: (ചിരിച്ചുകൊണ്ട്) "സാരമില്ല കുര്യാച്ചാ... നമുക്ക് ഈ പറമ്പ് മൊത്തം കിളച്ചു മറിച്ചിട്ടാണെങ്കിലും ആ പെട്ടി എടുക്കാം പത്തുകൊല്ലത്തെ സമ്പാദ്യമല്ലേ!"

കൃഷ്ണ: "എന്തായാലും ഏലിച്ചേച്ചിയുടെ ആ അടി കിട്ടിയപ്പോൾ കുര്യാച്ചന്റെ തലയിലെ വല്ല സ്വിച്ചും ഓൺ ആയോ എന്ന് നോക്ക്!" 🤭🤣

ഏലിക്കുട്ടിയുടെ കൈയ്യിൽ നിന്ന് നല്ല ഒന്നാന്തരം 'കൊട്ട്' കിട്ടിയതും കുര്യാക്കോസ് പതുക്കെ ഉമ്മറത്തെ ആ കരിങ്കല്ലിന്റെ മുകളിൽ പോയി ഇരുന്നു. തലയിൽ ഒന്ന് തടവിക്കൊണ്ട് അവൻ ആകെ ആലോചനയിലാണ്. കണ്ണുകൾ ആ പഴയ പുരയുടെ ഓരോ കോണിലും പാഞ്ഞു നടക്കുന്നു. പത്തു കൊല്ലത്തെ സമ്പാദ്യം... അത് അത്ര വേഗം മറക്കാൻ പറ്റില്ലല്ലോ!

ഏലിക്കുട്ടിക്ക് പാവം തോന്നി. അവൾ പതുക്കെ അവന്റെ അടുത്ത് വന്ന് ആ തലയിൽ പതുക്കെ മസ്സാജ് ചെയ്തു കൊടുക്കാൻ തുടങ്ങി. 💆‍♂️

ഏലിക്കുട്ടി: (പതുക്കെ) "ഡാ... കുര്യാച്ചാ... വല്ലാതെ കൊണ്ടോ? നീ ഇങ്ങനെ മിണ്ടാതിരിക്കാതെ. വല്ലതും ഓർമ്മയിൽ കേറിയോ?" 👩🏻‍

കുര്യാക്കോസ് ഒന്നും മിണ്ടിയില്ല. അവൻ ഏലിക്കുട്ടിയുടെ കൈകൾ പതുക്കെ മാറ്റിയിട്ട് എഴുന്നേറ്റു. ഒരു ആചാര്യനെപ്പോലെ അവൻ മുറ്റത്തേക്ക് നടന്നു. ചിന്തകൾ എവിടെയോ പോയി നിൽക്കുകയാണ്. കൃഷ്ണനും കൃഷ്ണയും ശ്വാസം അടക്കിപ്പിടിച്ചു നോക്കി നിൽക്കുന്നു. 🤭

അവൻ പതുക്കെ ആ വീടിന്റെ വശത്തുള്ള, തെങ്ങിൻ തൈകൾ നിൽക്കുന്ന ആ ചെരിഞ്ഞ ഭാഗത്തേക്ക് നടന്നു. അവിടെ കുറച്ച് മണ്ണൊക്കെ ഇടിഞ്ഞു കിടക്കുകയാണ്. കുര്യാക്കോസ് ആ ചെരിവിലേക്ക് വിരൽ ചൂണ്ടി!

കുര്യാക്കോസ്: "ദാ... അവിടെ! ആ ചെരിഞ്ഞ മണ്ണിന്റെ ഉള്ളിൽ ഒരു വലിയ കരിങ്കല്ല് വെച്ച് ഞാൻ അത് മൂടിയിട്ടുണ്ട്. പത്ത് കൊല്ലം മുൻപ് ഇട്ടതാ... ഇവിടം ഒന്ന് കിളച്ചു നോക്കിയേ!"

ഏലിക്കുട്ടി: "ആഹാ... ഒടുവിൽ ആ സ്വിച്ച് ഓൺ ആയല്ലോ എടാ കൃഷ്ണാ... ആ ചെരിവ് നോക്കി ഒന്ന് വെട്ടിക്കേ. നോക്കട്ടെ, ഇവൻ ഈ പത്തുകൊല്ലം കൊണ്ട് എന്തൊക്കെയാ അവിടെ പൂഴ്ത്തി വെച്ചിരിക്കുന്നതെന്ന്!

കൃഷ്ണൻ ആവേശത്തോടെ തൂമ്പ എടുത്ത് ആ ചെരിഞ്ഞ ഭാഗത്തെ മണ്ണ് നീക്കാൻ തുടങ്ങി. ഓരോ വെട്ടു വീഴുമ്പോഴും കുര്യാക്കോസിന്റെ നെഞ്ചിടിപ്പ് കൂടുകയാണ്. പണ്ട് ഏലിക്കുട്ടിയെ സ്വന്തമാക്കാൻ വേണ്ടി കഷ്ടപ്പെട്ടുണ്ടാക്കിയ ആ 'പ്രേമക്കുടുക്ക' പുറത്തു വരാൻ പോകുന്നു!

കൃഷ്ണൻ ആ ചെരിഞ്ഞ ഭാഗത്തെ മണ്ണ് ആഞ്ഞ് വെട്ടി. പെട്ടെന്ന് തൂമ്പ എന്തിലോ തട്ടി ഒരു ശബ്ദം കേട്ടു... “ക്ലിങ്ങ്”......

എല്ലാവരും ശ്വാസം അടക്കിപ്പിടിച്ചു. കൃഷ്ണൻ പതുക്കെ കൈകൊണ്ട് മണ്ണ് നീക്കി. അവിടെ ഒരു ഇരുമ്പ് പെട്ടി ഇരിക്കുന്നു! തുരുമ്പ് പിടിച്ചിട്ടുണ്ടെങ്കിലും ലോക്ക് ഒക്കെ സ്ട്രോങ്ങ് ആണ്. കുര്യാക്കോസ് വിറയ്ക്കുന്ന കൈകളോടെ ആ കുഴിയിൽ നിന്നും അ പെട്ടി ഉമ്മറത്തേക്ക് എടുത്തു വെച്ചു.

ഏലിക്കുട്ടി ആ പെട്ടി തുറക്കാൻ നോക്കി, പക്ഷേ കുര്യാക്കോസ് പതുക്കെ ആ പഴയ തുരുമ്പിച്ച താക്കോൽ പുറത്തെടുത്തു അതിന്റെ അടിയിൽ നിന്നും ഒരു സൈഡിൽ ചെടിവെച്ചിട്ട് ഉണ്ടായിരുന്നു കാണാൻ പ്രയാസം ഉള്ള ഇടത്ത്...

ഏലിക്കുട്ടി: "നീ ഇതൊക്കെ ഇവിടെ കുത്തികേറ്റി ഇച്ചിരിക്ക... ആയിരുന്നോ ?" 🤨

പെട്ടി തുറന്നതും ഏലിക്കുട്ടിയും കൃഷ്ണനും കൃഷ്ണയും അന്തംവിട്ടു പോയി! നോട്ടുകെട്ടുകൾ അട്ടി അട്ടിയായി വെച്ചിരിക്കുന്നു. 10 രൂപയുടെയും 100 രൂപയുടെയും പഴയ കെട്ടുകൾ! 💵💵💵

ഏലിക്കുട്ടി: (കണ്ണുതള്ളി) "എന്റെ കർത്താവേ... കുര്യാച്ചാ... ഇതിൽ എത്ര രൂപ കാണും?" 😲

കുര്യാക്കോസ്: (നെഞ്ചും വിരിച്ചു നിന്ന്) "പത്തു കൊല്ലം പണിയെടുത്തു കൂട്ടിയതാടി ഇത് നിനക്ക് വേണ്ടി. കുറഞ്ഞത് ഒരു ലക്ഷം കാണും!"🤴

ഏലിക്കുട്ടി ആ രൂപയിലേക്ക് നോക്കി, പിന്നെ കുര്യാക്കോസിനെ നോക്കി. അവളുടെ മുഖത്ത് പ്രണയമാണോ കലിപ്പാണോ എന്ന് മനസ്സിലാവാത്ത ഒരു ഭാവം. പെട്ടെന്ന് അവൾ ആ പഴയ ചൂൽ പോയി എടുത്തു.......! 👩🏻‍🔥

കുര്യാക്കോസ്: "എടീ... അതൊരു സർപ്രൈസ് തരാൻ വെച്ചതാ... നീ എന്നെ തല്ലല്ലേ... ഞാൻ മറന്നു പോയത് ആണ്‌ ഡീ !" 🥶

കൃഷ്ണ: "ഹോ! ഒരു ലക്ഷം രൂപ! ഏലിച്ചേച്ചി... കുര്യാച്ചൻ നമ്മളെ ശരിക്കും ഞെട്ടിച്ചു കളഞ്ഞല്ലോ!" 🤭

ആ പഴയ തറവാട് വീടിന്റെ ഉമ്മറത്ത് കുര്യാക്കോസ് ലക്ഷപ്രഭുവായി മാറിയിരിക്കുന്നു. പക്ഷേ കാന്താരി ഏലിക്കുട്ടിയുടെ കൈയ്യിൽ നിന്ന് രക്ഷപ്പെടാൻ അവൻ പാടുപെടും........

കൃഷ്ണൻ ആ പെട്ടിയിലെ നോട്ടുകൾ നോക്കി അന്തംവിട്ടു നിൽക്കുമ്പോഴാണ് ഏലിക്കുട്ടി ആ പഴയ ചൂല് കൈയ്യിൽ എടുത്തത്. 👩🏻‍🔥

ഏലിക്കുട്ടി: "എടാ... കൊടും ചതിയൻ കുര്യാച്ചാ! വീട് വെക്കാൻ പലിശക്കാരന്റെ പടിക്കൽ ഞാൻ ചെന്ന് കൈനീട്ടിയപ്പോൾ നീ ഈ ഒരു ലക്ഷം രൂപ ഇവിടെ മണ്ണിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നോ?....

നിന്നെ ഞാൻ ഇന്ന് പുറം അടിച്ചും പൊളിക്കും....ഇവിടെ വാ" 😡

കുര്യാക്കോസ്: "എടീ ഏലീ... ഒന്ന് നില്ല്... അത് പിന്നെ... ഞാൻ... ഞാൻ പറയുന്നതൊന്നും കേൾക്ക് " 🥶

അവൾ മുന്നോട്ട് വന്നു......

അടിക്കാൻ ചൂല് ഓങ്ങിയതും കുര്യാക്കോസ് മുണ്ട് ഒന്നുകൂടി ഉറപ്പിച്ചു മടക്കിക്കുത്തി! പണി പാളി എന്ന് മനസ്സിലായതും ഒറ്റച്ചാട്ടം പാറമ്പിലേക്ക്

കുര്യച്ഛൻ: അയ്യോ അടിക്കല്ലേ 😬

കൃഷ്ണ: "കൃഷ്ണാ... ദാ നോക്കിക്കേ... കുര്യാച്ചന്റെ ഒളിമ്പിക്സ് ഓട്ടം തുടങ്ങാൻ പോകുവാണെന്ന് തോന്നുന്നു!" 😂

പിന്നെ അവിടെ നടന്നത് പൊടിപാറുന്ന ഓട്ടമായിരുന്നു! മുന്നിൽ പന്ത്രണ്ട് കാറിൽ പൊടിപാറിയ ഓട്ടം പിന്നാലെ കയ്യിൽ ചൂലുമായി ആ കാന്താരി ഏലിക്കുട്ടിയും!......

കുര്യാക്കോസ്: "എടീ... ഞാൻ നിന്നെ കെട്ടാൻ വേണ്ടിയല്ലേ ഇത് കൂട്ടി വെച്ചത്... ഒന്ന് നിൽക്കടി!

ഏലിക്കുട്ടി: "നിനക്ക് കെട്ടാൻ ഞാനല്ലാതെ വേറെ വല്ലവളും ഉണ്ടായിരുന്നോടാ? പത്തുകൊല്ലം നീ എന്നെ പറ്റിച്ചില്ലേ നാറി... നിൽക്കടാ അവിടെ നിന്നെ വീടുല്ല!" 👩🏻‍🔥

പറമ്പിലെ തെങ്ങിൻ ചുവടുകളിലൂടെയും കാപ്പിത്തോട്ടത്തിലൂടെയും അവർ ഓടുകയാണ്. കൃഷ്ണനും കൃഷ്ണയും ഉമ്മറത്തിരുന്ന് വാ പൊത്തി ചിരിക്കുന്നു. 🤭🤣

കൃഷ്ണൻ: "ഹോ! കുര്യാച്ചന്റെ സ്പീഡ് നോക്കിയേ! ഏലിച്ചേച്ചി വിടുന്ന ലക്ഷണമില്ലല്ലോ!"

ഓട്ടത്തിനിടയിൽ കുര്യാക്കോസിന്റെ മുണ്ട് അഴിഞ്ഞു വീഴാൻ നോക്കിയപ്പോൾ അവൻ അത് കടിച്ച് പിടിച്ചു കൊണ്ട് ഓടുകയാണ്! 😂 പണ്ട് ആ പഴയ തറവാട് വീട്ടിൽ ഇഷ്ടം പറഞ്ഞു നടന്നവർ, ഇന്ന് ഒരു ലക്ഷം രൂപയുടെ പേരിൽ പറമ്പ് മൊത്തം പൊടി പറത്തി ഓടുന്നു

പറമ്പ് മൊത്തം ഓടി കിതച്ച്, ഒടുവിൽ ആ കാപ്പിത്തോട്ടത്തിന്റെ അറ്റത്ത് കുര്യാക്കോസ് അങ്ങ് നിന്നു.

ഓടാൻ ഇനി വയ്യ! പിന്നാലെ കിതച്ചു കൊണ്ട് ഏലിക്കുട്ടിയും എത്തി. അവൾ ആഞ്ഞൊരൊറ്റ അടി അവന്റെ പുറത്ത് അങ്ങോട്ട് വെച്ച് കൊടുത്തു! "ഠേ!" ✋💥

ഏലിക്കുട്ടി: “ അഹാഹ് ഹഹഹ ഇനി ഓടെടാ... നിനക്ക് ഇനിയും ഓടണമെന്നുണ്ടോ?"

കുര്യാക്കോസ് പതുക്കെ തിരിഞ്ഞു നിന്നു. അവന്റെ മുഖത്ത് ആ പഴയ 18-കാരന്റെ ആ ഒരു കള്ളച്ചിരി വിരിഞ്ഞു. അവൻ ഏലിക്കുട്ടിയെ ഒരു പ്രത്യേക നോട്ടം നോക്കി... ആ കണ്ണുകളിൽ പഴയ പ്രണയത്തിന്റെ തിളക്കം മാത്രം. ആ നോട്ടം കണ്ടതും ഏലിക്കുട്ടിയുടെ ഉള്ളിലെ ദേഷ്യമൊക്കെ എങ്ങോ പോയി മറഞ്ഞു. 🌸

അവൾ പതുക്കെ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പിന്നെ ഒന്നും ആലോചിച്ചില്ല, ആവേശത്തോടെ അവനെ ഒന്ന് കെട്ടിപ്പിടിച്ചു. പത്തു കൊല്ലത്തെ കഷ്ടപ്പാടും, ഒളിച്ചു വെച്ച സമ്പാദ്യവും, ആ ഓട്ടവുമെല്ലാം ആ ഒരു ഉമ്മയിൽ അലിഞ്ഞു ഇല്ലാതായി! 💋❤️

കൃഷ്ണ: (ഉമ്മറത്ത് നിന്ന് നോക്കിക്കൊണ്ട്) "കൃഷ്ണാ... നോക്കിയേ, അവിടെ സീൻ മൊത്തം മാറിയല്ലോ! അടിയും ഇടിയും കഴിഞ്ഞു ഇപ്പോൾ പൈങ്കിളി പ്രണയമായി!" 🤭🤣

കൃഷ്ണൻ: "അതാ പറഞ്ഞത്... ഇവരുടെ ഇടയിൽ കയറാൻ പോകരുത്. ഇത് അവർക്ക് സ്ഥിരം ഉള്ള പരിപാടിയാ!" 😂🙌

കുര്യാക്കോസ് പെട്ടെന്ന് ഏലിക്കുട്ടിയെ അങ്ങ് കോരിയെടുത്തു! പണ്ട് ആ തറവാട് മുറ്റത്ത് വെച്ച് കൊതിച്ചതുപോലെ, തന്റെ പെണ്ണിനെ നെഞ്ചോടു ചേർത്ത് അവൻ ആ പഴയ വീട്ടിലേക്ക് നടന്നു. അവളെ തോളിൽ ചുമന്ന് വരുന്ന കുര്യാക്കോസിനെ കണ്ടപ്പോൾ ആ പഴയ പുര പോലും ഒന്ന് പുഞ്ചിരിച്ചതുപോലെ!

കുര്യാക്കോസ്: "എടീ ഏലീ... ആ രൂപയൊക്കെ പോട്ടെ... നീ എന്റെ കൂടെ ഉണ്ടല്ലോ, അതാണ് എന്റെ ഏറ്റവും വലിയ നിധി!" ❤️💎

ഏലിക്കുട്ടി അവന്റെ ചുമലിൽ ചാഞ്ഞു കിടന്ന് പതുക്കെ പറഞ്ഞു

ഏലിക്കുട്ടി: "നിനക്ക് ഇത്തിരി മണ്ടത്തരം കൂടുതലാണെങ്കിലും... നിന്നെ എനിക്ക് വല്ലാത്ത ഇഷ്ടമാടാ കുര്യാച്ചാ" 👩🏻‍❤️‍👨🌶️

കുര്യാക്കോസ് ഏലിക്കുട്ടിയെയും എടുത്തു കൊണ്ട് ഉമ്മറത്തെത്തി അവളെ താഴെ ഇറക്കി നിർത്തി. കൃഷ്ണനും കൃഷ്ണയും അന്തംവിട്ട് ഇവരെത്തന്നെ നോക്കി നിൽക്കുകയാണ്.

കൃഷ്ണ: "കുര്യാച്ചാ... ഏലിച്ചേച്ചി... ഞങ്ങൾ പല കുടുംബങ്ങളും കണ്ടിട്ടുണ്ട്. പക്ഷേ ഇതുപോലെ ഒരടിയും പിന്നെ ഇങ്ങനെയൊരു പ്രേമവും... ഇത് ആദ്യമായിട്ടാ കാണുന്നത്! നിങ്ങൾ ശരിക്കും കലിപ്പിന്റെ കാന്താരി ആയി അല്ലോ !" 🤭🤣

കൃഷ്ണൻ: "അതൊക്കെ പോട്ടെ കുര്യാച്ചാ... എനിക്കൊരു സംശയം. ഈ പെട്ടി പത്തു വർഷമല്ലേ ആ മണ്ണിൽ കിടന്നത്? എന്നിട്ടും ഇതിന് ഒരു കേടും പറ്റിയില്ലല്ലോ. സാധാരണ നോട്ടൊക്കെ ദ്രവിച്ചു പോകേണ്ടതല്ലേ? ഇതെന്താ ഇരുമ്പ് പോലെ ഇരിക്കുന്നത്?" 🤔

കുര്യാക്കോസ് ആ പഴയ പെട്ടിയിൽ പതുക്കെ ഒന്ന് തട്ടി. അവന്റെ മുഖത്ത് ഒരു ജയിച്ചവന്റെ ചിരി! 😏

കുര്യാക്കോസ്: " കൃഷ്ണാ... നിന്റെ കുര്യാച്ചൻ വെറും മണ്ടനാണെന്ന് കരുതിയോ? ഈ പത്തു വർഷവും ഞാൻ ഇത് വെറുതെ അവിടെ ഇട്ടു വച്ചേക്കുകയായിരുന്നില്ല. ഓരോ വർഷവും ഇടവിട്ട് ആരും കാണാതെ ഞാൻ ഇവിടെ വരും... ആ പെട്ടി പുറത്തെടുത്ത് വൃത്തിയാക്കും, അതിൽ മെഴുകും എണ്ണയും പുട്ടിയിട്ട് വീണ്ടും മോടി പിടിപ്പിക്കും! പിന്നെ പല പല പൊടികൈകൾചെയ്യും.... എന്നാൽ കഴിഞ്ഞകൊറെ വർഷം ആയിട്ട് ഇത് മറന്നു.... ഈ പെട്ടിയുടെ ബലം കണ്ടോ... ഇതിപ്പോ എലി പോയിട്ട് ആന വന്നാലും ഒന്നും സംഭവിക്കില്ല!" സ്ട്രോങ്ങ്!

ഏലിക്കുട്ടി ആ പെട്ടി ഒന്ന് കൂർപ്പിച്ചു നോക്കി. കുര്യാക്കോസ് ഇത്രയും കാലം തന്നെ പറ്റിക്കുകയായിരുന്നു എന്ന് തോന്നിയെങ്കിലും അവന്റെ ആ കഠിനാധ്വാനം കണ്ടപ്പോൾ അവൾക്ക് അത്ഭുതം തോന്നി.

ഏലിക്കുട്ടി: "ഓ... അപ്പോൾ ഈ കള്ളൻ കൊല്ലം കൊല്ലം ഇവിടെ വന്ന് നിധി പരിപാലിക്കുന്നുണ്ടായിരുന്നല്ലേ? നീ എന്നാടാ ഇത്രയും ബുദ്ധിയുള്ളവനായത്?" 🤨

കുര്യാക്കോസ്: (ഏലിക്കുട്ടിയുടെ തോളിൽ കൈവെച്ച്) "എടീ... നിന്നെ എനിക്ക് കെട്ടണം എന്ന് അത്രയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് ഒരൊറ്റ രൂപ പോലും നശിച്ചു പോകരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. നീ വിചാരിച്ചതിനേക്കാൾ വലിയ ബുദ്ധിമാനാടി നിന്റെ ഈ കുര്യാക്കോസ്!"🤴

ഏലിക്കുട്ടി: (പുഞ്ചിരിയോടെ) "അതെ അതെ... നീ വലിയ ബുദ്ധിമാൻ തന്നെയാ കുര്യാച്ചാ!....

കൃഷ്ണനും കൃഷ്ണയും സന്തോഷത്തോടെ ആ പഴയ നിധിപ്പെട്ടിയെ നോക്കി. ആ പഴയ തറവാട് വീട്ടിൽ പണ്ട് കുഴിച്ചിട്ട പ്രണയം ഇന്ന് ഒരു ലക്ഷം രൂപയുടെ കരുത്തോടെ തിളങ്ങുകയാണ്!

കൃഷ്ണ: "കുര്യാച്ചാ....... ഇപ്പോഴും ഈ 18-കാരന്റെ ആവേശം മാറിയിട്ട് ഇല്ലാട്ടോ ഞങ്ങൾ നേരിൽ കണ്ടത് അല്ലേ ?" 🤭🤣

കുര്യാക്കോസ്: (ഏലിക്കുട്ടിയെ ചേർത്തുപിടിച്ചു കൊണ്ട്) "കൃഷ്ണ.... കണ്ടില്ലേ നിന്റെ ഈ ഏലിച്ചേച്ചിയെ... ഇപ്പോഴും ആ 18 വയസ്സിലെ കലിപ്പും എരിവും തന്നെയാ! ഈ ഒരു ലക്ഷം രൂപ ഉണ്ടല്ലോ... ഇത് ഞങ്ങളുടെ സ്വർഗ്ഗം പണിയാൻ വെച്ചതാ പണ്ട് !"

ഏലിക്കുട്ടി അവൾക്ക് ഇപ്പോൾ കുര്യാക്കോസിനോട് തോന്നിയ ദേഷ്യം മുഴുവൻ സ്നേഹമായി മാറി. അവൾ പതുക്കെ കുര്യാക്കോസിന്റെ തോളിൽ തല ചായ്ച്ചു. 👩🏻‍❤️‍👨🏻

ഏലിക്കുട്ടി: "കുര്യാച്ചാ......കുറച്ചും മുൻപ് വരെ വിഷമം ഉണ്ടായിരുന്നു... പക്ഷേ നിന്റെ ഈ കരുതലുണ്ടല്ലോ....... അതാ എന്റെ വലിയ നിധി. നീ ഓരോ കൊല്ലവും ഈ തറവാട്ടിൽ വന്ന് ഈ പെട്ടി എണ്ണയിട്ട് തുടച്ചു വെക്കുമായിരുന്നല്ലേ... എനിക്ക് വേണ്ടി!" 🌸🥺
കുര്യാക്കോസ്: "അതെടി... ഈ പത്തു പതിനൊന്ന് കൊല്ലം ഞാൻ കഷ്ടപ്പെട്ടത് നീ ഇങ്ങനെ എന്റെ തോളിൽ ചായാൻ വേണ്ടിയാ..... നമ്മൾ ജീവിച്ചു തുടങ്ങിയതേ ഉള്ളൂ അല്ലോ...... ഈ കൃഷ്ണനും കൃഷ്ണയും ഒക്കെ നമുക്ക് കൂട്ടുകാരെ പോലെ തന്നെയല്ലേ?❤️

കുര്യാക്കോസ്: "കൈ ചുണ്ടി ദാ നോക്കിക്കേ... എന്റെ അപ്പനും അമ്മയും മരിച്ചു പോയതിന് ശേഷം ഞാൻ ഇവിടെ ഒറ്റയ്ക്കായിരുന്നു വളർന്നത്. ഈ കാണുന്ന പാത്രങ്ങളും ചട്ടിയിലുമൊക്കെ പഴയതാണെങ്കിലും തേച്ചു മിനുക്കിയാൽ നമുക്ക് ഉപയോഗിക്കാം. ചിലതൊക്കെ മോശമായിട്ടുണ്ടാകും, എങ്കിലും ഈ പന്ത്രണ്ട് ഏക്കറിൽ നിങ്ങൾക്ക് ജീവിക്കാൻ വേണ്ടതൊക്കെ ഇവിടെയുണ്ട്.

കൃഷ്ണനും കൃഷ്ണയും ആ പഴയ സാധനങ്ങളൊക്കെ തൊട്ടു നോക്കി. ആ നന്ദി അവരുടെ കണ്ണുകളിൽ ഉണ്ടായിരുന്നു.

കൃഷ്ണൻ: "കുര്യാച്ചാ... ശരിക്കും നന്ദിയുണ്ട്. ഈ സമയത്ത് ഞങ്ങളെ ആരും സഹായിക്കില്ലായിരുന്നു." 🙏

അപ്പോഴാണ് ഏലിക്കുട്ടി ആ കാന്താരി ചോദ്യം അങ്ങോട്ട് ചോദിച്ചത്! 🌶️

ഏലിക്കുട്ടി: "അതൊക്കെ പോട്ടെടാ... നിങ്ങളെ കാണാൻ നല്ല ആഡംബരമുള്ള വീട്ടിലെ പിള്ളേരെപ്പോലെ ഉണ്ടല്ലോ. ഇത്രയും വലിയ സൗകര്യങ്ങളൊക്കെ ഉപേക്ഷിച്ചു ഈ ചെറിയ പ്രായത്തിൽ നാടുവിട്ടു വരാൻ മാത്രം എന്തുണ്ടായി? നിങ്ങളുടെ പുറകെ വല്ലവരും ഉണ്ടോ? അതോ ആരെങ്കിലും അന്വേഷിച്ചു വരുന്നുണ്ടോ?" 🤨 കുറച്ചുകൂടി അടുത്തേക്ക് നീങ്ങി നിന്ന് അവൾ ചോദിച്ചു.

കൃഷ്ണ പതുക്കെ തല താഴ്ത്തി. അവൾ കൃഷ്ണന്റെ കൈകളിൽ മുറുക്കി പിടിച്ചു.

കൃഷ്ണ: "ഉണ്ട് ഏലിച്ചേച്ചി... എന്റെ വീട്ടുകാർക്ക് വലിയ പിടിപാടുള്ളവരാണ്. ജാതിയും പണവും നോക്കി ഞങ്ങളെ പിരിക്കാൻ അവർ നോക്കി. ഇപ്പോഴും അവർ ഞങ്ങളെ തിരയുന്നുണ്ടാകും. ഒരുപക്ഷേ നമ്മുടെ ഈ പറമ്പിന്റെ അതിർത്തി വരെ അവർ എത്തിയിട്ടുണ്ടാകുമോ എന്ന് പേടിയുണ്ട് ഞങ്ങൾക്ക് ..." 😰

കുര്യാക്കോസ് അത് കേട്ടതും തന്റെ കയ്യിലിരുന്ന തൂമ്പ മണ്ണിൽ ആഞ്ഞു കുത്തി! അവന്റെ മുഖത്തെ ആ ചിരി മാറി ഗൗരവമായി.

കുര്യാക്കോസ്: "എടാ കൃഷ്ണാ... ഇ പറമ്പിലേക്ക് ഒരുത്തനെയും കാലുകുത്താൻ ഞാൻ സമ്മതിക്കില്ല. ഈ ഇ വീട്ടിൽ ഇ ഏക്കറിനുള്ളിൽ നിങ്ങൾ സുരക്ഷിതരാണ്. ഒരു ലക്ഷം രൂപ ഈ മണ്ണിൽ ഞാൻ പൂഴ്ത്തി വെച്ചതുപോലെ, നിങ്ങളെ ഞാൻ ഈ നെഞ്ചിൽ വെച്ച് കാത്തോളാം. വല്ലവനും വരുവാണെങ്കിൽ ഈ കുര്യാച്ചാൻ ആരാണെന്ന് അവൻ അറിയും....”പവർ!" 🔥

ഏലിക്കുട്ടി: "അതെ... കുര്യാച്ചൻ പറഞ്ഞത് ശരിയാ. എന്റെ ഈ ചൂലിന് നല്ല കനമാണെന്ന് ഇവർക്ക് അറിയില്ലല്ലോ! പേടിക്കണ്ട മക്കളെ... നിങ്ങൾ വാ നമുക്ക് ആ വീട് തൂത്തു തുടച്ച് വൃത്തിയാക്കാം. ആരെങ്കിലും വന്നാൽ നമുക്ക് നോക്കാം!"

ആ പഴയ വീട്ടിലെ പൊടി തട്ടുമ്പോൾ നാല് പേരുടെയും ഉള്ളിൽ പുതിയൊരു പോരാട്ടത്തിന്റെ വീര്യം ഉണ്ടായിരുന്നു. സ്നേഹത്തിന് വേണ്ടി നാടുവിട്ടവർക്ക് കാവലായി കുര്യാക്കോസും ഏലിക്കുട്ടിയും ഉറച്ചു നിന്നു.

മുറ്റത്തെ പണിയും വീടിനുള്ളിലെ തൂപ്പും ഒക്കെ കഴിഞ്ഞു. കൃഷ്ണനും കൃഷ്ണയും നല്ല തളർന്നിട്ടുണ്ടെങ്കിലും സ്വന്തമായി ഒരു തലചായ്ക്കാൻ ഒരിടം കിട്ടിയ സന്തോഷം അവരുടെ മുഖത്തുണ്ട്. കുര്യാക്കോസ് തന്റെ തൂമ്പ ഒരു മൂലയിൽ ചാരി വെച്ചു.

കുര്യാച്ചാൻ : "ഹാ! അങ്ങനെ പണി കഴിഞ്ഞു. ഇതിപ്പോ ഒരു വീടായല്ലോ! കൃഷ്ണാ... ഇനി പേടിക്കണ്ട, ഇന്ന് രാത്രി ഇവിടെ സമാധാനമായിട്ട് കിടന്നുറങ്ങാം." 🙌

കൃഷ്ണൻ: "ശരി കുര്യാച്ചാ... പണി കഴിഞ്ഞപ്പോൾ ആകെ ഒരു ആശ്വാസം. നിങ്ങളുടെ സഹായം ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ പെട്ടുപോയെരുന്നോ കുര്യാച്ചാ " 🙏

കുര്യാച്ചാ: അത് ഒന്നും സാരമില്ല.......

ഏലിക്കുട്ടി കൈയ്യും കാലും കഴുകി ഉമ്മറത്തേക്ക് വന്നു. അവൾ കൃഷ്ണയെ നോക്കി കണ്ണ് ചിമ്മി.

ഏലിക്കുട്ടി: "പണിയൊക്കെ കഴിഞ്ഞില്ലേ... എന്നാപ്പിന്നെ നമുക്ക് പിരിയാം. പക്ഷേ ഒരു കാര്യമുണ്ട്... ഇന്ന് രാത്രി നമ്മുടെ വിട്ടിൽ ഒരു അടിപൊളി വിരുന്നുണ്ട്! ആ നിധി കിട്ടിയ സന്തോഷം നമുക്ക് ഒന്ന് ആഘോഷിക്കണം. നിങ്ങൾ രണ്ടുപേരും കൃത്യസമയത്ത് അവിടെ എത്തണം, കേട്ടല്ലോ?" 👩🏻‍🍳🌶️

കൃഷ്ണ: "വരാം ഏലിച്ചേച്ചി! കൈയ്യും കാലും ഒക്കെ ഒന്ന് കഴുകി ഇപ്പൊ വരാം!" 😊

കുര്യാക്കോസും ഏലിക്കുട്ടിയും കൂടി വീട്ടിലേക്ക് നടന്നു. പോകുന്ന വഴിക്ക് കുര്യാക്കോസ് പതുക്കെ പറഞ്ഞു:

കുര്യാച്ചാൻ: "പണി കഴിഞ്ഞപ്പോൾ ആ പിള്ളേരുടെ മുഖത്തെ സന്തോഷം കണ്ടോടി ഏലീ... നമ്മൾ അന്ന് ആ കുന്നിറങ്ങി വന്നപ്പോൾ ആരും ഉണ്ടായിരുന്നില്ല സഹായിക്കാൻ. പക്ഷേ ഇവർക്ക് നമ്മളുണ്ട്" ❤️

ഏലിക്കുട്ടി: "അതെ കുര്യാച്ചാ... അത് മതി. നീ പോയി ആ കപ്പയുടെ മണ്ണൊന്ന് കളയുന്നെ... രാത്രിയിലെ വിരുന്നിന് ഞാൻ പണി തുടങ്ങൻ ഇണ്ട്"👩🏻‍🍳

അങ്ങനെ പകലത്തെ പണികൾ തീർന്നു. ആ പന്ത്രണ്ട് ഏക്കർ പറമ്പിൽ ഇപ്പോൾ രാത്രിയിലെ വിരുന്നിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയാണ്. കാപ്പിത്തോട്ടത്തിൽ സന്ധ്യ മയങ്ങുമ്പോൾ, അടുക്കളയിൽ നിന്ന് നല്ല ഒന്നാന്തരം കാന്താരി ചമ്മന്തിയുടെ മണം വരുന്നുണ്ട് പോരാഞ്ഞിട്ട്....ഇറച്ചി യുടെയും കുടെ മണം ആഹ്ഹ്ഹ് ..... 🥘🌶️

ഇരുട്ട് വന്നാൽ അല്ലെ നാക്ഷത്രം തിളങ്ങു....



തുടരും.....

അഭിപ്രായങ്ങൾ ഒക്കെ പറയണേഇട്ടോ ഇഷ്ടമായോ ................

ഇനിയും വരാം ഇട്ടോ 😉 🤙

Comments