പന്ത്രണ്ടിലൊന്ന് കാന്താരി 🔥🌶️ (ഭാഗം - 6)

നേരം വെളുത്തു... പക്ഷികൾ കരയാൻ തുടങ്ങിയിട്ടും കുര്യാച്ചന്റെ വീട്ടിൽ മാത്രം അനക്കമില്ല. കുര്യാച്ചൻ മെല്ലെ കണ്ണുതുറന്നു നോക്കിയപ്പോൾ കണ്ടത് തന്റെ നെഞ്ചത്ത് കയറി സുഖമായി കിടന്നുറങ്ങുന്ന ഏലിക്കുട്ടിയെയാണ്. രാത്രിയിലെ കള്ളിന്റെ കെട്ട് അവൾക്ക് ഇതുവരെ മാറിയിട്ടില്ലെന്ന് അവളുടെ ആ കൂർക്കം വലിയിൽ നിന്ന് തന്നെ കുര്യാച്ചന് മനസ്സിലായി. 😴
"കുര്യാച്ചൻ പതുക്കെ അവളുടെ കൈകൾ മാറ്റാൻ നോക്കിയതും ഏലിക്കുട്ടി ഉറക്കത്തിൽ തന്നെ പിറുപിറുത്തു".....
"കണ്ണുംതുറന്നു കൊറെ നേരം കിടന്നു".....
"അവളുടെ കൈകൾ മാറ്റി എഴുന്നേറ്റു”അപ്പോൾ......
"എടാ... കുര്യാച്ചാ... ആ തടം... ഒരു വഴുതനങ്ങയും കൂടി വെച്ചേക്കണേ..."
കുര്യാച്ചൻ ചിരിച്ചുപോയി 😂. മാറിയിട്ട് ഇല്ല മാറിയിട്ട് ഇല്ല ഒരു ചിരിയോടെ .....
അവൻ മെല്ലെ എഴുന്നേറ്റ് പുറത്തിറങ്ങി. മുറ്റത്ത് ഇന്നലെ നടന്ന 'യുദ്ധത്തിന്റെ' ബാക്കിപത്രങ്ങൾ കിടപ്പുണ്ട്. ഒഴിഞ്ഞ കള്ളുകുടവും, പന്നിയിറച്ചിയുടെ പാത്രങ്ങളും...
റേഡിയോയിൽ അപ്പോഴും പാട്ട് പാടിക്കൊണ്ടിരിക്കുകയാണ്. കുര്യാച്ചൻ പതുക്കെ ചെന്ന് ആ റേഡിയോ ഓഫ് ചെയ്തു. മുറ്റത്ത് ചിതറിക്കിടന്ന പാത്രങ്ങളും കള്ളുകുടവുമൊക്കെ അവൻ പതുക്കെ അടുക്കി വെച്ചു.
എന്നിട്ട് അടുക്കളയിൽ പോയി നല്ല ഒന്നാന്തരം രണ്ട് ചായ ഇട്ടു. ☕☕
രണ്ട് ചായ ഗ്ലാസുമായി അവൻ ഉമ്മറത്ത് വന്നിരുന്നു അതിൽ ഒരെണ്ണം മൂടി വെച്ചും.
നല്ല സുഖമുള്ള കാറ്റും ദൂരെ പറമ്പിൽ കൃഷ്ണൻ പണി തുടങ്ങുന്ന ആ ശബ്ദവും... കുര്യാച്ചൻ ആസ്വദിച്ചു ചായ കുടിക്കുകയാണ്.
അപ്പോഴാണ് അകത്തുനിന്ന് ആ ശബ്ദം കേട്ടത്!
"കുര്യാച്ചാാാ... എടാാാ... എവിടെ പോയി നീ?" 😵💫
ഏലിക്കുട്ടിയുടെ ശബ്ദമാണ് പക്ഷേ അതിലൊരു വല്ലാത്ത വിറയലുണ്ട്. കുര്യാച്ചൻ ചായയും കുടിച്ച് പുറത്ത് തന്നെ ഇരുന്നു.
അല്പം കഴിഞ്ഞ് തലയും തടവി, കണ്ണ് മിഴിച്ചു കൊണ്ട് ഏലിക്കുട്ടി ഉമ്മറത്തേക്ക് എത്തി. അവളുടെ മുഖം കണ്ടാൽ തോന്നും ആരോ തല്ലിച്ചതച്ചതാണെന്ന്......🥴 ഇന്നലെ കള്ള് കുടം കാലിയാക്കിയ ലഹരി അവളുടെ തലയിൽ ഇപ്പോഴും ഒരു 'ബാന്റ് മേളം' നടത്തുന്നുണ്ട്.
മുറ്റത്ത് ചായയും കുടിച്ച് ഇരിക്കുന്ന കുര്യാച്ചനെ കണ്ടതും അവൾ ഒന്ന് നിന്നു.
കുര്യാച്ചൻ: (ചിരി കടിച്ചുപിടിച്ച്) "എന്താടി ഏലീ... ഇത്ര നേരത്തെ എഴുന്നേറ്റോ?
എന്തിനാ ആളെ വിളിച്ചു കൂവുന്നത്?" 😎
ഏലിക്കുട്ടി: "എടാ... എന്റെ തല പൊട്ടിപ്പോകുന്നല്ലോ. രാത്രിയിലെ കള്ളിന്റെ പുറത്ത് ഞാൻ വല്ലതും നാട്ടുകാരോട് വിളിച്ചു പറഞ്ഞോ? ആ പിള്ളേരൊക്കെ എവിടെ?" 😵💫
കുര്യാച്ചൻ: (ഒരു കള്ളച്ചിരിയോടെ) "നാട്ടുകാരോടൊന്നും പറഞ്ഞില്ല... പക്ഷേ ആ കൃഷ്ണനോടും കൃഷ്ണയോടും നീ പറയാത്തത് ഒന്നുമില്ല. ദാ നോക്ക്.... ആ കുടത്തിന്റെ പകുതി നീ ഒറ്റയ്ക്കാണ് തീർത്തത്"😂
ഏലിക്കുട്ടി ആ ഒഴിഞ്ഞ കുടം നോക്കി അന്തംവിട്ടു നിന്നു. 😳
ഏലിക്കുട്ടി: "കർത്താവേ... ആ പകുതിയും ഞാൻ കുടിച്ചെന്നോ? എന്നിട്ട്... എന്നിട്ട് ഞാൻ വേറെ എന്തെങ്കിലും ചെയ്തോ?"
കുര്യാച്ചൻ: "ഓ... പിന്നെ ചെയ്തത് നീ എന്നോട് പറഞ്ഞത് മറന്നോ? 'തടം എടുക്ക് കുര്യാച്ചാ... വഴുതനങ്ങ വെക്ക് കുര്യാച്ചാ' എന്നൊക്കെ പറഞ്ഞ് നീ എന്നെ വിരട്ടുകയായിരുന്നു. ഞാൻ ആ പാവം പിള്ളേരുടെ മുന്നിൽ ആകെ നാണംകെട്ടു!" 😂
ഏലിക്കുട്ടി: (ചമ്മലോടെ) "ഞാൻ... ഞാൻ അങ്ങനെയൊക്കെ പറഞ്ഞോ? പോടാ... നീ എന്നെ വെറുതെ കളിയാക്കുവാ!" 🙈
കുര്യാച്ചൻ: "കളിയാക്കുന്നതാണോ എന്ന് ദാ അവരോട് തന്നെ ചോദിക്കാം... കൃഷ്ണാ... ഇങ്ങു വന്നേ!" എന്ന് പറഞ്ഞ് കുര്യാച്ചൻ പറമ്പിലേക്ക് നോക്കി വിളിക്കാൻ ആഞ്ഞു
ഏലിക്കുട്ടി: (പെട്ടെന്ന് അവന്റെ വായ പൊത്തി) "അയ്യോ... വേണ്ട! അവരെ വിളിക്കണ്ട. ഞാൻ തോറ്റു... നീ ഈ ചായ ഇങ്ങ് തന്നേ!" 🤐☕
ഏലിക്കുട്ടി ആ ചായ ഗ്ലാസിലേക്ക് കൈ നീട്ടിയതും കുര്യാച്ചൻ അത് പുറകിലേക്ക് വലിച്ചു. ✋☕
കുര്യാച്ചൻ: "അത്രയ്ക്ക് അങ്ങ് ദൃതി വേണ്ട! ആദ്യം പോയി ആ മുഖം ഒന്ന് കഴുക്കൻ . നോക്ക്, ഒരു വല്ലാത്ത കോലം... യുദ്ധം കഴിഞ്ഞു വന്നത് പ്പോലെയുണ്ട്!" 🤭
ഏലിക്കുട്ടി: "ഇല്ല... എനിക്ക് ഇപ്പോൾ തന്നെ ചായ വേണം. ആ തലവേദന ഒന്ന് മാറട്ടെ. ഇങ്ങു തരാൻ" 😫
കുര്യാച്ചൻ: "ഇല്ലെന്ന് പറഞ്ഞാൽ ഇല്ല! മുഖം കഴുകിയാലേ ചായ കിട്ടൂ. വേഗം പോകഴുക്ക്..."
ഏലിക്കുട്ടി ഗത്യന്തരമില്ലാതെ മുറ്റത്തെ വെള്ളം വെച്ചിരിക്കുന്ന അടുത്തേക്ക് നടന്നു. കൈയിൽ വെള്ളം നിറച്ചു അത് മുഖത്തേക്ക് വെള്ളം അടിച്ചതും അവളുടെ വയറ്റിൽ നിന്ന് ഒരു സൌണ്ട് അവളക്ക് വല്ലാതെ ആയി ഒട്ടും താമസിച്ചില്ല... കള്ളും പന്നിയിറച്ചിയും ഒക്കെയായി ഒരു 'അഭിഷേകം' അവിടെ നടന്നു🤢.......
കുര്യാച്ചൻ ചായ താഴെ വച്ചും അവളുടെ അടുത്തേക്ക് നടന്നു തിരുമ്മി കൊടുത്തു........
കുറച്ചു നേരം ശർദ്ദിച്ചു കഴിഞ്ഞപ്പോൾ ഏലിക്കുട്ടിയുടെ ശ്വാസം നേരെ വീണു. തലയിലെ ആ ഭാരമൊക്കെ അങ്ങ് ഒഴിഞ്ഞു പോയി. അവൾ പതുക്കെ മുഖം തുടച്ച്, ആകെ ഒന്ന് ഉഷാറായി രണ്ട് പേരും കൂടെ തിരിച്ചു വന്നു.
കുര്യാച്ചൻ:🤭
'ഏലികുട്ടി തല കൈവെച്ചും വരുവാ'.........
കുര്യാച്ചൻ പോയി ഇരുന്നു ചായ കുടിക്കാൻ.......
അവൾ പതുക്കെ വന്ന് അവന്റെ അടുത്തേക്ക് ചേർന്നിരുന്നു. ആ പഴയ കാന്താരിയുടെ ദേഷ്യം ഒക്കെ പോയി ഇപ്പോൾ വെറുമൊരു പാവം കുട്ടി! 😇
ഏലിക്കുട്ടി: "ഇപ്പോൾ എനിക്ക് സമാധാനമായി കുര്യാച്ചാ... ആ കള്ള് അകത്ത് ചെന്നപ്പോൾ മുതൽ എന്തൊക്കെയോ പോലെ ആയിരുന്നു. ഞാൻ ശരിക്കും ഇന്നലെ നിന്നെ ഒരുപാട് വിഷമിപ്പിച്ചോടാ?" 🥺
കുര്യാച്ചൻ ചിരിച്ചു കൊണ്ട് ആ ചായ ഗ്ലാസ് അവൾക്ക് നേരെ നീട്ടി.
കുര്യാച്ചൻ: "നീ വിഷമിപ്പിക്കുകയല്ല, ചിരിപ്പിക്കുകയാണ് ചെയ്തത്. നീ എനിക്ക് തന്ന ആ 'ശിക്ഷ' ഉണ്ടല്ലോ, ആ തെങ്ങിൻ തടം... അത് ഓർക്കുമ്പോഴാ എനിക്ക് ചിരി വരുന്നത്!" 😂☕ പിന്നെ ഞാൻ അങ്ങ് ഒന്നും മിണ്ടിയില്ലഎന്നെ ഉള്ളൂ......
"ഏലിക്കുട്ടി അവനെ നോക്കി ഒന്നും ചിരിച്ചു"......
ഏലിക്കുട്ടി പതുക്കെ ആ ചായ വാങ്ങി ഊതിക്കുടിച്ചു. 😇
കുര്യാച്ചൻ ആ മൂടി വെച്ച ചായ അവൾക്ക് നേരെ നീട്ടി. ഏലിക്കുട്ടി അത് വാങ്ങി ഒരിറക്ക് കുടിച്ചപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്. എങ്കിലും ഇടയ്ക്കിടെ അവൾ കുര്യാച്ചനെ സംശയത്തോടെ നോക്കുന്നുണ്ട്—സത്യമായിട്ടും താൻ ആ തടം എടുക്കാൻ പറഞ്ഞോ എന്നറിയാൻ! 😂
തുടരും.....
ഇഷ്ടമായോ അഭിപ്രായം പറയണേ.....

Comments
Post a Comment