പന്ത്രണ്ടിലൊന്ന് കാന്താരി 🔥🌶️ (ഭാഗം - 3)
രണ്ടുപേരും തോട്ടിലെ തണുത്ത വെള്ളത്തിൽ വീണതും....... കുര്യാക്കോസ് മുഖത്തെ ചാണകം കഴുകിക്കളയാൻ നോക്കി. പക്ഷേ ഏലിക്കുട്ടി വിടാൻ ഭാവമില്ല!
ഏലിക്കുട്ടി: "അഹ് അഹാ... നല്ല കുളി! കുര്യാച്ചാ... നിന്റെ ഓടുകത്തെ ബീഡി വാലീ കാരണം ഞാൻ ഇവിടെ എത്തി.... (അവൾ വെള്ളം കൈകൊണ്ട് വാരി അവന്റെ മുഖത്തേക്ക് അടിച്ചു).
കുര്യാക്കോസ്: "ഡീ... നീ എന്നെ ചാണകം എറിഞ്ഞത് പോരാഞ്ഞിട്ടാണോ ഈ വെള്ളം കോരി ഒഴിക്കുന്നത്?
നിന്നെ ഇന്ന് ഞാൻ..." 🤨
(അവൻ അവളെ പിടിക്കാൻ ആഞ്ഞു, രണ്ടുപേരും വെള്ളത്തിൽ കിടന്ന് പരസ്പരം തള്ളും പിടിയുമായി).
ഏലിക്കുട്ടി: "എന്നെ പിടിക്കാൻ നിനക്ക് പറ്റില്ലെടാ കുര്യാച്ചാ...
നീ.... തോറ്റു... സമ്മതിക്ക്!" 😋
അവർ വെള്ളത്തിൽ കിടന്ന് വാശിപിടിച്ചു വഴക്കിടുമ്പോഴാണ്, ആകാശത്തെ ചന്ദ്രന്റെ വെളിച്ചത്തിൽ തോട്ടിലെ വെള്ളത്തിന് ലൂടെ എന്തോ ഒന്ന് വരുന്നത് കുര്യാക്കോസ് കണ്ടത്........
ശ്രദ്ധിച്ചു നോക്കിയപ്പോൾ അവന്റെ ചോര മരവിച്ചു പോയി! ഒരു വലിയ മൂഖൻ പാമ്പ്
പത്തി വിടർത്താതെ തന്നെ വെള്ളത്തിലൂടെ വായുവേഗത്തിൽ അവരുടെ അടുത്തേക്ക് നീന്തി വരുന്നു! 🐍
കുര്യാക്കോസ്: (ശബ്ദം താഴ്ത്തി...പേടിയോടെ) "ഏലീ... അനങ്ങരുത്..."
ഏലിക്കുട്ടി: "ഓ... എന്നെ പേടിപ്പിക്കാൻ നോക്കണ്ട! ഈ കളി ഞാനറിയുന്നതാ..." 😏
കുര്യാക്കോസ്: (ഗൗരവത്തിൽ അവളുടെ കൈയ്യിൽ മുറുകെ പിടിച്ചു) "എടീ ശവമേ... തമാശയല്ല! നോക്കടി അങ്ങോട്ട്!" 👈💀
അവൾ നോക്കിയതും പാമ്പ് അവരുടെ തൊട്ടടുത്ത് എത്തിക്കഴിഞ്ഞു! ഏലിക്കുട്ടിയുടെ ശ്വാസം നിലച്ചു, അവൾ പേടിച്ച് നിലവിളിക്കാൻ തുടങ്ങിയപ്പോഴേക്കും....
കുര്യാക്കോസ്: "ഓടിക്കോ ഡീ യെയെ.....!!!"
ഒന്നും നോക്കിയില്ല, കുര്യാക്കോസ് തന്റെ കൈകൾ കൊണ്ട് ഏലിക്കുട്ടിയെ ഒരൊറ്റ തൂക്കിയെടുക്കൽ!
ഒരു പഞ്ഞിക്കെട്ട് എടുക്കുന്നത് പോലെ അവളെ തോളിൽ വെച്ച് അവൻ ആ തോട്ടിലെ ചളിയിൽ നിന്ന് കരയിലേക്ക് കുതിച്ചു പാഞ്ഞു. നിലത്തു കാലു കുത്തിയതും അവൻ നിർത്താതെ ഓടി ഉമ്മറത്തെത്തി അവളെ താഴെ ഇറക്കി.
രണ്ടുപേരും കിതയ്ക്കുകയാണ്. മരണത്തിന്റെ വക്കിൽ നിന്ന് തിരിച്ചു വന്ന ആ നിമിഷം! 🥶❤️
ആഹഹാ ഹഹഹാഹ് ആഹ്ഹ.....
കുര്യാക്കോസ്: (ശ്വാസം വലിച്ചു വിട്ടുകൊണ്ട്) "നിന്റെ ആ ഒരു ചാണക ഏറ് കാരണം... ഇന്ന് നമ്മൾ രണ്ടുപേരും പാമ്പിന്റെ വായിൽ പോയേനെ!" 🐍💀
ഏലിക്കുട്ടി: (പേടിച്ചു വിറച്ചു കൊണ്ട് അവന്റെ നെഞ്ചിൽ തല ചായ്ച്ചു)
"കുര്യാച്ചാ... ഞാൻ പേടിച്ചു പോയി...
നീ എന്നെ പിടിച്ചില്ലായിരുന്നെങ്കിൽ..." 🥺😭
കുര്യാക്കോസ് അവളെ ചേർത്തു പിടിച്ചു. ആ രാത്രിയിലെ നിലാവിൽ, നനഞ്ഞു കുതിർന്ന അവർക്കിടയിൽ വീണ്ടും ആ പഴയ പ്രണയം പടർന്നു... 🕯️✨
പിറ്റേന്ന് പ്രഭാതം. ദൂരെ മലനിരകൾക്ക് പിന്നിൽ നിന്ന് സൂര്യൻ പതുക്കെ തലനീട്ടുന്നു. പക്ഷികളുടെ കളകൂജനവും കോഴിയുടെ കൂവലും ആ പന്ത്രണ്ട് ഏക്കർ പറമ്പിനെ ഉണർത്തി. 🐓✨
രാത്രിയിലെ ആ പാമ്പ് പേടിയൊക്കെ കഴിഞ്ഞ് കുര്യാക്കോസ് പുലർച്ചെ തന്നെ എഴുന്നേറ്റു. മഞ്ഞിൽ കുതിർന്ന മണ്ണിലേക്ക് അവൻ തന്റെ തൂമ്പയുമായി ഇറങ്ങി. വിയർപ്പൊഴുക്കി മണ്ണിൽ പൊന്നു വിളയിക്കാനുള്ള ആ പഴയ വാശി അവന്റെ കണ്ണുകളിലുണ്ട്............
അതേസമയം, അടുക്കളയിൽ ഏലിക്കുട്ടി കാപ്പി ഇടാനുള്ള തിരക്കിലാണ്.
വിറകടുപ്പിലെ പുകയ്ക്കിടയിലൂടെ അവൾ കട്ടൻ കാപ്പിയുണ്ടാക്കി.
അതിലേക്ക് അല്പം ചുക്കും കരുപ്പെട്ടിയും ചേർത്ത് നല്ല ആവി പറക്കുന്ന കാപ്പിയുമായി അവൾ പറമ്പിലേക്ക് നടന്നു. ☕️
ചട്ടയിൽ മഞ്ഞിന്റെ തണുപ്പുണ്ടെങ്കിലും അവളുടെ ഉള്ളിൽ കുര്യാക്കോസിനോടുള്ള സ്നേഹത്തിന്റെ ചൂടുണ്ടായിരുന്നു. 🌸
പറമ്പിലെ ഒരു വലിയ തെങ്ങിന്റെ ചുവട്ടിൽ അവർ രണ്ടുപേരും ഇരുന്നു. ചുറ്റും കാപ്പിപ്പൂക്കളുടെ മണം. 🌴
കുര്യാക്കോസ്: (കാപ്പി ഊതിക്കുടിച്ചുകൊണ്ട്)
"എടീ ഏലീ... ഇന്നലത്തെ ആ പാമ്പ്... ഓർക്കുമ്പോൾ ഇപ്പോഴും ഒരു വിറയലാ..." 🥶
ഇഹഹഹ ഹോ ഹോ
ഏലിക്കുട്ടി: (കള്ളച്ചിരിയോടെ)
"അതൊക്കെ പോട്ടെ കുര്യാച്ചാ... ഇന്നലത്തെ ആ ചാണക ഏറ്... അത് നിനക്ക് അങ്ങട് പിടിച്ചോ? ഇപ്പോഴും ആ നാറ്റം പോയിട്ടില്ലെന്ന് തോന്നുന്നു!" 😂💩
ഉമ്മഹ്ഹ്ഹ്ഹഹ 🤧😁
കുര്യാക്കോസ്: (അവളെ നോക്കി ചിരിച്ചു കൊണ്ട്)
" അത് പെരുത്ത് ഇഷ്ടമായി! നിന്റെ ആ ഒരു സ്നേഹം... അത് ഏത് ചാണകത്തേക്കാളും വലുതാടീ..." ❤️ അത്രയും പറഞ്ഞ് അവൻ അവളുടെ ചുമലിൽ കൈവെച്ചു.
ആ തെങ്ങിൻ ചുവട്ടിലെ നിശബ്ദതയിൽ അവർ രണ്ടുപേരും ആ പഴയ ഓർമ്മകളിൽ മുഴുകി. ✨
പെട്ടെന്ന്, ദൂരെ പറമ്പിന്റെ അതിർത്തിയിലുള്ള ഇടവഴിയിലൂടെ ആരോ നടന്നു വരുന്നത് അവർ കണ്ടു. 👣
ഒരു ആണും പെണ്ണുമാണ്! അവർ സാധാരണക്കാരെപ്പോലെയല്ല കാണപ്പെടുന്നത്.
നല്ല വസ്ത്രധാരണവും കയ്യിൽ ചില സഞ്ചികളുമുണ്ട്. കുര്യാക്കോസ് എഴുന്നേറ്റ് നിന്ന് കണ്ണ് ചിമ്മി നോക്കി.
കുര്യാക്കോസ്: "ഏലീ... നോക്കിക്കേ, ആരാ ആ വരുന്നത്? ഈ വെളുപ്പാൻ കാലത്ത് നമ്മുടെ പറമ്പിലേക്ക്?" 🤨
ഏലിക്കുട്ടി: "ആരാണെന്ന് മനസ്സിലാകുന്നില്ലല്ലോ കുര്യാച്ചാ...
നമ്മുടെ നാട്ടുകാരെപ്പോലെയല്ലല്ലോ..." 👩🏻
(അവൾ ഉത്കണ്ഠയോടെ കുര്യാക്കോസിന്റെ അരികിലേക്ക് നീങ്ങി നിന്നു).
ആ അപരിചിതർ പതുക്കെ അവരുടെ അടുത്തേക്ക് നടന്നു വന്നു. അവരുടെ മുഖത്ത് ഒരു പ്രത്യേക ഗൗരവമുണ്ട്.
അവരുടെ മുഖത്ത് ക്ഷീണമുണ്ടെങ്കിലും കണ്ണുകളിൽ
എന്തോ ഉള്ളത് പോലെ തോന്നി.........
കുര്യാക്കോസ്: "നിങ്ങൾ ആരാ? എവിടുന്ന് വരുന്നു ഈ പുലർച്ചെ?" 🤨
ആ ചെറുപ്പക്കാരൻ മുന്നോട്ട് വന്ന് കിതച്ചുകൊണ്ട് സംസാരിച്ചു.
കൃഷ്ണൻ: "ഞാൻ കൃഷ്ണൻ. ഇത് കൃഷ്ണ. ഞങ്ങൾ കുറേ ദൂരെ നിന്നാ വരുന്നത്.
വീട്ടിൽ ഞങ്ങളുടെ പ്രണയത്തിന് വലിയ എതിർപ്പായിരുന്നു. അവളുടെ കുടുംബം വലിയ തറവാട്ടുകാരാണ്. ഞങ്ങളുടെ രണ്ട് കുടുംബങ്ങളും പണ്ട് വലിയ സുഹൃത്തുക്കളായിരുന്നു, പക്ഷേ എന്തോ കാരണത്താൽ അവർ വഴക്കിട്ട് പിരിഞ്ഞു. ഞങ്ങളെ പിരിക്കാൻ അവർ നോക്കി... അതുകൊണ്ട് ഒരു രാത്രിയിൽ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി തിരിച്ചതാണ്. നടന്നു നടന്ന് ഇവിടെ വരെ എത്തി."
പതറുന്ന സ്വരത്തിൽ അവൻ പറഞ്ഞു.
ഏലിക്കുട്ടി: (അത്ഭുതത്തോടെ) "എന്റീശോയേ! നിങ്ങളുടെ പേര് രണ്ടും ഒരേപോലെയാണല്ലോ! കൃഷ്ണനും കൃഷ്ണയും... കൊള്ളാം!" 👩🏻
അവൾ കുര്യാക്കോസിനെ ഒന്ന് നോക്കി. തങ്ങൾ പണ്ട് ആ കുന്നിറങ്ങി വന്ന രാത്രി അവൾ പെട്ടെന്ന് ഓർത്തുപോയി. 🌧️❤️
കൃഷ്ണൻ: "ഞങ്ങൾക്ക് ഇവിടെ എവിടെയെങ്കിലും ഒരു വീട് കിട്ടുമോ എന്ന് അറിയാൻ വന്നതാ... ഒന്നു തല ചായ്ക്കാൻ ഒരിടം......"
കുര്യാക്കോസ് ദൂരെ കാപ്പിത്തോട്ടത്തിന്റെ അറ്റത്തുള്ള ഒരു ചെറിയ ഓലപ്പുരയിലേക്ക് വിരൽ ചൂണ്ടി.
കുര്യാക്കോസ്: "അങ്ങ് ദൂരെ ആ കാണുന്നത് കണ്ടോ?
അത് എന്റെ പഴയ വീടാണ്. ഇപ്പോൾ ഞങ്ങൾ ഇങ്ങോട്ട് മാറിയതുകൊണ്ട് അവിടെ ആരുമില്ല. കുറച്ച് പൊടിയും മാറാലയും ഒക്കെ കാണും. വേണമെങ്കിൽ നിങ്ങൾക്ക് അവിടെ താമസിക്കാം."
കൃഷ്ണന്റെയും കൃഷ്ണയുടെയും മുഖത്ത് വലിയൊരു ആശ്വാസം തെളിഞ്ഞു. അവർ കുര്യാക്കോസിന്റെ കൈകളിൽ പിടിച്ചു നന്ദി പറഞ്ഞു.😌😌
കൃഷ്ണ: "വളരെയധികം നന്ദിയുണ്ട് കുര്യാച്ചാ... ഏലിച്ചേച്ചി..." 🙏
ഏലിക്കുട്ടി: "അതിനെന്താ മക്കളെ... ഞങ്ങളും ഇങ്ങനെയൊക്കെ തന്നെ ജീവിച്ചു തുടങ്ങിയവരാ. നിങ്ങളെ കാണുമ്പോൾ ഞങ്ങളുടെ പഴയ കാലം ഓർമ്മ വരുന്നു."
കൃഷ്ണ: (പുഞ്ചിരിച്ചുകൊണ്ട്)
"അപ്പോൾ നമ്മൾ എല്ലാവരും ഒരേ റൂട്ടിൽ തന്നെയാണല്ലേ ചേച്ചി? സ്നേഹത്തിന് വേണ്ടി നാടുവിട്ടവർ!" 👩❤️👨💞
ഏലിക്കുട്ടി: ആഹഹ്ഹ അതെ അതെ......
കൃഷ്ണനും കൃഷ്ണയും ആകെ തളർന്നിരുന്നു. അവരുടെ വസ്ത്രത്തിലെല്ലാം ദൂരയാത്രയുടെ പൊടിയും ചെളിയും പറ്റിയിട്ടുണ്ട്. ഏലിക്കുട്ടിക്ക് അവരെ കണ്ടപ്പോൾ വലിയ പാവം തോന്നി.
കുര്യാക്കോസ് ചിരിച്ചു കൊണ്ട് അവരുടെ തോളിൽ തട്ടി. "ശരിയാ... അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ ഈ മണ്ണ് നിങ്ങളെയും രക്ഷിക്കും. പോയി ആ വീടൊന്ന് വൃത്തിയാക്കി താമസം തുടങ്ങിക്കോ."
സൂര്യൻ ഉദിച്ചുയരുമ്പോൾ, ആ പന്ത്രണ്ട് ഏക്കർ പറമ്പിൽ ഇപ്പോൾ നാല് പേരുടെ സ്വപ്നങ്ങൾ വിരിയുകയാണ്. ☀️🌱
ഏലിക്കുട്ടി: "നിങ്ങൾ ഇത്രയും ദൂരം നടന്നു വന്നതല്ലേ?
നല്ല വിശപ്പുകാണും. അവിടെ ഇരിക്ക്, ഞാൻ കാപ്പിയും കുറച്ച് കപ്പയും എടുക്കാം. അത് കുടിച്ചിട്ട് നമുക്ക് ആ വീട് പോയി ഒന്ന് വൃത്തിയാക്കാം................" ☕
അവൾ അടുക്കളയിലേക്ക് നടന്നു. കൃഷ്ണയും കൂടെ സഹായിക്കാൻ കൂടി.
കൃഷ്ണൻ അവിടെ തിണ്ണയിലിരുന്നു കുര്യാക്കോസിനോട് കാര്യങ്ങൾ തിരക്കുകയാണ്.
കുര്യാക്കോസ് തന്റെ തൂമ്പയുമായി പറമ്പിലേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ഏലിക്കുട്ടി കാപ്പിയുമായി വന്നത്......
കുര്യാക്കോസ്: "എന്നാപ്പിന്നെ ഞാൻ പണിക്ക് ഇറങ്ങട്ടെ... നീ അവർക്ക് കാപ്പി കൊടുക്ക്."
ഏലിക്കുട്ടി: (കാപ്പി ഗ്ലാസ്സ് നീട്ടിക്കൊണ്ട്)
"അതൊന്നും പറ്റില്ല... ഇവർക്ക് ആ വീടൊന്ന് ശരിയാക്കിക്കൊടുക്കാൻ നിങ്ങളും വരണം.
തനിച്ച് അവർക്ക് അത് പറ്റില്ല."
കുര്യാക്കോസ്: "എടീ... എനിക്ക് ഇവിടെ കുറെ പണിയുണ്ട്. വെയിൽ മൂക്കുന്നതിന് മുന്നേ കപ്പത്തടം ഒന്ന് കിളയ്ക്കണം..." 🤨☀️
അതുകേട്ടതും ഏലിക്കുട്ടിക്ക് ഒന്ന് 'ചൊറിഞ്ഞു' വന്നു! ഇന്നലത്തെ ആ ചാണക ഏറിന്റെ ബാക്കി എന്നോണം അവൾ അവന്റെ അടുത്തേക്ക് ചെന്നു.
ഏലിക്കുട്ടി: "ഓ... വലിയ പണിക്കാരൻ! പാവങ്ങൾ ദൂരൂന്ന് വന്നതാ... സഹായിക്കാൻ പറഞ്ഞാൽ അപ്പോൾ തുടങ്ങും പണി!" 👩🏻
ഒന്നും നോക്കിയില്ല, കാപ്പി ഗ്ലാസ്സ് താഴെ വെച്ചിട്ട് അവൾ കുര്യാക്കോസിന്റെ പുറത്തിന് നോക്കി കൈകൊണ്ട് നല്ലൊരു 'താങ്ങ്' (അടി) വെച്ച് കൊടുത്തു!
ഏലിക്കുട്ടി: ഹ്ഹഹാ✋
കുര്യാക്കോസ്: "അമ്മേ...!"
(അവൻ ചാടിപ്പോയി).
"ഡീ... നീ ഇത് എന്നാ കാണിക്കുന്നേ?
ഈ പിള്ളേരുടെ മുന്നിൽ വെച്ചാണോ നീ എന്നെ അടിക്കുന്നത്?" 🥶🤕
ഏലിക്കുട്ടി: (ചിരിച്ചുകൊണ്ട്)
"പിന്നെങ്ങനെയുണ്ട്? പണിക്ക് പോകണോ അതോ ഇവരെ സഹായിക്കാൻ വരണോ?" 😂👊അതെ ഇനിയും വേണോ......
കൃഷ്ണനും കൃഷ്ണയും ഇതുകണ്ട് വാ പൊത്തി ചിരിക്കാൻ തുടങ്ങി. കുര്യാക്കോസ് ചമ്മലോടെ തല ചൊറിഞ്ഞു.
കുര്യാക്കോസ്: "ശരി... ശരി... വരാം! നിന്റെ ഈ കൈക്ക് വല്ലാത്തൊരു കനമാണല്ലോ ഡീ ഏലീ..." 😂
അപ്പോൾ ഏലിക്കുട്ടി.........
ഏലിക്കുട്ടി ഭിത്തിയിലേക്ക് വിരൽ ചൂണ്ടിയത്. 👈
ഏലിക്കുട്ടി ചിരിച്ചും കൊണ്ട് ആണ് സംസാരിക്കുന്നത്........😁
ഏലിക്കുട്ടി: "കൃഷ്ണാ... ആ ചുവരിലേക്ക് ഒന്ന് നോക്കിയേ... ആ കാണുന്നത് എന്താണെന്ന് മനസ്സിലായോ?" 😂
കൃഷ്ണൻ കണ്ണുചിമ്മി നോക്കി. ഭിത്തിയിൽ ഉണങ്ങിപ്പിടിച്ചിരിക്കുന്ന ആ 'കറുത്ത പാട്' കണ്ടപ്പോൾ അവന് ഒന്നും മനസ്സിലായില്ല. 🧐
കൃഷ്ണൻ: "ഇതെന്താ ഏലിച്ചേച്ചി? പെയിന്റ് അടിക്കാത്തതാണോ?"
ഏലിക്കുട്ടി: (പൊട്ടിച്ചിരിച്ചു കൊണ്ട്)
"ഏയ്... അതല്ല! അത് ഇന്നലെ രാത്രിയിലെ 'ചാണക ഏറ് നടന്നത്' ആണ്! ഇവൻ ആ മുണ്ടിന്റെ മടക്കിക്കുത്തിൽ ഒളിപ്പിച്ചു വെച്ച ബീഡി എടുത്ത് കത്തിക്കാൻ നോക്കി... അപ്പോൾ ഞാൻ കൊടുത്തതാ ഒരെണ്ണം!" 🤣
കുര്യാക്കോസ് ചമ്മലോടെ തല താഴ്ത്തി നിന്നു.
"ഡീ... നീ അതൊക്കെ ഇപ്പോൾ എന്തിനാ ഈ പിള്ളേരോട് പറയുന്നേ?" 🥶
ഏലിക്കുട്ടി: "പറയണം! എന്നിട്ട് വേണ്ടേ ഇവർക്ക് കാര്യം മനസ്സിലാക്കാൻ.
ബീഡി വലിച്ചതും പോരാഞ്ഞ് എന്നെ ഓടിച്ചു പിടിക്കാൻ നോക്കിയതാ... ഒടുവിൽ രണ്ടുപേരും കൂടി തോട്ടിലെ ആ ചളിവെള്ളത്തിൽ ടാപ്പോ....എന്ന് വീണു.................!" 😂
കുര്യാക്കോസ് ഒന്നും മിണ്ടാതെ നാണിച്ച് നിൽക്കുന്നത് കണ്ട് കൃഷ്ണനും കൃഷ്ണയ്ക്കും ചിരി അടക്കാൻ പറ്റിയില്ല. 🤭
ഏലിക്കുട്ടി: (കൃഷ്ണയെ നോക്കി ഗൗരവത്തിൽ) "ഇതൊരു മുന്നറിയിപ്പാണ് കേട്ടോ! ഈ കൃഷ്ണനും കുടിയും വലിയും ഒക്കെയായിട്ട് നടന്നാൽ നീ പേടിക്കണ്ട... ഇതുപോലെ ഒന്ന് അങ്ങോട്ട് കൊടുത്താൽ മതി. കൂട്ടിന് ഞാനുണ്ടാകും കൃഷ്ണ......!" ✋
കൃഷ്ണ: (ചിരിച്ചുകൊണ്ട്) "അതിനെന്താ ചേച്ചി... നമ്മൾ പെണ്ണുങ്ങൾ വിചാരിച്ചാൽ ഇവരെ നേർവഴിക്ക് നടത്താം.
ഞാനും റെഡി!" 👩❤️👩🔥
കൃഷ്ണൻ പതുക്കെ കുര്യാക്കോസിന്റെ അടുത്തേക്ക് നീങ്ങി നിന്നു.
കൃഷ്ണൻ: "കുര്യാച്ചാ... പണി പാളിയല്ലോ! ഇവർ ഇപ്പോൾ തന്നെ ഒരു ടീം ആയോ?" 🥶🤝
കുര്യാക്കോസ്: "മോനേ കൃഷ്ണാ... ഇത് ഇതിന്റെ തുടക്കം മാത്രമാണ്.
അനുഭവിക്കാൻ ഇനിയും കിടക്കുന്നു!" 😂
അങ്ങനെ ചിരിച്ചും കളിച്ചും അവർ ആ പഴയ വീട് വൃത്തിയാക്കാൻ നടന്നു.
ഏലിക്കുട്ടി: ചില സമയത്ത് ഇവൻ ഒരു മണ്ടൻ ആയിരിക്കും..... 😁
കൃഷ്ണ:🤭
കുര്യാക്കോസ് മുന്നിലും ഏലിക്കുട്ടി അവനെ കളിയാക്കി പിന്നിലും!......
"കുര്യാക്കോസ് മനസിൽ ഇവള് ചളം ആകും".....😁
കൃഷ്ണ: ഇവിടെ എപ്പോളും ആഘോഷം ആണ് എന്ന് തോനുന്നു.....🤭
ഏലിക്കുട്ടി: അതെ അതെ പക്ഷെ ഇടി യുടെ ആണ് എന്ന് മാത്രം🤭...
നാലുപേരും കൂടി ആ പഴയ ഓലപ്പുരയുടെ മുന്നിലെത്തി.
പൊടിയും മാറാലയും പിടിച്ചു കിടക്കുകയാണെങ്കിലും ആ വീടിന് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു.
അങ്ങനെ ആ പെണ്ണുങ്ങളുടെ കൂട്ടുകെട്ട് ഉറപ്പിച്ചു കൊണ്ട് അവർ വീട് വൃത്തിയാക്കാൻ തുടങ്ങി. ചിരിയും കളിയുമായി ആ പഴയ വീട് വീണ്ടും ഉണരുകയാണ്... ......
പന്ത്രണ്ടിലൊന്ന് കാന്താരി🔥🌶️
തുടരും....
അഭിപ്രായങ്ങൾ ഒക്കെ പറയണേഇട്ടോ ................
ഇനിയും വരാം ഇട്ടോ 😉 🤙


Comments
Post a Comment