പന്ത്രണ്ടിലൊന്ന് കാന്താരി 🔥🌶️ (ഭാഗം - 7)
ചായ കുടിച്ചു കൊണ്ടിരുന്ന ഏലിക്കുട്ടി പതുക്കെ കുര്യാച്ചനെ നോക്കി ഗൗരവത്തിൽ പറഞ്ഞു.
ഏലിക്കുട്ടി: "എടാ കുര്യാച്ചാ... കഴിഞ്ഞതൊക്കെ കഴിഞ്ഞു. ആ നിധിപ്പെട്ടിയും പ്രണയവുമൊക്കെ അവിടെ നിൽക്കട്ടെ. ഇപ്പോൾ നമ്മുടെ കയ്യിൽ പണമുണ്ടല്ലോ. അത് വെച്ച് ആദ്യം നമ്മൾ ചെയ്യേണ്ടത് ആ കടം തീർക്കുക എന്നതാണ്. ആരുടെ മുന്നിലും ഇനി കുനിഞ്ഞു നിൽക്കാൻ എനിക്ക് വയ്യ."
കുര്യാച്ചൻ ചായ ഊതിക്കുടിച്ചു കൊണ്ട് തലയാട്ടി. അവൻ അവളുടെ കണ്ണുകളിലെ ആ നിശ്ചയദാർഢ്യം കണ്ടു.
ഏലിക്കുട്ടി: "കടം തീർത്താൽ മാത്രം പോരാ... ഈ പന്ത്രണ്ട് ഏക്കർ ഇങ്ങനെ വെറുതെ ഇടാൻ പറ്റില്ല. നല്ല ഒന്നാന്തരം കൃഷി തുടങ്ങണം. നമുക്ക് മാത്രമായിട്ട് ഇത് നോക്കാൻ പറ്റില്ലല്ലോ, അതുകൊണ്ട് കുറച്ച് ജോലിക്കാരെ കൂടി നിർത്തണം. ഈ പറമ്പ് മൊത്തം പച്ചപ്പ് പുതയ്ക്കണം"
കുര്യാച്ചന്റെ മുഖത്ത് ഒരു വലിയ ചിരി വിരിഞ്ഞു. അവൻ ആവേശത്തോടെ എഴുന്നേറ്റു.
കുര്യാച്ചൻ: "അത് ശരിയാടി... നീ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ആ പൈലിയുടെ പലിശ കൊടുത്ത് തീർത്താൽ പിന്നെ നമ്മൾ ഈ കാട്ടിലെ രാജാവും രാജ്ഞിയും തന്നെ. ഞാൻ ഇന്ന് തന്നെ പോയി ആ കടം തീർക്കാം. പിന്നെ ജോലിക്കാരുടെ കാര്യം... അത് ഞാൻ ഇന്ന് തന്നെ റെഡി ആക്കാം"
ചായ കുടിച്ച് കഴിഞ്ഞു അവൻ എഴുന്നേറ്റ് നിന്നും
കുളി കഴിഞ്ഞ്, തോർത്ത് തലയിൽ ചുറ്റി, നല്ല വെള്ള ഷർട്ടും മുണ്ടും ഉടുത്ത് കുര്യാച്ചൻ ഉമ്മറത്തേക്ക് വന്നു. ഏലിക്കുട്ടി ഹാങ്ങോവർ മാറാതെ അവിടെ ഇരിപ്പുണ്ട്. കുര്യാച്ചൻ ആ പഴയ ഇരുമ്പ് പെട്ടി അവളുടെ മുന്നിൽ തുറന്നു വെച്ചു.
കുര്യാച്ചൻ: "ഏലീ... നീ ഇങ്ങോട്ട് നോക്ക്. നമ്മൾ ഇനി പഴയതുപോലെ കഷ്ടപ്പെടാൻ പോകുന്നില്ല. ഈ പെട്ടിയിലെ കാശ് വെച്ച് ഞാൻ പുതിയൊരു കളി തുടങ്ങാൻ പോകുവാ." 😎
ഏലിക്കുട്ടി കണ്ണ് മിഴിച്ചു നോക്കി. കുര്യാച്ചൻ പെട്ടിയിൽ നിന്ന് കുറച്ച് നോട്ടുകെട്ടുകൾ കയ്യിലെടുത്തു.
കുര്യാച്ചൻ: "നമ്മൾ ആദ്യം ഒരു വണ്ടി വാങ്ങും. പഴയ വണ്ടികൾ നോക്കി വാങ്ങി.. അത് പണി കഴിപ്പിച്ചു മറിച്ചു വിറ്റാൽ അന്ന് കിട്ടുന്ന ലാഭം നിനക്കറിയാമോ? അതൊരു വശത്ത് നടക്കും. പിന്നെ, സ്വന്തമായി ലോറികൾ ഇറക്കി ലോഡ് എടുത്ത് ഡെലിവറി ചെയ്യും. പക്ഷേ... ഞാൻ ഇനി വണ്ടി ഓടിക്കില്ല......." ✋
ഏലിക്കുട്ടി: "നീ വണ്ടി ഓടിക്കില്ലെന്നോ? പിന്നെ ആരാ ഓടിക്കുന്നത്?" 🤔
കുര്യാച്ചൻ: "അതിന് ഞാൻ വേറെ ആളുകളെ വെക്കും. എനിക്ക് വണ്ടി ഓടിച്ചു നല്ല 'എക്സ്പീരിയൻസ്' (Experience) ഉള്ളതല്ലേ. ഏത് റൂട്ടിൽ പോയാൽ ലാഭം കിട്ടുമെന്നും, ഏത് വണ്ടി എടുത്താൽ പണി കിട്ടില്ലെന്നും എനിക്ക് നന്നായി അറിയാം.
ഞാൻ പുറകിൽ നിന്ന് എല്ലാം നിയന്ത്രിക്കും. ജോലിക്ക് ആളെ വച്ചും വണ്ടി ഓടിപ്പിക്കും, ലോഡ് കൃത്യസമയത്ത് എത്തിക്കും ആ 'കൈമടക്കും' വലിയ തുകയും നമ്മൾ പോക്കറ്റിലാക്കും"
അവൻ അവളുടെ അടുത്തു വന്നിരുന്ന് ശബ്ദം താഴ്ത്തി പറഞ്ഞു.
കുര്യാച്ചൻ: "പിന്നെ ഈ പന്ത്രണ്ട് ഏക്കർ... ഇത് എന്റെ ജീവനാണ്. കൃഷി എനിക്ക് അന്നും ഇന്നും ഉള്ളിലെ ഇഷ്ടമാ. ബിസിനസ്സ് പുറത്ത് നടക്കുമ്പോൾ, നമ്മുടെ ഈ മണ്ണിൽ പൊന്ന് വിളയിക്കാൻ പണിക്കാരെ വെച്ച് ഞാൻ കൂടെ നിൽക്കും. വണ്ടി കച്ചവടം, ഡെലിവറി സർവീസ്, പിന്നെ ഈ കൃഷി... ഈ മൂന്ന് കാര്യവും കൂടി അങ്ങ് തകർക്കും നമ്മൾ"🌾
ഏലിക്കുട്ടി കുര്യാച്ചനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവളുടെ ഉള്ളിലെ ആ പഴയ പേടിയൊക്കെ മാറി പതുക്കെ ഒരു ആത്മവിശ്വാസം വരാൻ തുടങ്ങി.
ഏലിക്കുട്ടി: "നീ ഇത്രയും ബുദ്ധി ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു അല്ലേടാ കുര്യാച്ചാ... എന്നാൽ പിന്നെ വൈകിക്കണ്ട. നമുക്ക് അങ്ങ് തുടങ്ങിയേക്കാം"
കുര്യാച്ചൻ തന്റെ കയ്യിലിരുന്ന ആ നോട്ടുകെട്ടുകൾ വിരലുകൊണ്ട് ഒന്ന് തട്ടി ശബ്ദമുണ്ടാക്കി ഏലിക്കുട്ടിയെ നോക്കി കണ്ണ് ചിമ്മി.
കുര്യാച്ചൻ: "ഏലീ... ഞാൻ വെറുതെ ഒരു വണ്ടിയുമെടുത്ത് കറങ്ങാൻ പോവുകയല്ല. നമ്മുടെ മുറ്റത്ത് ഇനി മൂന്ന് വണ്ടികൾ വന്നു നിൽക്കണം. അത് കണ്ടാൽ ആ പൈലിയുടെ കണ്ണുതള്ളണം" 😎
ഏലിക്കുട്ടി: "മൂന്ന് വണ്ടിയോ? നിനക്ക് വട്ടായോ കുര്യാച്ചാ?
ഈ പണം മുഴുവൻ നീ വണ്ടി വാങ്ങാൻ കളയുമോ?" 😲
കുര്യാച്ചൻ: "നീ കേൾക്ക് പെണ്ണേ... ഇതൊരു ബിസിനസ്സ് ആണ്.
ഒന്നാമത്തേത്..... ഒരു Bedford ലോറി ഇന്ന് റോഡിലെ രാജാവാണ് അവൻ. ആ വണ്ടി ഉണ്ടെങ്കിൽ ലോഡ് എടുക്കാൻ ആരും നമുക്ക് മുന്നിൽ വരും. അത് പണി കഴിപ്പിച്ച് വിറ്റാൽ കിട്ടുന്ന ലാഭം നിനക്ക് അറിയില്ല.
രണ്ടാമത്തേത്...... ഒരു Tata Mercedes-Benz ലോഡ് കൃത്യസമയത്ത് ഡെലിവറി ചെയ്യാൻ ഇതിലും വിശ്വസിക്കാൻ പറ്റിയ വണ്ടി വേറെയില്ല. ദൂരദേശങ്ങളിലേക്ക് സാധനങ്ങൾ അയക്കാൻ നമ്മൾ ഇത് ഉപയോഗിക്കും.
മൂന്നാമത്തേത്........ നിനക്ക് വേണ്ടി കൂടിയുള്ളതാ... ഒരു Willys Jeep പറമ്പിലെ കാന്താരിയും ഇഞ്ചിയും ചന്തയിൽ എത്തിക്കാൻ ഇത് വേണം. പിന്നെ ഞായറാഴ്ച കുർബാന കഴിഞ്ഞു നിന്നെയും കൂട്ടി ടൗണിൽ 🤴👸ഒന്നു കറങ്ങാൻ ഒരു ജീപ്പ് വേണ്ടേടി? "
ഏലിക്കുട്ടി ആകെ അന്തംവിട്ടു പോയി. കുര്യാച്ചൻ ഇത്രയും പ്ലാൻ ചെയ്തു വെച്ചിരിക്കുകയാണെന്ന് അവൾ കരുതിയില്ല.
കുര്യാച്ചൻ: "ലോറി പണിക്കാരെ വെച്ച് ഓടിക്കും, ജീപ്പ് ഞാൻ തന്നെ ഓടിക്കും.
കച്ചവടം പച്ച പിടിക്കുമ്പോൾ വണ്ടി മറിച്ചു വിൽക്കും. ഇതിനെയാണ് ഏലീ 'ബുദ്ധി' എന്ന് പറയുന്നത്. നീ എന്ത് പറയുന്നു?"
.അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.
ഏലിക്കുട്ടി: "നീ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇനി ഒന്നും നോക്കണ്ട. ആ ബെഡ്‌ഫോർഡ് വണ്ടി തന്നെ ആദ്യം ഇങ്ങോട്ട് വരട്ടെ! പക്ഷേ ഒന്നുണ്ട്... വണ്ടി ഓടിക്കാൻ വരുന്ന പിള്ളേരെ ഞാൻ നോക്കിക്കോളാം🔥, ഒരുത്തനും കള്ളും കുടിച്ച് വണ്ടി നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല!" 🌶️
"കുര്യാച്ചന്റെ ആ വലിയ പ്ലാനുകൾ കേട്ട് ഏലിക്കുട്ടിക്ക് ഇരിക്കാൻ കഴിഞ്ഞില്ല. അവൾ പതുക്കെ എഴുന്നേറ്റ് അവന്റെ അടുത്തേക്ക് നടന്നു. പണ്ട് ദാരിദ്ര്യം മാത്രം ഉണ്ടായിരുന്ന ആ വീട്ടിൽ ഇന്ന് പ്രതീക്ഷയുടെ വലിയൊരു വെളിച്ചം കണ്ടപ്പോൾ അവളുടെ കണ്ണ് നിറഞ്ഞുപോയി"
സന്തോഷം സഹിക്കാനാവാതെ അവൾ കുര്യാച്ചനെ മുറുകെ കെട്ടിപ്പിടിച്ചു. 👩 പ്പിന്നെ കുര്യാച്ചനും അവളെ ചേർത്തുപിടിച്ചു. ആ ഏക്കറിൽ വീശിയ കാറ്റിന് പോലും അപ്പോൾ ഒരു പ്രത്യേക മണമായിരുന്നു—വിജയത്തിന്റെ മണം!
ഏലിക്കുട്ടി: "എടാ കുര്യാച്ചാ... എനിക്ക് വിശ്വാസം വരുന്നില്ല. നമ്മൾ പണക്കാരാകാൻ പോകുകയാണോ? നിന്റെ ഈ ബുദ്ധി നേരത്തെ എവിടെയായിരുന്നു?" 🥹
കുര്യാച്ചൻ: "അതൊക്കെ അവിടെയുണ്ടായിരുന്നു ഏലീ... അതിനുള്ള സമയം വരുന്നത് ഇപ്പോഴാ. ഇനി നീ ഒന്നും പേടിക്കണ്ട." 😎
കുര്യാച്ചൻ മെല്ലെ ആ പെട്ടിയിലെ കാശ് എടുത്ത് ഒരു തുണിയിൽ പൊതിയാൻ തുടങ്ങി. ഒരു നോട്ടും പുറത്തു കാണാത്ത രീതിയിൽ നല്ല ഭദ്രമായി അവൻ അത് കെട്ടിപ്പൊതിഞ്ഞു.
കുര്യാച്ചൻ: "ദാ... ഇത് ഞാൻ എടുക്കുകയാണ്. ഇന്ന് തന്നെ ചെന്ന് ആ ബെഡ്‌ഫോർഡിന്റെ കാര്യവും പൈലിയുടെ കടത്തിന്റെ കാര്യവും ഒരു തീരുമാനമാക്കണം. നീ ഇവിടെ ധൈര്യമായിട്ട് ഇരിക്ക്. കൃഷ്ണനും കൃഷ്ണയും നിന്റെ കൂടെ ഉണ്ടല്ലോ."
കുര്യാച്ചൻ ആ പൊതി കക്ഷത്തിൽ വെച്ച്, മുണ്ട് മടക്കിക്കുത്തി, തന്റെ ആ പഴയ പുലി സ്റ്റൈലിൽ മുറ്റത്തേക്ക് ഇറങ്ങി.
കുര്യാച്ചൻ: "ഞാൻ പോയിട്ട് വരാം ഏലീ... വൈകുന്നേരം വരുമ്പോൾ നമ്മുടെ മുറ്റത്ത് ആ വണ്ടിയുടെ ഹോൺ ശബ്ദം കേൾക്കാം!"
ഏലിക്കുട്ടി ഉമ്മറത്ത് നിന്ന് അവൻ പോകുന്നത് നോക്കി നിന്നു. അവളുടെ മനസ്സിൽ ഇപ്പോൾ ഒരു ലക്ഷ്യം മാത്രമേയുള്ളൂ.....
ഏലിക്കുട്ടിയുടെ കവിളിൽ ഒരു ഉമ്മയും നൽകി, ആ കള്ളച്ചിരിയോടെ കുര്യാച്ചൻ മുറ്റത്തിറങ്ങി. ദൂരെ നിന്ന് കൃഷ്ണ ഏലിക്കുട്ടിയെ വിളിക്കുന്നത് കേൾക്കാമെങ്കിലും കുര്യാച്ചൻ തിരിഞ്ഞു നോക്കിയില്ല. അവന്റെ ലക്ഷ്യം ഇപ്പോൾ റോഡാണ്, കയ്യിൽ ലക്ഷങ്ങളുടെ പൊതിയുമുണ്ട്.
കുര്യാച്ചൻ നടന്നു നടന്നു വലിയ റോഡിലേക്ക് കയറി. ആ പഴയ തഴക്കമുള്ള നടത്തം തോൾ വരെ എത്തുന്ന ഷർട്ടും മടക്കിക്കുത്തിയ മുണ്ടും... കണ്ടാൽ ആ ഏക്കറിന്റെ ഉടമയാണെന്ന് ആരും പറയില്ല, പക്ഷേ അവന്റെ കണ്ണുകളിൽ ഒരു വലിയ സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ആവേശമുണ്ട്. 😎
കുര്യാച്ചൻ നടന്നു നീങ്ങുമ്പോൾ റോഡരികിൽ നിൽക്കുന്നവർ അവനെ സംശയത്തോടെ നോക്കുന്നുണ്ട്. പത്തു കൊല്ലം ഒതുങ്ങിക്കൂടിയ ഈ മനുഷ്യൻ എങ്ങോട്ടാണ് ഇത്ര വേഗത്തിൽ പോകുന്നത്?
കുര്യാച്ചൻ (സ്വയം പിറുപിറുക്കുന്നു): "പൈലീ... നിന്റെ കണക്കുപുസ്തകം ഇന്ന് ഞാൻ അടപ്പിക്കും. പലിശയും പലിശയുടെ പലിശയും തന്ന് നിന്റെ വായ ഞാൻ മുട്ടിപ്പിക്കും. എന്നിട്ട് വേണം എനിക്ക് എന്റെ പഴയ കളി തുടങ്ങാൻ." 😈
റോഡരികിൽ നിന്ന കുര്യാച്ചൻ ദൂരെ നിന്ന് വരുന്ന ഒരു വണ്ടിക്കായി കൈകാട്ടി. അവന്റെ മനസ്സിൽ ഇപ്പോൾ ഓടുന്നത് ആ Bedford ലോറിയാണ്.
.അപ്പോഴാണ് ദൂരെ നിന്ന് ഒരു ജീപ്പിന്റെ ശബ്ദം കേട്ടത്.
വഴിയിൽ വെച്ച് കൊച്ചുവിന്റെ ജീപ്പ് കുര്യാച്ചന് മുന്നിൽ ബ്രേക്കിട്ടു നിന്നു. പൊടിപടലങ്ങൾക്കിടയിലൂടെ കൊച്ചു തല പുറത്തേക്കിട്ടു കുര്യാച്ചനെ ഒന്ന് അടിമുടി നോക്കി. അവന്റെ നോട്ടം കുര്യാച്ചന്റെ കക്ഷത്തിരിക്കുന്ന ആ പൊതിയിലായിരുന്നു.
.അത് പൈലിയുടെ വലംകൈ ആയ 'കൊച്ചു' കുര്യാച്ചൻ തന്റെ കക്ഷത്തിലിരുന്ന ആ പണപ്പൊതി ഒന്നുകൂടി അമർത്തിപ്പിടിച്ചു.
കൊച്ചു: "എന്താ കുര്യാച്ചാ... രാവിലെ തന്നെ ഷർട്ടൊക്കെ ഇട്ട് എങ്ങോട്ടാ? നിന്റെ കൃഷിയൊക്കെ എങ്ങനെയുണ്ട്? ആ ഏക്കറിൽ ഇപ്പോൾ കാന്താരി മാത്രമേ ഉള്ളോ അതോ വേറെ വല്ലതും മുളച്ചോ?" 🤨😏
കുര്യാച്ചൻ ഒന്നു നിന്നു. ആ പഴയ ലോറി ഡ്രൈവറുടെ തഴക്കം വന്ന മുഖത്ത് ഒരു ഭാവമാറ്റവുമില്ല.
കുര്യാച്ചൻ: (വളരെ ശാന്തമായി) "കൃഷിയൊക്കെ അതിന്റെ പാട്ടിന് നടക്കുന്നു കൊച്ചു... കുറച്ച് അത്യാവശ്യ കാര്യങ്ങൾ ഉണ്ടായിരുന്നു.
നീ എന്തിനാ ഇത്ര വെളുപ്പിനെ വെയില് കൊള്ളുന്നത്?"
"കൊച്ചു വിടാൻ ഭാവമില്ല. അവന്റെ കണ്ണുകളിൽ ഒരു കള്ളച്ചിരി വിരിഞ്ഞു. പൈലി ഏൽപ്പിച്ച പണി കുര്യാച്ചനെ നിരീക്ഷിക്കലാണല്ലോസ്"
കൊച്ചു: "ഞാൻ വെറുതെ ഇറങ്ങിയതാ. വാ... നിന്നെ ഞാൻ ടൗണിൽ വിടാം. കേറിക്കോ!"
കുര്യാച്ചൻ ഒന്നു ആലോചിച്ചു. ഇവന്റെ കൂടെ പോയാൽ അവൻ എല്ലാം മണത്തു പിടിക്കും. പക്ഷേ കുര്യാച്ചൻ വിട്ടു കൊടുത്തില്ല.
കുര്യാച്ചൻ: "ശരി എന്നാ... നിന്റെ മുതലാളിയുടെ വീട്ടിലേക്ക് തന്നെ വിട്ടോ വണ്ടി! എനിക്ക് പൈലിയെ ഒന്ന് കാണണം. കുറെ നാളത്തെ കണക്കുകൾ തീർക്കാനുണ്ട്." 😎
കൊച്ചു ഒന്ന് ഞെട്ടി. 'കണക്ക് തീർക്കാൻ' എന്ന് കുര്യാച്ചൻ ഇത്ര ധൈര്യത്തോടെ പറയുന്നത് കേട്ടപ്പോൾ അവന്റെ ഉള്ളിൽ ഒരു തീ പിടിച്ചു. കുര്യാച്ചൻ പതുക്കെ ജീപ്പിൽ കയറി ഇരുന്നു. കക്ഷത്തിരിക്കുന്ന പണപ്പൊതി അവൻ ഷർട്ടിനുള്ളിൽ കൂടുതൽ അമർത്തി വെച്ചു.
ജീപ്പ് പൈലിയുടെ വീട്ടിലേക്ക് കുതിക്കുമ്പോൾ കുര്യാച്ചൻ പുറത്തെ കാഴ്ചകൾ നോക്കി ഒരേയൊരു കാര്യം മാത്രം ഓർത്തു—"ഇന്ന് പൈലിയുടെ അഹങ്കാരത്തിന് അവസാനമാകും!"
ടൗൺ കഴിഞ്ഞ് പൈലിയുടെ വീട്ടിലേക്കുള്ള ആ വലിയ വളവ്. റോഡരികിൽ ഒരു പുത്തൻ കാർ നിർത്തിയിട്ടിട്ടുണ്ട്. അതിന്റെ ബോണറ്റിൽ ചാരി നിന്ന് സിഗരറ്റ് വലിക്കുന്ന ഒരു ആളെ കുര്യാച്ചൻ കണ്ടും... കൊച്ചു ജീപ്പ് സ്ലോ ആക്കി.
“ കുര്യാച്ചൻ കണ്ടത് പഴയ കൂട്ടുകാരനെയാണ് "
പണ്ട് കുര്യാച്ചന്റെ നിഴൽ കണ്ടാൽ പേടിച്ചിരുന്ന കൂട്ടുകാരൻ ഇന്ന് വിലകൂടിയ ഷർട്ടും വാച്ചും ഒക്കെ ഇട്ട് ഒരു 'മുതലാളി' വേഷത്തിലാണ്.
കൊച്ചു ജീപ്പ് നിർത്തിയതും ജോസഫ് അഹങ്കാരത്തോടെ അടുത്തു വന്നു. ജീപ്പിന്റെ പിന്നിൽ കൃഷിപ്പണിക്കാരനെപ്പോലെ ഇരിക്കുന്ന കുര്യാച്ചനെ കണ്ടപ്പോൾ അവൻ ഒരു പുച്ഛച്ചിരി ചിരിച്ചു.
ജോസഫ്: "എന്താടാ കുര്യാച്ചാ... നിന്നെ ഈ കോലത്തിൽ കാണേണ്ടി വരുമെന്ന് ഞാൻ വിചാരിച്ചില്ല. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ നീ വലിയ മിടുക്കനായിരുന്നല്ലോ. എന്നിട്ട് അവസാനം എന്തുണ്ടായി? ആ പെണ്ണിന്റെ കൂടെ കൂടി മണ്ണിൽ കിളച്ചു നടക്കാൻ നാണമില്ലേടാ? നാറി . നിന്റെ ആ പഴയ ഗമയൊക്കെ എവിടെ പോയിടാ പൊട്ടാ?" 😂😏 നീ വെറുമൊരു പൊട്ടനായിപ്പോയല്ലോ!"
കുര്യാച്ചൻ ഒന്നും മിണ്ടിയില്ല. അവന്റെ കണ്ണുകൾ റോഡിലെ കല്ലുകളിലായിരുന്നു. പണ്ട് ജോസഫിനെ പല ആപത്തുകളിൽ നിന്നും രക്ഷിച്ചതും അവന് സഹായം ചെയ്തതും കുര്യാച്ചന്റെ മനസ്സിൽ ഒരു മിന്നൽ പോലെ വന്നു പോയി.
കൊച്ചു: "ജോസഫേ, നീ ഇവനോട് സംസാരിച്ച് സമയം കളയണ്ട. ഇവനിപ്പോൾ പൈലി മുതലാളിയുടെ കാൽക്കീഴിലാണ്. പഴയ കുര്യാച്ചനല്ല വെറുമൊരു മണ്ണുണ്ണി"😏
ഇത് കേട്ടതും ജോസഫും കൊച്ചുവും കൂടി പൊട്ടിച്ചിരിക്കാൻ തുടങ്ങി😂. ആ ചിരി കുര്യാച്ചന്റെ ഉള്ളിലെ കനലിന് തീ കൊടുത്തു പക്ഷേ.... വളരെ ശാന്തമായ എന്നാൽ കനലൊളിപ്പിച്ച ശബ്ദത്തിൽ.
കുര്യാച്ചൻ സീറ്റിലിരുന്ന ആ പണപ്പൊതി അവിടെ വെച്ചിട്ട് ഡോർ തുറന്നു ജോസഫിന്റെ നേരെ നടന്നു.
കുര്യാച്ചന്റെ ആ വരവ് കണ്ടപ്പോൾ ജോസഫിന്റെ ഉള്ളിൽ പണ്ട് കിട്ടിയ അടികളുടെ ഓർമ്മ വന്നു പേടിച്ചു വിറച്ചു പോയി.. അവൻ അറിയാതെ ഒന്ന് പിന്നോട്ട് മാറി. 😳
"ജോസഫിന്റെ നേരെ അടുത്തു ചെന്നു"
കുര്യാച്ചൻ: "ഡാ ജോസഫേ... നിന്റെ ലൈഫ് പോലെയല്ല എന്റെ ലൈഫ്. നമ്മൾ തമ്മിൽ കായലും കടലും പോലെയുള്ള വ്യത്യാസമുണ്ട്. നീ പഴയ കൂട്ടുകാരൻ ആയതുകൊണ്ട് മാത്രം ഞാൻ ഇപ്പോൾ ഒന്നും ചെയ്യുന്നില്ല."
ഇത് കേട്ടതും ജീപ്പിലിരുന്ന കൊച്ചു ചിരിച്ചുകൊണ്ട് ഇടയ്ക്ക് കയറി.
കൊച്ചു: "കുര്യാച്ചാ... അവൻ ഇപ്പോൾ വലിയ മുതലാളിയാടാ! അല്ലാതെ നിന്നെപ്പോലെ മണ്ണിൽ കിളച്ചു നടക്കുന്നവനല്ല." 😏
വീണ്ടും രണ്ടുപേരും കൂടി ചേർന്ന് അട്ടഹസിച്ചു ചിരിക്കാൻ തുടങ്ങി. കുര്യാച്ചൻ ശാന്തനായി അവരെ നോക്കി.
കുര്യാച്ചൻ: "ശരി... നീ മുതലാളിയായിക്കോ. പക്ഷേ എന്റെ പാതയിൽ ഇനി നീ കൈ ഇടാൻ വന്നാൽ അപ്പോൾ അറിയാം ഞാൻ ആരാണെന്ന്! നീ ഈ ചിരിക്കുന്നത് അധികകാലം ഉണ്ടാവില്ല."
ജോസഫിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അവൻ ആക്രോശിച്ചു: "നീ പോടാ!😏 നീ ഒക്കെ എന്ത് ചെയ്യാനാണ്? നീ വെറുമൊരു കൂലിപ്പണിക്കാരൻ!"
കുര്യാച്ചൻ ഒന്നും മിണ്ടിയില്ല. ആ നന്ദികെട്ട ജോസഫിനെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് അവൻ തിരികെ ജീപ്പിൽ കയറി. ജീപ്പ് പൈലിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി.
കുര്യാച്ചൻ (മനസ്സിൽ): "ജോസഫേ...നിനക്ക് ഞാൻ കാണിച്ചുതരാം. എന്റെ വണ്ടികൾ ഈ റോഡിലൂടെ ഇരമ്പി വരുമ്പോൾ നിന്റെ ഈ അഹങ്കാരം ഞാൻ തീർക്കും!"
വഴിയിൽ വെച്ച് ജോസഫ് ആ സിഗരറ്റും കത്തിച്ച് അഹങ്കാരത്തോടെ നോക്കി നിൽക്കുമ്പോൾ തന്നെ കുര്യാച്ചൻ വണ്ടിയിൽ കയറി. പൈലിയുടെ ചാരനായ കൊച്ചു വഴിയിലുടനീളം കുര്യാച്ചനെ തോണ്ടി സംസാരിക്കാൻ നോക്കിയെങ്കിലും കുര്യാച്ചൻ മിണ്ടിയില്ല. അവന്റെ ലക്ഷ്യം പൈലിയുടെ ആ അഹങ്കാരത്തിന്റെ പടിവാതിൽക്കൽ എത്തുക എന്നതായിരുന്നു.
പൈലിയുടെ ആ വലിയ വീടിന്റെ മുറ്റത്ത് ജീപ്പ് വന്നു നിന്നു. കുര്യാച്ചൻ പതുക്കെ പുറത്തിറങ്ങി. പൈലി പല്ല് കുത്തിക്കൊണ്ട് ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട്. കുര്യാച്ചനെ കണ്ടതും പൈലി ഒന്ന് പുച്ഛിച്ചു.
പൈലി: "എന്താ കുര്യാച്ചാ... ഈ വഴിക്ക്? നിന്റെ ആ പന്ത്രണ്ട് ഏക്കറിലെ പലിശയും പലിശയുടെ പലിശയും ചേർത്ത് വലിയൊരു തുക വരാനുണ്ട്. അതും പറഞ്ഞ് ഇങ്ങോട്ട് വരാൻ മാത്രം നട്ടെല്ല് നിനക്കുണ്ടായോ?" 😏
കുര്യാച്ചൻ ഒന്നും മിണ്ടിയില്ല. പതുക്കെ തന്റെ ഷർട്ടിനുള്ളിൽ നിന്ന് ആ പണപ്പൊതി പുറത്തെടുത്തു. എന്നിട്ട് അത് പൈലിയുടെ മുന്നിലെ മേശയിലേക്ക് 'ഠിം' എന്ന് ഒരൊറ്റ വെപ്പ്!
കുര്യാച്ചൻ: "കണക്ക് നോക്ക് പൈലീ... മുതലും പലിശയും, പിന്നെ നിനക്ക് ഇത്രയും കാലം തരാൻ ബാക്കിയുള്ളതും എല്ലാം ഇതിലുണ്ട്!" 😎💰
പൈലി ഒന്ന് ഞെട്ടി. കണ്ണ് മിഴിച്ചു ആ പൊതിയിലേക്ക് നോക്കി. ഇത്രയും പണം ഈ കൃഷിക്കാരന് എവിടെ നിന്ന് വന്നു എന്ന് പൈലിക്ക് വിശ്വസിക്കാനായില്ല.
പൈലി: (സംശയത്തോടെ) "ഡാ കുര്യാച്ചാ... നിനക്ക് ഇത്രയും പണം എവിടുന്നാ കിട്ടിയത്? നീ എന്ത് കളിയാടാ കളിക്കുന്നത്?" 🤨
കുര്യാച്ചൻ പതുക്കെ ഒന്ന് ചിരിച്ചു. എന്നിട്ട് പൈലിയുടെ കണ്ണുകളിലേക്ക് നോക്കി ആ ഡയലോഗ് അങ്ങ് അടിച്ചു:
കുര്യാച്ചൻ: "അതൊക്കെ എവിടുന്നാണെന്ന് നി അറിയണ്ട കാര്യ അല്ല പൈലീ? അപ്പം തിന്നാൽ പോരേ, കുഴി എണ്ണണോ? നീ നിന്റെ കണക്കുപുസ്തകം എടുത്ത് ഇത് വരവ് വെക്ക്. ഇന്നു മുതൽ😏 ഞാൻ നിന്റെ കടക്കാരനല്ല!" 🔥
പൈലിക്ക് ദേഷ്യം കൊണ്ട് മുഖം ചുവന്നു. ആകെ നാണം കെട്ട അവസ്ഥയിലായി പുള്ളി. തന്റെ മുന്നിൽ പണവുമായി വന്നു നിന്ന കുര്യാച്ചനെ എന്ത് ചെയ്യണമെന്ന് അറിയാതെ പൈലി വിക്കിപ്പോയി.
കുര്യാച്ചന്റെ മറുപടി കേട്ടതും പൈലിയുടെ നിയന്ത്രണം വിട്ടു. ഇത്രയും കാലം തന്റെ മുന്നിൽ കുനിഞ്ഞു നിന്നവൻ ഇന്ന് മുഖത്ത് നോക്കി സംസാരിക്കുന്നത് പൈലിക്ക് സഹിച്ചില്ല.
പൈലി: (ലക്ഷ്യം തെറ്റിയ ദേഷ്യത്തോടെ) "ഡാ... ഇവന്റെ അഹങ്കാരം ഒന്ന് തീർത്തു കൊടുക്കെടാ..... ഇവനെ എടുത്ത് ആ കുളത്തിൽ ഇട്ടേക്ക്....." 😡👉
പൈലി ആജ്ഞാപിച്ചതും കൊച്ചുവും കൂടെയുള്ള ഗുണ്ടകളും കുര്യാച്ചന്റെ നേരെ പാഞ്ഞു വന്നു. കൊച്ചു ആണ് ആദ്യം ചാടി വീണത്. പക്ഷേ പണ്ട് ലോറി ഓടിച്ച ആ തഴമ്പിച്ച കൈകൾക്ക് എന്ത് കരുത്തുണ്ടെന്ന് അവർക്ക് അറിയില്ലായിരുന്നു.
കുര്യാച്ചൻ തന്റെ മുണ്ട് മടക്കിക്കുത്തി, ഒരൊറ്റ നിൽപ്പ്! 🐆
പിന്നെ അവിടെ നടന്നത് ഒരു പൂരമായിരുന്നു. കൊച്ചുവിനെ വായുവിൽ ഉയർത്തി ഒരൊറ്റ ഏറ്! പിന്നാലെ വന്നവന്മാരെ എല്ലാം കുര്യാച്ചൻ അടിച്ചും ഇടിച്ചും നിലംപരിശാക്കി. ഓരോ അടിയും അത്രയ്ക്ക് കൃത്യമായിരുന്നു. മുറ്റത്ത് നിരന്നു കിടന്ന് കരയുന്ന ഗുണ്ടകളെ നോക്കാതെ കുര്യാച്ചൻ നേരെ പൈലിയുടെ അടുത്തേക്ക് നടന്നു.
പൈലി പേടിച്ച് കസേരയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ തളർന്നു പോയി.
കുര്യാച്ചൻ അവന്റെ കൊങ്ങയ്ക്ക് (കഴുത്തിന്) കുത്തിപ്പിടിച്ചു. എന്നിട്ട് അവിടെ ഇരുന്ന ആ മൂർച്ചയുള്ള കത്തി കൈക്കലാക്കി പൈലിയുടെ കഴുത്തിന് നേരെ വെച്ചു. 🔪🔥
കുര്യാച്ചൻ: (കണ്ണുകളിൽ തീപ്പൊരിയോടെ) "നോക്കിക്കോ പൈലീ... ഇനി എന്റെ കാര്യത്തിൽ തലയിടാൻ വന്നാൽ.... നിന്റെ ഈ തല ഞാൻ എടുത്ത് ആ കുളത്തിൽ ഇടും ഇത് പഴയ കുര്യാച്ചനാണ്..... നിന്റെ മുന്നിൽ ഓച്ചാനിച്ചും നിന്ന ആ പഴയാ കുര്യാച്ചൻ പാവമല്ല" 💥
കുര്യാച്ചൻ പൈലിയെ ഒരൊറ്റ തള്ള് വെച്ചു കൊടുത്തു. പൈലി കസേരയോടെ നിലത്ത് മലർന്നു വീണു. കുര്യാച്ചൻ തന്റെ മുണ്ട് ഒന്നുകൂടി മടക്കിക്കുത്തി.... ചുറ്റും നോക്കി. ഒരുത്തനും അനങ്ങാൻ ധൈര്യപ്പെട്ടില്ല. കുര്യാച്ചന്റെ ആ ‘പുലി ' സ്റ്റൈൽ അടി കണ്ട് എല്ലാവരും പേടിച്ചു വിറച്ചു നിൽക്കുകയാണ്.
കുര്യാച്ചൻ ഗമയിൽ മുറ്റത്തേക്ക് ഇറങ്ങി നടന്നു. ഇനി അവനെ തടയാൻ ആർക്കും ധൈര്യമില്ല! 😎
തുടരു..........


Comments
Post a Comment